ന്യൂഡൽഹി ∙ അദാനി വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് അടക്കമുള്ള 17 പ്രതിപക്ഷ കക്ഷികൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫിസിലേക്കു നടത്തിയ പ്രകടനം പാർലമെന്റിനു പുറത്ത് വിജയ് ചൗക്കിൽ പൊലീസും അർധസേനാ സംഘവും ചേർന്നു തടഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിലുള്ള പ്രകടനം ഈ വിഷയത്തിലുള്ള പ്രതിപക്ഷ ഐക്യത്തിനു തെളിവായി. തൃണമൂൽ, ബിഎസ്പി എന്നിവ മാത്രമാണു വിട്ടുനിന്നത്. കോൺഗ്രസുമായി മറ്റു വിഷയങ്ങളിൽ അകലം പാലിക്കുന്ന ബിആർഎസ്, ആം ആദ്മി പാർട്ടി എന്നിവയും പങ്കെടുത്തു. പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ തൃണമൂൽ ഒറ്റയ്ക്കു പ്രതിഷേധിച്ചു. അദാനി വിഷയത്തിൽ പരാതിയുമായി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണാനും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. 

ADVERTISEMENT

പാർലമെന്റിൽ നിന്നു പ്രകടനമായി നീങ്ങിയ പ്രതിപക്ഷ എംപിമാരെ ബാരിക്കേഡുകൾ വച്ചാണു പൊലീസ് തടഞ്ഞത്. ഇഡി ഡയറക്ടർക്കു നിവേദനം നൽകാനാണു പോകുന്നതെന്നും പ്രകടനം സമാധാനപരമാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വ്യക്തമാക്കിയെങ്കിലും പൊലീസ് വഴങ്ങിയില്ല. 

എംപിമാരെ മുഴുവൻ വിടേണ്ടെന്നും ഇഡി ഡയറക്ടർക്കു നിവേദനം നൽകാൻ ഏതാനും നേതാക്കളെയെങ്കിലും അനുവദിക്കണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു. ഇക്കാര്യം ഇഡി ഡയറക്ടറെ പൊലീസ് ഫോണിൽ വിളിച്ചറിയിച്ചു. ആരിൽ നിന്നും നിവേദനം വാങ്ങില്ലെന്ന് അദ്ദേഹം മറുപടി നൽകി. തുടർന്ന് എംപിമാർ വിജയ് ചൗക്കിൽ പ്രതിഷേധിച്ചു. ഖർഗെയുടെ പ്രസംഗത്തിനു ശേഷം പാർലമെന്റിലേക്കു മടങ്ങി. 

ADVERTISEMENT

ഡിഎംകെ, സിപിഎം, ജെഡ‍ിയു, ആർജെഡി, എൻസിപി, എസ്പി, ശിവസേന (ഉദ്ധവ് താക്കറെ), സിപിഐ, ജെഎംഎം, മുസ്‍ലിം ലീഗ്, ആർഎസ്പി, കേരള കോൺഗ്രസ് (മാണി), എംഡിഎംകെ, നാഷനൽ കോൺഫറൻസ് എന്നീ കക്ഷികളും പ്രകടനത്തിൽ അണിനിരന്നു. 

English Summary: Opposition Calls Off March On Adani Row After Big Blockade By Delhi Police