ന്യൂഡൽഹി ∙ പ്രോസിക്യൂഷൻ സാക്ഷി മൊഴി മാറ്റിയതുകൊണ്ടു മാത്രം കുറ്റക്കാരനെന്ന വിധി റദ്ദാക്കാൻ കഴിയില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ക്രോസ് വിസ്താരത്തിനിടെ പീഡനക്കേസിലെ അതിജീവിതയും പ്രോസിക്യൂഷൻ സാക്ഷികളായിരുന്ന അമ്മയും ബന്ധുവും കേസിനെതിരെ തിരിഞ്ഞതു ചൂണ്ടിക്കാട്ടി മോചനം തേടിയ പ്രതികളുടെ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ പരാമർശം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2006 ൽ നടന്ന പീ‍ഡനപരാതിയുമായി ബന്ധപ്പെട്ടതാണ് കേസ്. വെല്ലൂരിനടുത്ത് ഷൂ കമ്പനിയിൽ ജോലി ചെയ്തിരുന്ന യുവതിയെ (22) വീട്ടിലേക്കു മടങ്ങുംവരെ അവിടെ ജീവനക്കാരനായിരുന്ന ആളും മറ്റ് 3 പേരും ചേർന്ന് പീഡിപ്പിച്ചെന്നായിരുന്നു കേസ്. പെൺകുട്ടി തന്നെ വിവരം വീട്ടുകാരെ അറിയിക്കുകയും പൊലീസിൽ പരാതിപ്പെടുകയും ചെയ്തു. ക്രോസ് വിസ്താരത്തിൽ അതിജീവിതയും അമ്മയും ഉൾപ്പെടെ മൊഴിമാറ്റി. എന്നാൽ, പ്രോസിക്യൂഷൻ കേസുമായി മുന്നോട്ടുപോയി.

ADVERTISEMENT

കുറ്റക്കാരെന്നു കണ്ട് പ്രതികൾക്ക് തടവും പിഴയും വിധിച്ചു. ഇതിനെതിരായ അപ്പീൽ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ, സാക്ഷികൾ മൊഴിമാറ്റിയതു കൊണ്ട് കേസ് ഇല്ലാതാകില്ലെന്നു സുപ്രീം കോടതി നിരീക്ഷിച്ചു. പകരം, കേസിനെ സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കുകയാണ് വേണ്ടത്. മജിസ്ട്രേട്ടിനു മുമ്പാകെയുള്ള മൊഴിയും മെഡിക്കൽ തെളിവുകളും ആദ്യത്തെ മൊഴിയോടു ചേർന്നു പോകുന്നതാണെന്നു വിലയിരുത്തിയ കോടതി, പ്രതികളുടെ ശിക്ഷ ശരിവച്ചു. 

English Summary:

Verdict cannot cancell simply because of witness changed his testimony says Supreme Court