കോവിഡ് സ്ഥിരീകരിച്ച രോഗികൾ 28 ദിവസം ക്വാറന്റീനിൽ കഴിയണമെന്നു സംസ്ഥാന സർക്കാർ. ഫലം നെഗറ്റീവ് ആയ ശേഷവും 14 ദിവസം ക്വാറന്റീനിൽ തുടരണം. രോഗികളുമായി അടുത്തിടപഴകിയവർ, വ്യാപകമായി രോഗബാധ കണ്ടെത്തിയ സ്ഥലങ്ങളിൽ യാത്ര ചെയ്തവർ... covid 19 case kerala, corona virus, corona death, corona virus death news in malayalam

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കോവിഡ് സ്ഥിരീകരിച്ച രോഗികൾ 28 ദിവസം ക്വാറന്റീനിൽ കഴിയണമെന്നു സംസ്ഥാന സർക്കാർ. ഫലം നെഗറ്റീവ് ആയ ശേഷവും 14 ദിവസം ക്വാറന്റീനിൽ തുടരണം. രോഗികളുമായി അടുത്തിടപഴകിയവർ, വ്യാപകമായി രോഗബാധ കണ്ടെത്തിയ സ്ഥലങ്ങളിൽ യാത്ര ചെയ്തവർ, തൊണ്ടവേദന, കഫക്കെട്ട്, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ എന്നിവരുടെയും ക്വാറന്റീൻ കാലാവധി 28 ദിവസമാക്കി. മറ്റുള്ളവർക്കു ക്വാറന്റീൻ 14 ദിവസമായി തുടരും.

ഐസിഎംആറിന്റെ പുതുക്കിയ മാർഗനിർദേശങ്ങളുടെയും സംസ്ഥാന സർക്കാർ നിയമിച്ച വിദഗ്ധ സമിതിയുടെ ശുപാർശകളുടെയും അടിസ്ഥാനത്തിലാണ് മെഡിക്കൽ ബോർഡിന്റെ ഉത്തരവ്.

ADVERTISEMENT

മറ്റു നിർദേശങ്ങൾ

∙ രോഗലക്ഷണങ്ങളെ തുടർന്നു 14 ദിവസം ക്വാറന്റീനിൽ കഴിഞ്ഞ ശേഷം പരിശോധനാ ഫലം നെഗറ്റീവ് ആയാൽ ക്വാറന്റീൻ തുടരേണ്ടതില്ല.

ADVERTISEMENT

∙ ഗുരുതര ശ്വാസകോശ രോഗങ്ങളുമായി ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ സ്രവപരിശോധന നടത്തണം.

∙ രോഗികളെ പരിചരിച്ച ശേഷം രോഗലക്ഷണങ്ങളുണ്ടായ ആരോഗ്യ പ്രവർത്തകർ സ്രവപരിശോധന നടത്തണം.

ADVERTISEMENT

∙ വിദേശത്തു നിന്നെത്തിയവർ ഉൾപ്പെടുന്ന ചടങ്ങുകളിൽ പങ്കെടുത്ത ശേഷം രോഗലക്ഷണങ്ങളുണ്ടായവരുടെ സ്രവപരിശോധന നടത്തണം.