സംസ്ഥാനത്ത് 13 പേർക്കു കൂടി കോവിഡ്. കാസർകോട് (9), മലപ്പുറം (2), കൊല്ലം, പത്തനംതിട്ട (ഒന്നു വീതം) ജില്ലക്കാരാണിത്. ഇതോടെ, കേരളത്തിലെ ആകെ രോഗബാധിതർ 327 ആയി. 266 പേർ ചികിത്സയിലുണ്ട്. 3 പേർ കൂടി രോഗമുക്തരായി. നിരീക്ഷണത്തിൽ 1,52,894 പേർ. 10,816... kerala lockdown , kerala lock down, lockdown india, lockdown news in malayalmam, lockdown kerala updates

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്ത് 13 പേർക്കു കൂടി കോവിഡ്. കാസർകോട് (9), മലപ്പുറം (2), കൊല്ലം, പത്തനംതിട്ട (ഒന്നു വീതം) ജില്ലക്കാരാണിത്. ഇതോടെ, കേരളത്തിലെ ആകെ രോഗബാധിതർ 327 ആയി. 266 പേർ ചികിത്സയിലുണ്ട്. 3 പേർ കൂടി രോഗമുക്തരായി. നിരീക്ഷണത്തിൽ 1,52,894 പേർ. 10,816 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 

കാസർകോട്ട് ഇന്നലെ രോഗം സ്ഥിരീകരിച്ച 6 പേ‍ർ വിദേശത്തു നിന്നെത്തിയവരാണ്; 3 പേർക്കു സമ്പർക്കം വഴി. മലപ്പുറത്തെയും കൊല്ലത്തെയും രോഗബാധിതർ നിസാമുദ്ദീൻ സമ്മേളനത്തിൽനിന്നു മടങ്ങിയെത്തിയവരാണ്. പത്തനംതിട്ട സ്വദേശി ദുബായിൽനിന്നും. 

ADVERTISEMENT

രോഗികളുടെ എണ്ണം താഴേക്ക് ഇനി സമ്പർക്ക രോഗികൾ മാത്രം 

തിരുവനന്തപുരം ∙ ലോക്ഡൗൺ തുടങ്ങി രണ്ടാഴ്ച പിന്നിടുന്നതോടെ കോവിഡ് രോഗികളുടെ എണ്ണം കുറയുമെന്ന പ്രതീക്ഷയിൽ സംസ്ഥാന സർക്കാർ. ലോക്ഡൗണിനു മുൻപു വിദേശങ്ങളിൽനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്ന ‘ഹൈ റിസ്ക്’ വിഭാഗം ഒഴികെയുള്ളവരുടെയെല്ലാം ക്വാറന്റീൻ കാലാവധി ഇന്നത്തോടെ അവസാനിക്കും. സമ്പർക്കം വഴിയുള്ള രോഗികൾ മാത്രമേ ഇനിയുണ്ടാകൂ എന്നാണു കണക്കുകൂട്ടൽ. 

ADVERTISEMENT

കേരളത്തിലെ രോഗികളിൽ 70 % വിദേശരാജ്യങ്ങളിൽനിന്നോ മറ്റു സംസ്ഥാനങ്ങളിൽനിന്നോ എത്തിയവരാണ്. വിദേശത്തുനിന്നു വന്നവരും അവരുമായി അടുത്തിടപഴകിയവരുമായ ‘ഹൈ റിസ്ക്’ വിഭാഗത്തിൽപ്പെട്ടവർക്ക് 28 ദിവസമാണ് ക്വാറന്റീൻ നിർദേശിച്ചിരിക്കുന്നതെങ്കിലും 14 ദിവസത്തിനുശേഷം ഇവർക്കു രോഗം വരാനുള്ള സാധ്യത വിരളമാണ്. കൂടുതൽ സുരക്ഷിതമായ മുൻകരുതൽ എന്ന നിലയ്ക്കാണ് 28 ദിവസം ക്വാറന്റീൻ നിർദേശിച്ചിരിക്കുന്നത്.

കഴിഞ്ഞ 4 ദിവസങ്ങളായി കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നത് അനുകൂലസൂചനയായാണു വിദഗ്ധർ കാണുന്നത്.

ADVERTISEMENT

English summary: Coronavirus positive cases in Kerala