കൽപറ്റ ∙ പരിചയക്കാർക്കോ പരിസരത്ത് ആർക്കെങ്കിലുമോ കോവിഡ് പോസിറ്റീവായാൽ അവർക്ക് ആദ്യമെത്തുന്ന ഫോൺ കോളുകളിലൊന്ന് അൻഷാദ് അലിയുടേതായിരിക്കും. അൻഷാദ് അലിയും ഒരിക്കൽ കോവിഡ് രോഗിയായിരുന്നു. രോഗത്തോടൊപ്പം അതുണ്ടാക്കിയ മാനസിക സമ്മർദത്തെയും ആശങ്കയെയും അതിജീവിച്ചു സാധാരണ ജീവിതത്തിലേക്കു തിരിച്ചുവന്നയാൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ പരിചയക്കാർക്കോ പരിസരത്ത് ആർക്കെങ്കിലുമോ കോവിഡ് പോസിറ്റീവായാൽ അവർക്ക് ആദ്യമെത്തുന്ന ഫോൺ കോളുകളിലൊന്ന് അൻഷാദ് അലിയുടേതായിരിക്കും. അൻഷാദ് അലിയും ഒരിക്കൽ കോവിഡ് രോഗിയായിരുന്നു. രോഗത്തോടൊപ്പം അതുണ്ടാക്കിയ മാനസിക സമ്മർദത്തെയും ആശങ്കയെയും അതിജീവിച്ചു സാധാരണ ജീവിതത്തിലേക്കു തിരിച്ചുവന്നയാൾ. സ്വന്തം അനുഭവം മറ്റുള്ളവരുമായി പങ്കുവച്ച് അവരെ മാനസികമായി കരുത്തരാക്കുകയാണ് ഈ ചെറുപ്പക്കാരൻ.

വിദേശത്തു കുടുങ്ങിയ പ്രവാസികളടക്കമുള്ള കോവിഡ് രോഗികൾക്കു ടെലിഫോൺ കൗൺസലിങ് നടത്തുകയാണ് അൻഷാദ് അലിയുടെ പ്രധാന സേവനം. മൂപ്പൈനാട് നെടുങ്കരണ സ്വദേശിയായ ഈ 29 വയസ്സുകാരൻ വയനാട്ടിൽ ആദ്യമായി കോവി‍ഡ് ബാധിച്ച 3 പേരിൽ ഒരാളാണ്. ദുബായിൽ സ്വന്തമായി ബിസിനസായിരുന്നു. മാർച്ച് 23നു കരിപ്പൂരിൽ വിമാനമിറങ്ങി. സ്വയം വണ്ടിയോടിച്ചു നാട്ടിലേക്ക്. വഴിയിലെങ്ങും നിർത്തിയില്ല. വീട്ടിലെത്തി 3 വയസ്സുള്ള മകനെയും ഭാര്യയെയും മാതാപിതാക്കളെയും നേരിൽക്കണ്ടതുമില്ല. 

ADVERTISEMENT

30 നു രോഗം സ്ഥിരീകരിച്ചപ്പോൾ സ്വന്തം റൂട്ട് മാപ്പ് തയാറാക്കി ആരോഗ്യപ്രവർത്തകർക്കും പൊലീസിനും അയച്ചുകൊടുക്കുകയാണ് അൻഷാദ് ആദ്യം ചെയ്തത്. രോഗം ഭേദമായി ആശുപത്രി വിട്ട ശേഷം കൽപറ്റ ജേസീസിനൊപ്പം ഓൺലൈൻ ബോധവൽക്കരണങ്ങളിൽ സജീവമായി. ഇതോടൊപ്പമാണു ടെലിഫോൺ കൗൺസലിങ്ങും ആരംഭിച്ചത്. പ്രവാസികളാണു കൂടുതൽ ഒറ്റപ്പെടൽ അനുഭവിക്കുന്നതെന്നും  രോഗമുക്തരായവരുടെ അനുഭവം കേൾക്കുന്നത് സമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്നും അൻഷാദ് പറയുന്നു. .

English summary: Covid recovered man conducting counselling for Covid positive patients

ADVERTISEMENT

Disclaimer : Facebook has partnered with Manorama for this series but has not exerted any editorial control over this story.