സർക്കാർ സ്ഥിരീകരിച്ച മരണങ്ങൾ ഇവ: മലപ്പുറം തേഞ്ഞിപ്പലം പെരുവള്ളൂർ കരുവാങ്കല്ല് കമ്പക്കോടൻ വടക്കംപറമ്പിൽ‌ കോയാമു (82), എറണാകുളം കീഴ്മാട് എടയപ്പുറം മല്ലിശേരി എം.പി. അഷ്റഫ് (52), കൂനമ്മാവ് സെന്റ് തെരേസാസ് കോൺവന്റിലെ സിസ്റ്റർ എയ്ഞ്ചൽ (81), തൃശൂർ ഇരിങ്ങാലക്കുട..covid 19 case kerala, corona virus, corona death, corona virus death news in malayalam

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത് ഇന്നലെ. മരണമടഞ്ഞ മറ്റ് 6 പേർക്കു കൂടി കോവിഡ് കണ്ടെത്തിയിട്ടുമുണ്ട്.

∙ സർക്കാർ സ്ഥിരീകരിച്ച മരണങ്ങൾ ഇവ: മലപ്പുറം തേഞ്ഞിപ്പലം പെരുവള്ളൂർ കരുവാങ്കല്ല് കമ്പക്കോടൻ വടക്കംപറമ്പിൽ‌ കോയാമു (82), എറണാകുളം കീഴ്മാട് എടയപ്പുറം മല്ലിശേരി എം.പി. അഷ്റഫ് (52), കൂനമ്മാവ് സെന്റ് തെരേസാസ് കോൺവന്റിലെ സിസ്റ്റർ എയ്ഞ്ചൽ (81), തൃശൂർ ഇരിങ്ങാലക്കുട ചേലൂർ തറയിൽ ചന്ദ്രൻ (56), കാസർകോട് സൗത്ത് തൃക്കരിപ്പൂർ കൈക്കോട്ടു കടവ് കെ.പി. അബ്ദുൽ റഹ്മാൻ (72), കൊല്ലം വെട്ടിക്കവല തലച്ചിറ ആദിൽ മൻസിലിൽ അസുമാ ബീവി (73), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബാബു (62), കോഴിക്കോട് ബീച്ച് സ്വദേശി നൗഷാദ് (49). 

ADVERTISEMENT

തൃശൂർ ഇരിങ്ങാലക്കുടയിൽ മരിച്ച ചുമട്ടുതൊഴിലാളി ചന്ദ്രൻ അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. മലപ്പുറത്തു മരിച്ച കോയാമുവിന്റെ കുടുംബത്തിലെ 9 പേരും കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാണ്.

∙ സർക്കാർ സ്ഥിരീകരിക്കാത്ത മരണങ്ങൾ: ഇടുക്കിയിലെ സ്പെഷൽ ബ്രാഞ്ച് എസ്ഐ പി.വി. അജിതൻ ഉൾപ്പെടെ 6 പേർ കോവിഡ് ചികിത്സയിലിരിക്കെയാണു മരിച്ചതെങ്കിലും സർക്കാർ സ്ഥിരീകരണമായിട്ടില്ല. ഇവരിൽ, വെള്ളിയാഴ്ച കൊച്ചിയിൽ മരിച്ച മുതിർന്ന സോഷ്യലിസ്റ്റും ജനതാദൾ നേതാവുമായ ആലുങ്കൽ ദേവസിയും (82) കോവിഡ് പോസിറ്റീവെന്ന് കണ്ടെത്തി.

ADVERTISEMENT

കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ച 11 മാസം പ്രായമുള്ള കുഞ്ഞിനും കോവിഡ് കണ്ടെത്തി. മലപ്പുറം താനൂർ ഓമച്ചപ്പുഴ റമീസിന്റെ മകൾ ആസ്യ അമാന ആണു മരിച്ചത്. എറണാകുളം ഫോർട്ട്കൊച്ചിയിൽ വീട്ടിൽ തളർന്നുവീണു മരിച്ച തുരുത്തി കെ.എ. ബഷീറിനു (62) കോവിഡ് കണ്ടെത്തി. പക്ഷാഘാതത്തെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരിക്കെ കോവിഡ് സ്ഥിരീകരിച്ച പെരുവയൽ പുവാട്ടുപറമ്പ് കളത്തിൽ രാജേഷ് (45) മരിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയിൽ മരിച്ച വാണിയംകുളം സ്വദേശിനി അങ്ങാടിയിൽ സിന്ധുവിനും (34)   കോവിഡ് സ്ഥിരീകരിച്ചു. 

English summary: Covid death toll Kerala