ആലപ്പുഴ ∙ നഗരസഭാധ്യക്ഷയെ തീരുമാനിച്ചതു സംബന്ധിച്ച് പ്രവർത്തകരുടെ പരസ്യ പ്രതിഷേധത്തിനു മുന്നിൽ സിപിഎം ജില്ലാ നേതൃത്വം പത്തി മടക്കുന്നു. ആലപ്പുഴ നഗരസഭാധ്യക്ഷ സ്ഥാനത്തേക്ക് കെ.കെ.ജയമ്മയ്ക്കു കൂടി അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കമ്മിറ്റിക്കു ശുപാർശ നൽകുമെന്നു സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ നഗരസഭാധ്യക്ഷയെ തീരുമാനിച്ചതു സംബന്ധിച്ച് പ്രവർത്തകരുടെ പരസ്യ പ്രതിഷേധത്തിനു മുന്നിൽ സിപിഎം ജില്ലാ നേതൃത്വം പത്തി മടക്കുന്നു. ആലപ്പുഴ നഗരസഭാധ്യക്ഷ സ്ഥാനത്തേക്ക് കെ.കെ.ജയമ്മയ്ക്കു കൂടി അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കമ്മിറ്റിക്കു ശുപാർശ നൽകുമെന്നു സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ പറഞ്ഞു. രണ്ട് ഏരിയ കമ്മിറ്റികളിലെ വലിയ വിഭാഗം പ്രവർത്തകരുടെ അഭിപ്രായത്തിന് വിരുദ്ധമായാണ് ഇരവുകാട് വാർഡിൽ നിന്നു വിജയിച്ച സൗമ്യ രാജിനെ ജില്ലാ നേതൃത്വം നഗരസഭാധ്യക്ഷയാക്കിയതെന്ന് ആരോപിച്ച് പാർട്ടിക്കൊടിയേന്തി പ്രവർത്തകർ പ്രകടനവും നടത്തി.

പാർട്ടിയിലെ തന്നെ രണ്ടു പേർക്കായി അധ്യക്ഷ സ്ഥാനം പങ്കിടണമെന്ന് സിപിഎം നേതൃത്വം ആവശ്യപ്പെടുന്നത് അപൂർവമാണ്. സംസ്ഥാന കമ്മിറ്റി ഇപ്പോഴത്തെ ആവശ്യം അംഗീകരിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്.

ADVERTISEMENT

സിപിഎം പ്രതിനിധിയായി നെഹ്റുട്രോഫി വാർഡിൽ നിന്നു മൂന്നാംതവണ ജയിച്ച കെ.കെ. ജയമ്മ സിപിഎം ഏരിയ കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സമിതിയംഗവുമാണ്. ജയമ്മയെ അധ്യക്ഷയായി പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് നഗരത്തിൽ പാർട്ടി പ്രവർത്തകർ നടത്തിയ പ്രകടനത്തെ തുടർന്ന് 3 ബ്രാഞ്ച് സെക്രട്ടറിമാരോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

Content Highlights: Alappuzha Municipality Chairman election