ഭർത്താവ് മുങ്ങി മരിച്ച് രണ്ടാം ദിവസം സത്യപ്രതിജ്ഞ ചൊല്ലി വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിനിടയിൽ വിജി അനിൽകുമാർ വിതുമ്പി. രണ്ടു ദിവസം മുൻപാണ് വിജിയുടെ ഭർത്താവ് അനിൽകുമാറിനെ(45) വെള്ളത്തിൽ വീണ് ..Local Election 2020, Local Election Ballot, Local Election Ballot 2020, Local Election Candidate Information

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെടുങ്കണ്ടം ∙ ഭർത്താവ് മുങ്ങി മരിച്ച്  രണ്ടാം ദിവസം സത്യപ്രതിജ്ഞ ചൊല്ലി വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിനിടയിൽ വിജി അനിൽകുമാർ വിതുമ്പി. രണ്ടു ദിവസം മുൻപാണ് വിജിയുടെ ഭർത്താവ് അനിൽകുമാറിനെ(45) വെള്ളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പാമ്പാടുംപാറ പഞ്ചായത്തിലാണ് ഹൃദയഭേദകമായ സത്യപ്രതിജ്ഞ ചടങ്ങു നടന്നത്. 

വനംവകുപ്പിന്റെ താൽക്കാലിക ജീവനക്കാരനായിരുന്നു വിജിയുടെ ഭർത്താവ് കുമരകംമെട്ട് കൊല്ലപ്പള്ളിൽ അനിൽ കുമാർ. 7-ാം വാർഡിൽ നിന്ന് ജയിച്ച വിജിയുടെ സത്യപ്രതിജ്ഞയിൽ പങ്കെടുത്ത് ജോലിസ്ഥലത്തേക്ക് പോയ അനിൽകുമാറിനെ 2 ദിവസമായി കാണാതായിരുന്നു. തുടർന്ന് വനപാലകർ നടത്തിയ തിരച്ചിലിലാണ് ഉപ്പുതറ വളകോട് ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. 10 വർഷമായി പാമ്പാടുംപാറ പഞ്ചായത്തിലെ ആശാവർക്കറായിരുന്നു വിജി. 

ADVERTISEMENT

Content Highlights: Pampadumpara panchayat vice president