ഇടുക്കി കാഞ്ചിയാർ പഞ്ചായത്തിൽ എൽഡിഎഫിന് ഭൂരിപക്ഷം ലഭിച്ചിട്ടും പട്ടികജാതി സംവരണമായ പ്രസിഡന്റ് പദവിയിലേക്ക് എത്തിയത് എൻഡിഎ പ്രതിനിധി. 16 അംഗ പഞ്ചായത്തിൽ ബിജെപിക്ക് ഒരംഗം മാത്രമാണുള്ളത്. പട്ടികജാതി വിഭാഗത്തിൽപെട്ട 2 സ്ഥാനാർഥികളെ...Local Election 2020, Local Election Ballot, Local Election Ballot 2020, Local Election Candidate Informatio

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇടുക്കി കാഞ്ചിയാർ പഞ്ചായത്തിൽ എൽഡിഎഫിന് ഭൂരിപക്ഷം ലഭിച്ചിട്ടും പട്ടികജാതി സംവരണമായ പ്രസിഡന്റ് പദവിയിലേക്ക് എത്തിയത് എൻഡിഎ പ്രതിനിധി. 16 അംഗ പഞ്ചായത്തിൽ ബിജെപിക്ക് ഒരംഗം മാത്രമാണുള്ളത്. പട്ടികജാതി വിഭാഗത്തിൽപെട്ട 2 സ്ഥാനാർഥികളെ എൽഡിഎഫ് മത്സരിപ്പിച്ചെങ്കിലും ഇരുവരും പരാജയപ്പെട്ടു. ഉപ്പുതറ പഞ്ചായത്തിലാകട്ടെ ഭൂരിപക്ഷം യുഡിഎഫിനെങ്കിലും ഭരണം എൽഡിഎഫിന്. പ്രസിഡന്റ് പദവി പട്ടികവർഗ സംവരണമാണിവിടെ. യുഡിഎഫിന്റെ പട്ടികവർഗ സ്ഥാനാർഥി തോറ്റതാണു കാരണം. 

മലപ്പുറം ജില്ലയിലെ ചാലിയാർ പഞ്ചായത്തിൽ ഭൂരിപക്ഷം നേടിയത് യുഡിഎഫാണെങ്കിലും സംവരണത്തിലൂടെ പ്രസിഡന്റ് സ്ഥാനം എൽഡിഎഫിന്. യുഡിഎഫിന് സംവരണ വിഭാഗത്തിൽ നിന്ന് അംഗങ്ങളില്ല. യുഡിഎഫ് 8, എൽഡിഎഫ് 6 എന്നിങ്ങനെയാണ് കക്ഷിനില.

ADVERTISEMENT

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ ചെന്നിത്തല– തൃപ്പെരുന്തുറയിൽ കേവല ഭൂരിപക്ഷം പോലുമില്ലാത്ത സിപിഎമ്മിനു വിജയമെത്തിയത് യുഡിഎഫ് വോട്ടുകൾ കൂടി ലഭിച്ചതോടെ. ഇവിടെ പട്ടികജാതി വനിതയ്ക്കാണു പ്രസിഡന്റ് സംവരണം. സിപിഎമ്മിനും ബിജെപിക്കും ആണ് ഈ വിഭാഗത്തിൽ സ്ഥാനാർഥി. ഇതോടെ, കോൺഗ്രസിലെ 6 അംഗങ്ങളും സിപിഎം സ്ഥാനാർഥിക്കു വോട്ടു ചെയ്തു.

Content Highlights: Panchayat president election Idukki