തിരുവനന്തപുരം∙ യുഡിഎഫ് സർക്കാർ 5 വർഷം നടപ്പാക്കിയ സൗജന്യറേഷൻ പദ്ധതി അട്ടിമറിച്ചശേഷമാണ് ഇടതുസർക്കാർ എപിഎൽ വിഭാഗത്തിന് കുറഞ്ഞ നിരക്കിൽ ഒരു തവണ അരി നൽകാമെന്നു ബജറ്റിൽ പ്രഖ്യാപിച്ചതെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വരവുചെലവ് | Kerala Budget 2021 | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ യുഡിഎഫ് സർക്കാർ 5 വർഷം നടപ്പാക്കിയ സൗജന്യ റേഷൻ പദ്ധതി അട്ടിമറിച്ചശേഷമാണ് ഇടതുസർക്കാർ എപിഎൽ വിഭാഗത്തിന് കുറഞ്ഞ നിരക്കിൽ ഒരു തവണ അരി നൽകാമെന്നു ബജറ്റിൽ പ്രഖ്യാപിച്ചതെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വരവുചെലവ് കണക്കുപോലും നോക്കാതെ വാഗ്ദാനങ്ങൾ പ്രവഹിച്ച ബജറ്റിന് വിശ്വാസ്യതയില്ല.

5 വർഷം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ അരിയും എപിഎൽ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് തരുന്ന അതേ വിലയായ 8.90 രൂപയ്ക്ക് അരിയുമാണ് യുഡിഎഫ് നൽകിയത്. ഇടതുസർക്കാർ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ മാത്രമാണ് എപിഎല്ലിന് കുറഞ്ഞ നിരക്കിൽ അരി നൽകുന്നത് – അദ്ദേഹം പറഞ്ഞു.

ADVERTISEMENT

ബഡായി ബജറ്റെന്ന് രമേശ്

തിരുവനന്തപുരം ∙ പൊള്ള വാഗ്ദാനങ്ങൾ ആവർത്തിക്കുന്ന ബഡായി ബജറ്റെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഉപനേതാവ് എം.കെ.മുനീറും പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് മാർച്ചിൽ പ്രഖ്യാപിക്കാനിരിക്കെ ഏപ്രിലിൽ ശമ്പള പരിഷ്കരണമെന്ന വാഗ്ദാനം ജീവനക്കാരെ കബളിപ്പിക്കാനാണ്.

ADVERTISEMENT

പ്രകടന പത്രികയിൽ 25 ലക്ഷം തൊഴിൽ പ്രഖ്യാപിച്ചിട്ട് എന്തായി? വീണ്ടും 5 വർഷം കൊണ്ട് ഡിജിറ്റൽ മേഖലയിൽ 20 ലക്ഷം പേർക്ക് തൊഴിൽ പ്രഖ്യാപിക്കുന്നത് തട്ടിപ്പാണ്. 

റബറിന്റെ താങ്ങുവില 20 രൂപ മാത്രം വർധിപ്പിച്ചതു തീർ‍ത്തും അപര്യാപ്തം. ഇടുക്കി, കുട്ടനാട്, വയനാട് പാക്കേജുകൾ നേരത്തെ പ്രഖ്യാപിച്ചത് എങ്ങും എത്താതെയാണ് കുട്ടനാട് പാക്കേജിന് 2400 കോടി കൂടി പ്രഖ്യാപിക്കുന്നത്. നൂറു ദിന പരിപാടിയിൽ 5 ലക്ഷം ലാപ്ടോപ് നൽകുമെന്ന് പറഞ്ഞതിനു പിന്നാലെയാണ് പുതിയ ലാപ്ടോപ് പ്രഖ്യാപനം.