തിരുവനന്തപുരം ∙ നിയമസഭാ, ലോക്സഭാ വോട്ടർപട്ടികയിൽ പേരുള്ളവർക്ക് ഇനി വോട്ടർ തിരിച്ചറിയൽ കാർഡ് തിരഞ്ഞെടുപ്പു കമ്മിഷന്റെ പോർട്ടലിൽനിന്ന് (https://voterportal.eci.gov.in/) ഡൗൺലോഡ് ചെ

തിരുവനന്തപുരം ∙ നിയമസഭാ, ലോക്സഭാ വോട്ടർപട്ടികയിൽ പേരുള്ളവർക്ക് ഇനി വോട്ടർ തിരിച്ചറിയൽ കാർഡ് തിരഞ്ഞെടുപ്പു കമ്മിഷന്റെ പോർട്ടലിൽനിന്ന് (https://voterportal.eci.gov.in/) ഡൗൺലോഡ് ചെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ നിയമസഭാ, ലോക്സഭാ വോട്ടർപട്ടികയിൽ പേരുള്ളവർക്ക് ഇനി വോട്ടർ തിരിച്ചറിയൽ കാർഡ് തിരഞ്ഞെടുപ്പു കമ്മിഷന്റെ പോർട്ടലിൽനിന്ന് (https://voterportal.eci.gov.in/) ഡൗൺലോഡ് ചെയ്യാം. ഏറ്റവുമൊടുവിൽ വോട്ടർപട്ടികയിൽ പേരു ചേർത്തവർക്ക് ഇന്നു രാവിലെ 11.30നു ശേഷവും മറ്റുള്ളവർക്ക് അടുത്ത മാസം ഒന്നു മുതലും കാർഡ് ലഭിക്കും.

കമ്മിഷന്റെ ‘വോട്ടർ ഹെൽപ്‌ലൈൻ’ മൊബൈൽ ആപ് വഴിയും ഡൗൺലോഡ് ചെയ്യാം. ഇതിന്റെ പ്രിന്റ് എടുത്ത് ആധാർ കാർഡ് പോലെ തിരിച്ചറിയൽ കാർഡായി ഉപയോഗിക്കാം. ഡിജിലോക്കറിൽ സൂക്ഷിക്കുകയും ചെയ്യാം.

ADVERTISEMENT

വോട്ട് ചെയ്യാനും ഇ– കാർഡ് ഹാജരാക്കിയാൽ മതിയാകും. പതിവു വിവരങ്ങൾക്കു പുറമേ ക്യുആർ കോഡ് കൂടി ഡൗൺലോഡ് ചെയ്യുന്ന കാർഡിലുണ്ട്. വെബ്സൈറ്റിലോ മൊബൈൽ ആപ്പിലോ മൊബൈൽ നമ്പർ നൽകി റജിസ്റ്റർ ചെയ്ത ശേഷമേ കാർഡ് ഡൗൺലോഡ് ചെയ്യാനാകൂ. വോട്ടർ പട്ടികയിൽ മൊബൈൽ നമ്പർ റജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ ഓൺലൈനായി ‘കെവൈസി’ (Know your customer) വിവരങ്ങൾ നൽകണം. ഡൗൺലോഡ് സൗകര്യം വന്നെങ്കിലും പുതുതായി പേരു ചേർക്കുന്നവർക്കു പഴയ രീതിയിൽ നേരിട്ടു കാർഡ് കൈമാറുന്ന രീതി തുടരും.