ന്യൂഡൽഹി ∙ വിഷയങ്ങൾ ആഴത്തിൽ മനസ്സിലാക്കുന്നതിൽ താൽപര്യമുള്ളവരുടെ നാടായ കേരളത്തിലേക്കുള്ള യാത്രകൾ ഉൻമേഷം പകരുന്നതാണെന്നും രാഷ്ട്രീയ ജീവിതത്തിലെ ആദ്യ 15 വർഷം ഉത്തരേന്ത്യയിൽ എംപിയായിരുന്നപ്പോൾ അവിടത്തെ മറ്റൊരു തരം രാഷ്ട്രീയമാണു... | Rahul Gandhi | BJP | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ വിഷയങ്ങൾ ആഴത്തിൽ മനസ്സിലാക്കുന്നതിൽ താൽപര്യമുള്ളവരുടെ നാടായ കേരളത്തിലേക്കുള്ള യാത്രകൾ ഉൻമേഷം പകരുന്നതാണെന്നും രാഷ്ട്രീയ ജീവിതത്തിലെ ആദ്യ 15 വർഷം ഉത്തരേന്ത്യയിൽ എംപിയായിരുന്നപ്പോൾ അവിടത്തെ മറ്റൊരു തരം രാഷ്ട്രീയമാണു താൻ പരിചയിച്ചതെന്നുമുള്ള രാഹുൽ ഗാന്ധിയുടെ പരാമർശത്തെച്ചൊല്ലി വിവാദം. രാജ്യത്തെ ഭിന്നിപ്പിക്കാനും ഉത്തരേന്ത്യയെ അപമാനിക്കാനുമാണു രാഹുലിന്റെ ശ്രമമെന്ന ആരോപണവുമായി ബിജെപി രംഗത്തുവന്നു.

ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തിലായിരുന്നു രാഹുലിന്റെ പരാമർശം. കേരളത്തിലെ രാഷ്ട്രീയപ്രവർത്തനം വിവേകപൂർണമാണെന്നും രാഹുൽ പറഞ്ഞിരുന്നു. പ്രാദേശികവാദത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ഭിന്നിപ്പിക്കുന്നതു രാഹുലിന്റെ ശീലമാണെന്നു ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡ കുറ്റപ്പെടുത്തി. 

ADVERTISEMENT

രാഹുൽ മുൻപു പ്രതിനിധീകരിച്ച അമേഠിയിലെ ജനങ്ങളെ അപമാനിക്കുന്നതാണു പരാമർശമെന്നു കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ആരോപിച്ചു. കേന്ദ്ര മന്ത്രിമാരായ രവിശങ്കർ പ്രസാദ്, ഹർദീപ് സിങ് പുരി, എസ്. ജയശങ്കർ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരും രാഹുലിനെതിരെ രംഗത്തുവന്നു.

English Summary: BJP against Rahul Gandhi on North - South politics