സീറ്റ് വിഭജനവും സ്ഥാനാർഥിനിർണയവും വേഗത്തിലാക്കാൻ മുന്നണികൾ. യുഡിഎഫ് നേതൃയോഗം മാർച്ച് 3നു ചേർന്നു സീറ്റ് വിഭജനം പൂർ‌ത്തിയാക്കും. മാർച്ച് 5ന് സ്ഥാനാർഥിത്വം സംബന്ധിച്ച ചർച്ചകൾക്കായി കോൺഗ്രസ് നേതൃത്വം ഡൽഹിക്കു തിരിക്കും. മുസ്‍ലിം ലീഗും 3നു...Kerala Elections, Kerala Election News, Malayalam Election News, Malayalam Election Updates

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സീറ്റ് വിഭജനവും സ്ഥാനാർഥിനിർണയവും വേഗത്തിലാക്കാൻ മുന്നണികൾ. യുഡിഎഫ് നേതൃയോഗം മാർച്ച് 3നു ചേർന്നു സീറ്റ് വിഭജനം പൂർ‌ത്തിയാക്കും. മാർച്ച് 5ന് സ്ഥാനാർഥിത്വം സംബന്ധിച്ച ചർച്ചകൾക്കായി കോൺഗ്രസ് നേതൃത്വം ഡൽഹിക്കു തിരിക്കും. മുസ്‍ലിം ലീഗും 3നു ശേഷം ഉടൻ സ്ഥാനാർഥികളെ പ്രഖ്യാപിക്കും. പുതുമുഖ നിരയെ ഇറക്കാനാണു കോൺഗ്രസ് ആലോചിക്കുന്നത്.

എൽഡിഎഫ് ആദ്യ റൗണ്ട് ചർച്ച പൂർത്തിയാക്കി. രണ്ടാം റൗണ്ട് ഉടൻ ആരംഭിക്കും. എൽഡിഎഫ് യോഗത്തിന്റെ തീയതി ഇന്നു തീരുമാനിച്ചേക്കും. സിപിഎം ജില്ലകളിൽനിന്നു സ്ഥാനാർഥിത്വം സംബന്ധിച്ച നിർദേശങ്ങൾ വാങ്ങുകയാണ്. സിപിഐയും ഈ പ്രക്രിയയിലേക്ക് ഉടൻ കടക്കും. സീറ്റ് വിഭജനം ഔപചാരികമായി പൂർത്തിയാക്കാത്തതാണ് ഇക്കാര്യത്തിലെ കടമ്പ. മാർച്ച് അഞ്ചോടെ സ്ഥാനാർഥികളെ ഇറക്കാനാണ് ഇടതുമുന്നണിയും ആലോചിക്കുന്നത്.

ADVERTISEMENT

ബിജെപി ഉടൻ ഉഭയകക്ഷി ചർച്ച ആരംഭിക്കും. എൻഡിഎയിൽ ഭൂരിഭാഗം സീറ്റുകളിലും ബിജെപിയാകും മത്സരിക്കുക. 

3 മുന്നണികളും അപ്രതീക്ഷിത സ്ഥാനാർഥികളെ ഇറക്കും എന്ന സൂചന ശക്തം. മുന്നണികളുടെ പ്രകടനപത്രികകളും ഉടൻ പുറത്തിറങ്ങും.

ADVERTISEMENT

Content Highlights: Kerala assembly election: Seat sharing talks