തിരുവനന്തപുരം ∙ എൽഡിഎഫ് സർക്കാരിനെതിരെ നടന്ന, വിമോചന സമരത്തിനു തുല്യമായ ഐക്യപ്പെടൽ കേരളത്തിലെ ജനങ്ങൾ നിരാകരിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശ | Kerala Assembly Election | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ എൽഡിഎഫ് സർക്കാരിനെതിരെ നടന്ന, വിമോചന സമരത്തിനു തുല്യമായ ഐക്യപ്പെടൽ കേരളത്തിലെ ജനങ്ങൾ നിരാകരിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ.

കോൺഗ്രസും ലീഗും ബിജെപിയും ജമാഅത്തെ ഇസ്‌ലാമിയും ചില സമുദായ സംഘടനകളും ഈ പ്രതിലോമ ചേരിയുടെ ഭാഗമായി പ്രവർത്തിച്ചു. 1957 ൽ ഇഎംഎസ് സർക്കാരിനെ പിരിച്ചു വിട്ടപ്പോൾ ഇടപെട്ടതു പോലെ കേന്ദ്ര ഏജൻസികളെ നിയമവിരുദ്ധമായി ഇടപെടുത്താനും നോക്കി.

ADVERTISEMENT

കോൺഗ്രസിന്റെ തകർച്ചയ്ക്ക് ഈ തോൽവി ഗതിവേഗം വർധിപ്പിക്കും. എല്ലാ വിഭാഗം ജനങ്ങളുടെയും വോട്ട് എൽഡിഎഫിനു ലഭിച്ചു. ആ പൊതു മുന്നേറ്റത്തിന്റെ അളവിൽ എവിടെയെങ്കിലും കുറവുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കുമെന്നു കുണ്ടറയിലെ തോൽവി സംബന്ധിച്ച ചോദ്യത്തിനു മറുപടിയായി വിജയരാഘവൻ പറഞ്ഞു.

‘തുടർഭരണം  ഉണ്ടാകാതിരിക്കാൻ എൻഎസ്എസ് ശ്രമിച്ചു’

ADVERTISEMENT

തിരുവനന്തപുരം ∙ തുടർഭരണം സംഭവിക്കാതിരിക്കാനുള്ള നിലപാട് എൻഎസ്എസ് സ്വീകരിച്ചെന്നും പക്ഷേ അവരുടെ പിന്നിലുള്ള വിഭാഗങ്ങൾ തന്നെ അതിനെ നിരാകരിച്ചെന്നും സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ. നിലവിലെ സാമൂഹിക അന്തരീക്ഷത്തിനു ചേരുന്ന നിലപാട് ആയിരുന്നില്ല അവരുടേത്.

എൻഎസ്എസ് അവരുടെ സമീപനം പറയുമ്പോൾ അതിനോടുള്ള പ്രതികരണം വ്യക്തമാക്കാതിരിക്കാൻ എൽഡിഎഫിനു കഴിയില്ലെന്നും വിജയരാഘവൻ പറഞ്ഞു.