യുഡിഎഫിന്റെ കുത്തകമണ്ഡലമായിരുന്ന അടൂർ പിടിച്ചെടുക്കാൻ ക്രിക്കറ്റ് കളിക്കാരൻ കൂടിയായ ചിറ്റയം ഗോപകുമാറിനെ ഗ്രൗണ്ടിലിറക്കിയ സിപിഐയുടെ തീരുമാനം കൃത്യമായിരുന്നു. പിടിച്ചെടുക്കുക മാത്രമല്ല, മണ്ഡലം കൈവിടാതെ സൂക്ഷിക്കാനുള്ള....| Chittayam Gopakumar | LDF Cabinet | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിറ്റയം ഗോപകുമാർ (56)

അടൂർ 

ADVERTISEMENT

യുഡിഎഫിന്റെ കുത്തകമണ്ഡലമായിരുന്ന അടൂർ പിടിച്ചെടുക്കാൻ ക്രിക്കറ്റ് കളിക്കാരൻ കൂടിയായ ചിറ്റയം ഗോപകുമാറിനെ ഗ്രൗണ്ടിലിറക്കിയ സിപിഐയുടെ തീരുമാനം കൃത്യമായിരുന്നു. പിടിച്ചെടുക്കുക മാത്രമല്ല, മണ്ഡലം കൈവിടാതെ സൂക്ഷിക്കാനുള്ള കരുതലും കരുത്തും തെളിയിച്ചാണ് അദ്ദേഹം മൂന്നാം തവണയും സഭയിലെത്തുന്നത്. 

ചിറ്റയം ഡപ്യൂട്ടി സ്പീക്കർ പദവിയിലേറുമ്പോൾ പത്തനംതിട്ട ജില്ലയ്ക്കു മാത്രമല്ല, കൊല്ലത്തിനും അഭിമാന മുഹൂർത്തം. കൊല്ലം പനയറ ചിറ്റയം കാട്ടുവിളപുത്തൻ വീട്ടിൽ ടി.ഗോപാലകൃഷ്ണന്റെയും ടി.കെ. ദേവയാനിയുടെയും മകനായി 1965ൽ ജനിച്ച ചിറ്റയം പഠിച്ചതും ആദ്യമായി ജനപ്രതിനിധിയായതും കൊല്ലം ജില്ലയിലായിരുന്നു. എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു.

ചിറ്റയം ഗോപകുമാർ, ഭാര്യ ഷേർളി ബായി, മക്കളായ അമൃത, അനുജ.
ADVERTISEMENT

കർഷകത്തൊഴിലാളി ഫെഡറേഷൻ ദേശീയ കൗൺസിൽ അംഗം, എഐടിയുസി സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം, കശുവണ്ടി തൊഴിലാളി കേന്ദ്ര കൗൺസിൽ സംസ്ഥാന സെക്രട്ടറി, ആശാ വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്, പട്ടികജാതി വികസന കോർപറേഷൻ സ്റ്റാഫ് യൂണിയൻ പ്രസിഡന്റ്, കെടിഡിസി എംപ്ലോയീസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്, സിപിഐ സംസ്ഥാന കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. 

1995ൽ കൊട്ടാരക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി. 2008ൽ കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ മാവേലിക്കരയിലെ ഇടതു സ്ഥാനാർഥിയായിരുന്നു. 

ADVERTISEMENT

ഭാര്യ: സി.ഷേർളി ബായി. മക്കൾ: എസ്.ജി. അമൃത (ഗെസ്റ്റ് ലക്ചറർ, അടൂർ സെന്റ് സിറിൾസ് കോളജ്), എസ്.ജി.അനുജ (തിരുവനന്തപുരം ഗവ. ലോ കോളജ് വിദ്യാർഥി.)

English Summary : Profile of Chittayam Gopakumar, member of Team Pinarayi Cabinet 2.0