പാലക്കാട് ∙ കോഴിക്കോടിനും തൃശൂരിനും പിന്നാലെ പാലക്കാട്ടും സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കണ്ടെത്തി. നഗരമധ്യത്തിൽ മേട്ടുപ്പാളയം സ്ട്രീറ്റിൽ ആയുർവേദ സ്ഥാപനത്തിന്റെ മറവിലായിരുന്നു പ്രവർത്തനം. | Crime News | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ കോഴിക്കോടിനും തൃശൂരിനും പിന്നാലെ പാലക്കാട്ടും സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കണ്ടെത്തി. നഗരമധ്യത്തിൽ മേട്ടുപ്പാളയം സ്ട്രീറ്റിൽ ആയുർവേദ സ്ഥാപനത്തിന്റെ മറവിലായിരുന്നു പ്രവർത്തനം. 

രഹസ്യവിവരത്തെത്തുടർന്നു പൊലീസ് നടത്തിയ പരിശോധനയിൽ ഇവിടെ നിന്നു സിം കാർഡുകളും ഉപകരണങ്ങളും കണ്ടെത്തി. വിദേശരാജ്യങ്ങളിൽ നിന്നുള്ള ഫോൺ കോളുകൾ ലോക്കൽ കോളുകളാക്കി മാറ്റാനുള്ള സമാന്തര സംവിധാനമാണു കണ്ടെത്തിയത്. സിം കാർഡുകളില്ലാത്ത 32 സിം കവറുകളും കണ്ടെത്തി. ഇതിന്റെ ഐഎംഇഐ നമ്പർ പരിശോധിച്ചു വരികയാണ്. സിം കാർഡുകളിലേക്കു വന്ന കോളുകളുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ഇതു കിട്ടിയാലേ ദേശവിരുദ്ധ പ്രവർത്തനങ്ങളോ കള്ളക്കടത്തോ അടക്കമുള്ളവയുമായി ബന്ധമുണ്ടോ എന്ന വിവരം ലഭിക്കൂ. 

ADVERTISEMENT

സമാന്തര എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു നടത്തിയ അന്വേഷണത്തിലാണു പാലക്കാട്ടെ എക്സ്ചേഞ്ചിനെക്കുറിച്ചു സൂചന ലഭിച്ചത്. രഹസ്യാന്വേഷണ വിഭാഗങ്ങളും സൂചന നൽകിയിരുന്നു. 

English Summary: Parallel exchange in palakkad