തിരുവനന്തപുരം ∙ നിയമലംഘനമല്ല, പ്രതിഷേധമാണു നടത്തിയതെന്ന വാദവുമായാണ് അക്രമക്കേസിൽ മന്ത്രി വി.ശിവൻകുട്ടി ഉൾപ്പെടെയുള്ള പ്രതികൾ വിടുതൽ ഹർജി നൽകിയത്. എന്നാൽ പൊതുമുതൽ നശിപ്പിക്കാൻ ഒരു എംഎൽഎയ്ക്കും അധികാരമില്ലെന്നു സർക്കാർ അഭിഭാഷകൻ വാദിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ നിയമലംഘനമല്ല, പ്രതിഷേധമാണു നടത്തിയതെന്ന വാദവുമായാണ് അക്രമക്കേസിൽ മന്ത്രി വി.ശിവൻകുട്ടി ഉൾപ്പെടെയുള്ള പ്രതികൾ വിടുതൽ ഹർജി നൽകിയത്. എന്നാൽ പൊതുമുതൽ നശിപ്പിക്കാൻ ഒരു എംഎൽഎയ്ക്കും അധികാരമില്ലെന്നു സർക്കാർ അഭിഭാഷകൻ വാദിച്ചു. പ്രതികളുടെ നിലപാട് തള്ളുന്നതാണു വിടുതൽ ഹർജിയിലെ സിജെഎം കോടതിവിധി. 

സഭയ്ക്കുള്ളിലെ ഉദ്യോഗസ്ഥരുമായുണ്ടായ ഉന്തിലും തള്ളിലുമാണു സ്‌പീക്കറുടെ കസേര, കംപ്യൂട്ടർ, മൈക്ക് തുടങ്ങിയവ നശിച്ചതെന്നും അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും പ്രതികൾ വാദിച്ചു. തങ്ങൾ മാത്രമല്ല, വി.എസ്.സുനിൽകുമാർ, ബി.സത്യൻ, തോമസ് ഐസക് തുടങ്ങി ഇരുപതോളം എംഎൽഎമാർ കൂടി സ്പീക്കറുടെ വേദിയിൽ കയറിയിരുന്നുവെന്നും പ്രതികൾ വാദിച്ചു. ബജറ്റ് പ്രസംഗം തടസ്സപ്പെടുത്തുക മാത്രമായിരുന്നു ഉദ്ദേശ്യമെന്നും പ്രതിഷേധം മാധ്യമങ്ങൾ പെരുപ്പിച്ചു കാട്ടിയതാണെന്നും പറഞ്ഞു.

ADVERTISEMENT

എന്നാൽ, ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചു വാങ്ങിയ ഉപകരണങ്ങൾ നശിപ്പിക്കാൻ ഒരു എംഎൽഎയ്ക്കും അധികാരമില്ലെന്നു പ്രോസിക്യൂഷൻ ഡപ്യൂട്ടി ഡയറക്ടർ ബാലചന്ദ്ര മേനോൻ വാദിച്ചു. നശിപ്പിച്ചെന്നു പറയുന്ന ഇലക്ട്രോണിക് പാനലിനെക്കുറിച്ചു രാസപരിശോധന നടത്തിയ ഇലക്ട്രോണിക് എൻജിനീയറെ കുറ്റപത്രത്തിൽ പരാമർശിച്ചിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ സഭയിലെ സംഭവങ്ങൾ സാക്ഷികളെ സിഡിയിൽ കാണിച്ചുകൊടുത്താണു മൊഴി രേഖപ്പെടുത്തിയതെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ, ഇത്തരം വാദങ്ങൾ നിലനിൽക്കില്ലെന്നും സഭയിലെ ഹാർഡ് ഡിസ്‌ക് ടൈമർ ഘടിപ്പിച്ചിട്ടുള്ളതാണെന്നും തിരിമറി നടത്താൻ കഴിയില്ലെന്നും സർക്കാർ അഭിഭാഷകൻ മറുപടി നൽകി.

കേസ് പിൻവലിക്കാൻ സർക്കാർ സമർപ്പിച്ച ഹർജി 2020 സെപ്റ്റംബറിൽ സിജെഎം കോടതി തള്ളിയിരുന്നു. പ്രതികൾ വിചാരണ നേരിടണമെന്ന് ഉത്തരവും പുറപ്പെടുവിച്ചു. അതിനെതിരെ സർക്കാർ മേൽക്കോടതികളെ സമീപിച്ചെങ്കിലും വിചാരണ നേരിടണമെന്ന ഉത്തരവ് ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ചു. വിചാരണ സ്റ്റേ ചെയ്യണമെന്ന സർക്കാർ ആവശ്യവും അംഗീകരിച്ചില്ല.

ADVERTISEMENT

നിയമസഭാ അക്രമക്കേസ്: വകുപ്പുകളും ശിക്ഷയും

ഐപിസി 447: അതിക്രമിച്ചു കടക്കൽ. ശിക്ഷ: 3 മാസം തടവ്, 500 രൂപ പിഴ (രണ്ടും ഒരുമിച്ചാകാം)

ADVERTISEMENT

ഐപിസി 427: നാശനഷ്ടം വരുത്തൽ. ശിക്ഷ: 2 വർഷം തടവും പിഴയും (രണ്ടും ഒരുമിച്ചാകാം)

പൊതുമുതൽ നശീകരണം തടയൽ നിയമം (പിഡിപിപി ആക്ട്) 5 വർഷം തടവും പിഴയും.

English Summary: Kerala assembly ruckus case