തൃശൂർ ∙ കുന്നംകുളം വിവേകാനന്ദ കോളജിലെ പ്രിൻസിപ്പലിനെ കേരളവർമ കോളജിൽ നിയമിക്കുന്നതു സംബന്ധിച്ച് ഹൈക്കോടതി വിധി മറികടക്കാൻ കൊച്ചിൻ ദേവസ്വം ബോർഡ് പ്രിൻസിപ്പൽ നിയമനത്തിനു നേരിട്ട് അഭിമുഖം നടത്താൻ ഒരുങ്ങുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവേകാനന്ദ കോളജ് പ്രിൻസിപ്പലായി നിയമിക്കപ്പെട്ട ടി.ഡി. ശോഭയെ കേരള വർമ കോളജ് പ്രിൻസിപ്പലായി നിയമിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കണമെന്ന് ജൂലൈയിൽ ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. ഇതു മറികടക്കാനാണ് ഇതുവരെയില്ലാത്ത നേരിട്ടുള്ള പ്രിൻസിപ്പൽ തിരഞ്ഞെടുപ്പ്. ടി.ഡി. ശോഭയ്ക്കും അഭിമുഖത്തിൽ പങ്കെടുക്കാമെന്നു വ്യക്തമാക്കി കോടതിയലക്ഷ്യത്തിൽ നിന്നു രക്ഷപ്പെടുകയാണു ലക്ഷ്യം. 

ADVERTISEMENT

കേരള വർമ കോളജ് വിഷയം കോടതി തീർപ്പാക്കിയതിനാൽ വിവേകാനന്ദ കോളജിൽ ജീവനക്കാരുടെ ശമ്പളം പിൻവലിക്കാൻ ടി.ഡി. ശോഭയ്ക്ക് അനുമതി നൽകിക്കൊണ്ടുള്ള താൽക്കാലിക ഉത്തരവ് റദ്ദാകുകയും ചെയ്തു. ഇതോടെ അവിടെ അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളം മുടങ്ങുമെന്ന ആശങ്കയുമുണ്ട്.

കേരള വർമ കോളജ് അധ്യാപികയായിരുന്ന ടി.ഡി. ശോഭയെ സ്ഥലം മാറ്റി 2019 ഏപ്രിലിൽ വിവേകാനന്ദ കോളജിൽ പ്രിൻസിപ്പലാക്കിയത് അന്നേ വിവാദമായിരുന്നു. രസതന്ത്രം അധ്യാപികയായ ടി.ഡി. ശോഭയ്ക്ക് പഠിപ്പിക്കാൻ അവിടെ കോഴ്സില്ലാത്തതിനാൽ പ്രിൻസിപ്പൽ തസ്തികയിൽ അംഗീകാരം ലഭിക്കില്ല. തന്നെ കേരള വർമ കോളജിലേക്കു മാറ്റണമെന്ന ശോഭയുടെ ആവശ്യം കൊച്ചിൻ ദേവസ്വം ബോർഡ് പരിഗണിച്ചതുമില്ല. കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയി‍ൽ നേരത്തേ പ്രവർത്തിച്ചിരുന്ന ശോഭയെ കേരള വർമ കോളജിൽ പ്രിൻസിപ്പൽ ആക്കാതിരിക്കാൻ എന്തും ചെയ്യുകയെന്ന നിലപാടാണ് സിപിഎം നിയന്ത്രണത്തിലുള്ള ദേവസ്വം ബോർഡ് കൈക്കൊള്ളുന്നതെന്ന് ആരോപണം ഉയർന്നു.

ADVERTISEMENT

ടി.ഡി.ശോഭ കോടതിയെ സമീപിച്ചതിനെ തുടർന്ന് ഇവരെ കേരള വർമ കോളജിൽ പ്രിൻസിപ്പലായി നിയമിക്കുന്ന കാര്യത്തിൽ 45 ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് കോടതി 2021 ജൂലൈയിൽ നിർദേശിച്ചു. പ്രിൻസിപ്പൽ ആകാനുള്ള യോഗ്യത വ്യക്തമാക്കാൻ ശോഭയെ ദേവസ്വം ബോർഡ് ഓഫിസിലേക്കു വിളിച്ചു വരുത്തി. രണ്ടു വർഷം മുൻപ് ദേവസ്വം ബോർഡ് തന്നെ പ്രിൻസിപ്പൽ ആക്കിയ അധ്യാപികയുടെ യോഗ്യതയാണ് ബോർഡ് പരിശോധിക്കാൻ പുറപ്പെട്ടത് എന്നതാണു വൈരുധ്യം. വിധി നടപ്പാക്കാൻ രണ്ടു മാസത്തെ സമയം നീട്ടി ചോദിച്ച് മാനേജ്മെന്റ് സെപ്റ്റംബർ 17ന് കത്തെഴുതി. ഹൈക്കോടതി വിധി നടപ്പാക്കാതെ സമയം നീട്ടിക്കൊണ്ടുപോകാനായിരുന്നു ഈ അടവ്. ഇതും ചോദ്യം ചെയ്യപ്പെടും എന്നു വന്നതോടെയാണ് പ്രിൻസിപ്പൽ നിയമനത്തിനു നേരിട്ടുള്ള ഇന്റർവ്യൂ നടത്തുകയാണെന്നും അതി‍ൽ ടി.ഡി.ശോഭയ്ക്കും പങ്കെടുക്കാമെന്നും മാനേജ്മെന്റ് കോടതിയെ അറിയിച്ചത്.

English Summary: Controversy over Kerala Varma college principal appointment