കൊച്ചി ∙ സാധാരണയായി ശനിയാഴ്ച െഹെക്കോടതിക്ക് അവധി ദിവസമാണെങ്കിലും ഇന്നലെ കേരളം കാതോർത്തത് അവിടെ നിന്നുള്ള വിവരങ്ങൾക്കായിരന്നു. നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ | Malayalam Actress attack case | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ സാധാരണയായി ശനിയാഴ്ച െഹെക്കോടതിക്ക് അവധി ദിവസമാണെങ്കിലും ഇന്നലെ കേരളം കാതോർത്തത് അവിടെ നിന്നുള്ള വിവരങ്ങൾക്കായിരന്നു. നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്നലെ പ്രത്യേക സിറ്റിങ് നടത്തിയാണ് െഹെക്കോടതി ഇടക്കാല ഉത്തരവിട്ടത്.

നേരിട്ടുള്ള കോടതി മുറിയിലാണു ജസ്റ്റിസ് പി.ഗോപിനാഥ് വാദം കേട്ടതെങ്കിലും സൂം ലിങ്കിലൂടെ അഭിഭാഷകരും മാധ്യമപ്രവർത്തകരും അടക്കം മൂന്നൂറോളം പേർ അതിനു സാക്ഷികളായി. കേസ് സംബന്ധിച്ച് ലഭ്യമാകുന്ന വിവരങ്ങൾ അപ്പപ്പോൾ വാർത്താ ചാനലുകളിലൂടെയും കേരളം അറിഞ്ഞു. ഇന്നലെ ആദ്യ കേസായി ദിലീപിന്റെ ജാമ്യാപേക്ഷയാണു ലിസ്റ്റ് ചെയ്തിരുന്നത്. ഇതു കൂടാതെ, 10 കേസുകൾ ലിസ്റ്റ് ചെയ്തിരുന്നു. ഇടയ്ക്ക് മറ്റു കേസുകൾ പരിഗണിച്ച ശേഷം വീണ്ടും കോടതി ഇൗ കേസിലേക്കു വന്നു. ഉച്ചയ്ക്കു ശേഷവും വാദം നീണ്ടു. 

ADVERTISEMENT

‘ദിലീപ് പറഞ്ഞത് മദ്യ ലഹരിയിലോ’ ?

കൊച്ചി ∙ ദിലീപ് മദ്യ ലഹരിയിലാണോ ഉദ്യോഗസ്ഥരെക്കുറിച്ചു പറഞ്ഞതെന്ന് അന്വേഷിക്കണമെന്നു കോടതി വാക്കാൽ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരെക്കുറിച്ച് പറയുന്നതിനിടെ, ദിലീപ് മറ്റൊരു മുറിയിലേക്കു പോയെന്നും ഇതു മദ്യപിക്കാൻ വേണ്ടിയാണെന്നും ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ ചോദ്യം. 

ADVERTISEMENT

2017 ൽ ഗൂഢാലോചന നടത്തിയെന്നു പറയുന്നു. എന്നാൽ, ഇതുവരെ തുടർനടപടി ഉണ്ടായില്ലേ എന്ന കോടതിയുടെ ചോദ്യത്തിന് വിചാരണ നടക്കുന്ന സാഹചര്യമായതിനാലാകാം തുടർനടപടിയുണ്ടാകാതിരുന്നതെന്നു പ്രോസിക്യൂഷൻ വിശദീകരിച്ചു.

Content Highlight: Malayalam Actress attack case