പ്രവാസി മലയാളികൾക്കായുള്ള ഏകോപന പുനഃസംയോജന പദ്ധതിക്കു കീഴിലാണ് 50 കോടി അനുവദിച്ചത്. രണ്ടു വർഷമെങ്കിലും വിദേശത്തു ജോലി ചെയ്ത ശേഷം മടങ്ങിയെത്തിയ മലയാളികൾക്കായുള്ള ധനസഹായ പദ്ധതിക്ക് 33 കോടിയും നൽകി. സമഗ്ര എൻഡോസൾഫാൻ പാക്കേജിന് 17 കോടി | Kerala budget 2022 highlights | Kerala budget 2022 | Kerala budget | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പ്രവാസി മലയാളികൾക്കായുള്ള ഏകോപന പുനഃസംയോജന പദ്ധതിക്കു കീഴില്‍ 50 കോടി അനുവദിച്ചു. രണ്ടു വർഷമെങ്കിലും വിദേശത്തു ജോലി ചെയ്ത ശേഷം മടങ്ങിയെത്തിയ മലയാളികൾക്കായുള്ള ധനസഹായ പദ്ധതിക്ക് 33 കോടിയും നൽകി. സമഗ്ര എൻഡോസൾഫാൻ പാക്കേജിന് 17 കോടി നൽകും. തിരുവനന്തപുരത്തെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിലെ (നിഷ്) വിവിധ പദ്ധതികൾക്കായി 18.93 കോടി. ഒഇസി വിഭാഗം വിദ്യാർഥികൾക്ക് പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് വിദ്യാഭ്യാസ ധനസഹായത്തിന് 50 കോടി. 

വിദേശ പഠനത്തിനുള്ള സ്കോളർഷിപ് പദ്ധതിക്ക് 2.30 കോടി. വിവിധ വിദ്യാർഥി സ്കോളർഷിപ്പുകൾക്ക് 6.52 കോടി. മാതാപിതാക്കളെ നഷ്ടപ്പെട്ട വിദ്യാർഥിനികൾക്കുള്ള പ്രത്യേക സ്കോളർഷിപ് പദ്ധതിക്ക് ഒരു കോടി. 65 വയസ്സിൽ താഴെയുള്ള തെരുവുകച്ചവടക്കാർക്ക് 4% പലിശ നിരക്കിൽ പരമാവധി 50000 രൂപ വരെ വായ്പ. നഗര പ്രദേശങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കായി സ്റ്റുഡിയോ അപ്പാർട്മെന്റ് പദ്ധതിക്ക് 2 കോടിയും നൽകും. പ്ലാന്റേഷൻ മേഖലയിലെ വാസസ്ഥലങ്ങളിൽ അടിസ്ഥാന സൗകര്യ വികസനത്തിന് 10 കോടി. 

ADVERTISEMENT

സാംസ്കാരികം, മ്യൂസിയം

സാംസ്കാരിക പാരമ്പര്യമുള്ളതും പരമ്പരാഗത കരകൗശല  വസ്തുക്കളുടെ നിർമാണത്തിന് പേരു കേട്ടതുമായ ഗ്രാമങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പൈതൃക ഗ്രാമം പദ്ധതിക്ക് 2 കോടി അനുവദിച്ചു. കേരള സ്റ്റേറ്റ് മ്യൂസിയം തൃശൂരിൽ സ്ഥാപിക്കാൻ പ്രാരംഭ ചെലവുകൾക്കായി 30 ലക്ഷം നൽകും.  ‘സിനിമ മ്യൂസിയം’ സ്ഥാപിക്കും. കാര്യവട്ടം ക്യാംപസിൽ രാജ്യാന്തര പുരാരേഖ ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ 6.5 കോടി. താളിയോല മ്യൂസിയത്തിന് 3 കോടിയും ബജറ്റിൽ അനുവദിച്ചു. 

ADVERTISEMENT

തുറമുഖങ്ങൾക്ക് 41 കോടി 

തിരഞ്ഞെടുത്ത തുറമുഖങ്ങളിൽ  അടിസ്ഥാന സൗകര്യ വികസനത്തിന് 41.51 കോടി നൽകും. തീരദേശ യാത്രാ ഗതാഗത പദ്ധതിക്ക് 10 കോടി. വിഴിഞ്ഞം കാർഗോ തുറമുഖത്തിനും തങ്കശ്ശേരി തുറമുഖത്തിനും 10 കോടി വീതം. ആലപ്പുഴ തുറമുഖത്തെ തീരദേശ യാത്രാ ടെർമിനലോടു കൂടി സമുദ്ര വിനോദസഞ്ചാര കേന്ദ്രമായി ഉയർത്തുന്നതിന് 2.5 കോടി. ബേപ്പൂർ തുറമുഖത്തിന് അനുബന്ധമായി കോവിലകത്ത് ഗോഡൗൺ നിർമാണം, ചാനൽ, ബേസിൻ എന്നിവയുടെ ഡ്രെജിങ്, 200 മീറ്റർ വാർഫ് നിർമാണം എന്നിവയ്ക്കായി 15 കോടി. 

ADVERTISEMENT

ഉച്ചഭക്ഷണപദ്ധതി: 342 കോടി 

സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കായി 342.64 കോടി രൂപയാണ് ബജറ്റിൽ അനുവദിച്ചത്. പൊതു വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 70 കോടിയും വിദ്യാലയങ്ങളിൽ ഭിന്നശേഷി സൗഹൃദ സൗകര്യങ്ങൾ ഒരുക്കാൻ 15 കോടിയും നൽകും. കേരള വിദ്യാഭ്യാസ ചരിത്ര മ്യൂസിയം-കം-ട്രെയിനിങ് സെന്ററിന് 2 കോടി. മാധ്യമ പ്രവർത്തകരുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പ്രസ് ഫെസിലിറ്റീസ് പദ്ധതിക്കായി 70 ലക്ഷം. വിവര പൊതുജന സമ്പർക്ക വകുപ്പിന്റെ പദ്ധതികൾക്കായി 40.43 കോടിയും നൽകും.

ഗ്രഫീൻ ഗവേഷണം: 15 കോടി

സവിശേഷമായ ഭൗതിക, താപ, വൈദ്യുത പ്രത്യേകതകളുള്ള ഗ്രഫീനുമായി ബന്ധപ്പെട്ടുള്ള ഗവേഷണത്തിനു സംസ്ഥാന സർക്കാർ വിഹിതത്തിൽ ആദ്യഗഡുവായി 15 കോടി രൂപ വകയിരുത്തി. ഒരേ സമയം സുതാര്യവും വൈദ്യുതിയുടെ ചാലകവുമായ പദാർഥമാണു ഗ്രഫീൻ. കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെയും ടാറ്റാ സ്റ്റീൽ ലിമിറ്റഡിന്റെ വ്യാവസായിക പങ്കാളിത്തത്തോടെയും നടപ്പാക്കുന്ന ‘ഇന്ത്യ ഇന്നവേഷൻ സെന്റർ ഫോർ ഗ്രഫീൻ’ പദ്ധതിയിലാണു കേരളം സഹകരിക്കുന്നത്. 

English Summary: Kerala budget 2022 highlights