ന്യൂഡൽഹി ∙ ഡാം സുരക്ഷാനിയമ പ്രകാരമുള്ള അതോറിറ്റി പ്രാബല്യത്തിൽ വരുന്നതോടെ, മുല്ലപ്പെരിയാർ മേൽനോട്ട സമിതി പിരിച്ചുവിടാനുള്ള നീക്കത്തെ എതിർത്ത് കേസിലെ പ്രധാന ഹർജിക്കാരനായ കോതമംഗലം സ്വദേശി ജോ ജോസഫ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. അതോറിറ്റി വരുന്നതുവരെ മേൽനോട്ട സമിതിക്കു മുഴുവൻ ചുമതലകളും നൽകിയാണ് | Mullaperiyar Dam | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഡാം സുരക്ഷാനിയമ പ്രകാരമുള്ള അതോറിറ്റി പ്രാബല്യത്തിൽ വരുന്നതോടെ, മുല്ലപ്പെരിയാർ മേൽനോട്ട സമിതി പിരിച്ചുവിടാനുള്ള നീക്കത്തെ എതിർത്ത് കേസിലെ പ്രധാന ഹർജിക്കാരനായ കോതമംഗലം സ്വദേശി ജോ ജോസഫ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. അതോറിറ്റി വരുന്നതുവരെ മേൽനോട്ട സമിതിക്കു മുഴുവൻ ചുമതലകളും നൽകിയാണ് ഏപ്രിൽ ആദ്യവാരം കോടതി ഇടക്കാല ഉത്തരവ് നൽകിയത്. 

അതോറിറ്റി പൂർണ സജ്ജമാകുന്നതോടെ മേൽനോട്ട സമിതി പിരിച്ചുവിടാമെന്നു കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇതിനോടു കോടതിയും തത്വത്തിൽ യോജിച്ചിരിക്കെയാണ് ഹർജി നൽകിയത്. സമിതി ഇല്ലാതായാൽ കേരളത്തിനു മേൽക്കൈ നഷ്ടപ്പെടുമെന്നിരിക്കെ കേരള സർക്കാർ ഇക്കാര്യത്തിൽ ഇതുവരെ നിലപാടു വ്യക്തമാക്കിയിട്ടില്ല.

ADVERTISEMENT

സമീപപ്രദേശങ്ങളിൽ കഴിയുന്നവരുടെ ആശങ്ക അറിയിക്കാനും ഡാമിന്റെ പ്രവർത്തനങ്ങളിൽ സൂക്ഷ്മ മേൽനോട്ടം ഉറപ്പാക്കാനും ഉൾപ്പെടെ വ്യക്തമായ ഉദ്ദേശ്യത്തോടെയാണു സുപ്രീം കോടതി തന്നെ മേൽനോട്ട സമിതിയെ വച്ചത്. 

അതേസമയം, മുല്ലപ്പെരിയാർ മേൽനോട്ടസമിതി നാളെ അണക്കെട്ട് സന്ദർശിക്കും. സുപ്രീം കോടതി നിർദേശപ്രകാരം 2 സാങ്കേതിക വിദഗ്ധരെക്കൂടി ഉൾപ്പെടുത്തിയ ശേഷമുള്ള സമിതിയുടെ ആദ്യസന്ദർശനമാണിത്. 

ADVERTISEMENT

Content Highlight: Mullaperiyar Dam