കാറ്റാടി‍മല (നാഗർകോവിൽ) ∙ മഴക്കാറു കൊണ്ടു കിര‍ീടം വച്ച രാജാവിനെ‍പ്പോലെ സഹ്യപർ‍വതം നിവർന്നു നിന്നു; താഴെ കാറ്റാടിമല‍യിൽനിന്നു വീശിയ വിശ്വാസ‍തീക്ഷ്ണതയുടെ കാറ്റിനെ തടഞ്ഞുനിർത്താ‍നെന്ന പോലെ. ഒടുവിൽ പർവതം തോറ്റിട്ടെ‍ന്നപോലെ ചെറു ചാറ്റൽമഴ പെയ്തു. അതിനു തൊട്ടുമുൻപുള്ള നിമിഷമാണു വത്തിക്കാനിൽ മാർപാപ്പ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാറ്റാടി‍മല (നാഗർകോവിൽ) ∙  മഴക്കാറു കൊണ്ടു കിര‍ീടം വച്ച രാജാവിനെ‍പ്പോലെ സഹ്യപർ‍വതം നിവർന്നു നിന്നു; താഴെ കാറ്റാടിമല‍യിൽനിന്നു വീശിയ വിശ്വാസ‍തീക്ഷ്ണതയുടെ കാറ്റിനെ തടഞ്ഞുനിർത്താ‍നെന്ന പോലെ. ഒടുവിൽ പർവതം തോറ്റിട്ടെ‍ന്നപോലെ ചെറു ചാറ്റൽമഴ പെയ്തു. അതിനു തൊട്ടുമുൻപുള്ള നിമിഷമാണു വത്തിക്കാനിൽ മാർപാപ്പ ദേവസഹായംപിള്ളയെ വിശുദ്ധ‍നായി പ്രഖ്യാപിച്ചത്.

സ്വന്തം വിശ്വാസത്തിന്റെ പേരിൽ തിരുവിതാംകൂർ ഭരണകൂടത്തിന്റെ പീഡനമേൽക്കുകയും, ഒടുവിൽ വെടിയേറ്റു മരിക്കുകയും ചെയ്ത ദേവസഹായംപിള്ളയുടെ ഓർമകളും ആരുവായ്മൊഴി ചുരം താണ്ടി തണുത്ത കാറ്റായി കാറ്റാടിമലയിലേ‍ക്കു വീശുന്നുണ്ടായിരുന്നു.

ADVERTISEMENT

കാറ്റാടിമലയുടെ താഴ്‌വാരത്തിലെ ദേവസഹായം മൗണ്ട് വ്യാകുല മാതാ തീർഥാടന കേന്ദ്രത്തിൽ ഇന്നലെ രാവിലെ മുതൽ ആയിരങ്ങൾ നിറഞ്ഞു. രാവിലെ അഞ്ചരയ്ക്കു ഫാ.അൻപരശിന്റെ കാർമികത്വത്തിൽ ദിവ്യബലിയോടെ ചടങ്ങുകൾക്കു തുടക്കമായി.  വിശുദ്ധപ്രഖ്യാനത്തിനു ശേഷം വ്യാകുലമാതാ ഇടവക മുൻ വികാരി ഫാ.പാട്രിക് സേവ്യർ തിരുസ്വരൂപത്തിൽ കിരീടധാരണം നടത്തി. വിശുദ്ധ പ്രഖ്യാപനത്തിന്റെ, വത്തിക്കാനിൽ നിന്നുള്ള തൽസമയ സംപ്രേഷണം വിശ്വാസികൾ ഭക്ത്യാദരപൂർവം കണ്ടു. തിരുസ്വരൂപം വഹിച്ചുള്ള തേർ പ്രദക്ഷിണവും നടന്നു. ഇടവക വികാരി ഫാ.ബ്രൈറ്റ്, ഫാ.യേശുദാസൻ, ഫാ.ബ്രൂണോ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ.

ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങിനു ശേഷം നാഗർകോവിൽ ആരുവായ്മൊഴി കാറ്റാടിമല വ്യാകുലമാതാ തീർഥാടന കേന്ദ്രത്തിൽ ഫാ. പാട്രിക് സേവ്യറിന്റെ കാർമികത്വത്തിൽ നടന്ന കിരീടധാരണ ചടങ്ങ്. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

ദേവസഹായംപിള്ള ജനിച്ച മാർത്താണ്ഡം നട്ടാലത്തെ വീട് സ്ഥിതി ചെയ്തിരുന്ന പ്രദേശത്തും സമീപത്തെ ആരാധനാലയത്തിലും രാവിലെ മുതൽ വിശ്വാസികളെത്തി.  മാർത്താണ്ഡം ന‍ട്ടാലം, പുലിയൂർ‍കുറിച്ചി, കോട്ടാർ, കുഴിത്തുറ രൂപതകൾ എന്നിവിടങ്ങളിൽ പ്രാർഥന നടന്നു. പാളയം സെന്റ് ജോസഫ്സ് കത്തീഡ്രൽ, നെയ്യാറ്റിൻകര രൂപതയിലെ ചാവല്ലൂർ‍പൊറ്റ പള്ള‍ി തുടങ്ങിയ ആരാധനാലയങ്ങളിലും പൊന്തിഫിക്കൽ ദിവ്യബലിയും മറ്റു ചടങ്ങുകളും നടന്നു.

ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങിനു ശേഷം നാഗർകോവിൽ ആരുവായ്മൊഴി കാറ്റാടിമല വ്യാകുലമാതാ തീർഥാടന കേന്ദ്രത്തിൽ ഫാ. പാട്രിക് സേവ്യറിന്റെ കാർമികത്വത്തിൽ നടന്ന കിരീടധാരണ ചടങ്ങ്. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
ADVERTISEMENT

നെയ്യാറ്റിൻകരയിൽ രൂപതാ മെത്രാൻ ഡോ.വിൻസെന്റ് സാമുവലും തിരുവനന്തപുരത്ത് ആർച്ച് ബിഷപ് തോമസ് ജെ.നെറ്റോയും മുഖ്യകാർമികരായി. 

വത്തിക്കാനിൽ ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങിന്റെ തൽസമയദൃശ്യങ്ങൾ നാഗർകോവിൽ ആരുവായ്മൊഴി കാറ്റാടിമല വ്യാകുലമാതാ തീർഥാടന കേന്ദ്രത്തിലെ കൂറ്റൻ എൽഇഡി സ്ക്രീനിൽ കാണുന്ന വിശ്വാസികൾ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

വിശുദ്ധരുടെ ഗണത്തിലേക്ക് 9 പേർ കൂടി

ADVERTISEMENT

തിരുവനന്തപുരം∙ ദേവസഹായം പിള്ളയ്ക്ക് ഒപ്പം വിശുദ്ധരു‌ടെ ഗണത്തിലേക്ക് 9 പേരെക്കൂടി ഉയർത്തി. ജൂതരെ സഹായിച്ചതിനു നാത്‍സി തടങ്കൽ പാളയത്തിൽ കൊല്ലപ്പെട്ട പുരോഹിതൻ ടൈറ്റസ് ബ്രാൻഡ്സ്മ, സിസ്റ്റേഴ്സ് ഓഫ് ദ് പ്രസന്റേഷൻ ഓഫ് മേരി സന്യാസിനി സഭയ്ക്കു രൂപം നൽകിയ ഫ്രഞ്ച് കന്യാസ്ത്രീ മേരി റിവിയർ, കപ്പൂച്ചിൻ സിസ്റ്റേഴ്സ് ഓഫ് ദി ഇമാക്കുലേറ്റ് ഓഫ് ലൂർദ്സ് എന്ന സന്യാസിനീസഭയ്ക്കു തുടക്കം കുറിച്ച ഇറ്റാലിയൻ കന്യാസ്ത്രീ കരോലിന സാന്റോകനാലെ, ട്രാപിസ്റ്റ് സഭയിൽ ഫ്രാൻസിലും സിറിയയിലുമായി ആശ്രമജീവിതം നയിച്ച ചാൾസ് ഡി ഫുക്കോ, ഫാദേഴ്സ് ഓഫ് ക്രിസ്ത്യൻ ഡോക്ട്രിൻ സഭയുടെ സ്ഥാപകനും ഫ്രഞ്ചുകാരനുമായ സെസാർ ഡി ബൂസ്, ഇറ്റാലിയൻ പുരോഹിതനും സിസ്റ്റേഴ്സ് ഓഫ് ദ് പുവർ സന്യാസിനീസഭയുടെ സ്ഥാപകനുമായ ലൂയിജി മരിയ പാലാസോളോ, സൊസൈറ്റി ഓഫ് ഡിവൈൻ വൊക്കേഷന്റെയും വൊക്കേഷനിസ്റ്റ് സിസ്റ്റേഴ്സിന്റെയും സ്ഥാപകനായ ഇറ്റാലിയൻ വൈദികൻ ഗിയുസ്റ്റിനോ മരിയ റുസോലില്ലോ, ഇറ്റാലിയൻ കന്യാസ്ത്രീയും കപ്പൂച്ചിൻ സിസ്റ്റേഴ്സ് ഓഫ് മദർ റുബാറ്റോ സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകയുമായ അന്നാ മരിയ റുബാറ്റോ, ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ദ് ഹോളി ഫാമിലി സഭയുടെ സഹസ്ഥാപകയും ഇറ്റാലിയൻ കന്യാസ്ത്രീയുമായ മരിയ ഡൊമേനിക്കാ മാന്റോവനി എന്നിവരെയാണു ഫ്രാൻസിസ് മാർപാപ്പ വിശുദ്ധരുടെ ഗ‌ണത്തിലേക്ക് ഉയർത്തിയത്.

ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങിനു ശേഷം നാഗർകോവിൽ ആരുവായ്മൊഴി കാറ്റാടിമല വ്യാകുലമാതാ തീർഥാടന കേന്ദ്രത്തിൽ ഫാ. പാട്രിക് സേവ്യറിന്റെ കാർമികത്വത്തിൽ നടന്ന കിരീടധാരണ ചടങ്ങ്. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങിനു ശേഷം നാഗർകോവിൽ ആരുവായ്മൊഴി കാറ്റാടിമല വ്യാകുലമാതാ തീർഥാടന കേന്ദ്രത്തിൽ നടന്ന തിരുസ്വരൂപ പ്രദക്ഷിണം. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങിനു മുൻപ് നാഗർകോവിൽ ആരുവായ്മൊഴി കാറ്റാടിമല വ്യാകുലമാതാ തീർഥാടന കേന്ദ്രത്തിൽ നടന്ന ദേവസഹായംപിള്ളയുടെ തിരുശേഷിപ്പ് വഹിച്ചുള്ള പ്രദക്ഷിണം. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ച ദിവസം നാഗർകോവിൽ ആരുവായ്മൊഴി കാറ്റാടിമല വ്യാകുലമാതാ തീർഥാടന കേന്ദ്രത്തിൽ ദേവസഹായംപിള്ളയുടെ തിരുസ്വരൂപം വണങ്ങുന്ന വിശ്വാസികൾ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

ദേവസഹായം പിള്ളയുടെ ജന്മനാടായ നട്ടാലത്ത് അദ്ദേഹത്തിന്റെ ജന്മഗൃഹത്തിൽ പ്രാർഥിക്കുന്ന വിശ്വാസി. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
വത്തിക്കാനിൽ ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങിന്റെ തത്സമയദൃശ്യങ്ങൾ നാഗർകോവിൽ ആരുവായ്മൊഴി കാറ്റാടിമല വ്യാകുലമാതാ തീർഥാടന കേന്ദ്രത്തിലെ കൂറ്റൻ എൽഇഡി സ്ക്രീനിൽ കാണുന്ന വിശ്വാസികൾ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങിനു ശേഷം നാഗർകോവിൽ ആരുവായ്മൊഴി കാറ്റാടിമല വ്യാകുലമാതാ തീർഥാടന കേന്ദ്രത്തിൽ നടന്ന തിരുസ്വരൂപ പ്രദക്ഷിണം. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

English Summary: Devasahayam Pillai’s canonisation