തിരുവനന്തപുരം∙ സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണം പഠിക്കുന്ന എം.എം.ഖാദർ കമ്മിറ്റി അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നത് അനിശ്ചിതമായി നീളുന്നതിനിടെ പ്രാഥമിക റിപ്പോർട്ടിലെ ശുപാർശകൾ ഈ അധ്യയനവർഷം തന്നെ നടപ്പാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടിയുടെ പ്രഖ്യാപനം. ശുപാർശകൾ പലതും നടപ്പാക്കിത്തുടങ്ങിയെന്നും V Sivankutty, Gender Neutral Uniform, Plus one admission, Principal, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണം പഠിക്കുന്ന എം.എം.ഖാദർ കമ്മിറ്റി അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നത് അനിശ്ചിതമായി നീളുന്നതിനിടെ പ്രാഥമിക റിപ്പോർട്ടിലെ ശുപാർശകൾ ഈ അധ്യയനവർഷം തന്നെ നടപ്പാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടിയുടെ പ്രഖ്യാപനം. ശുപാർശകൾ പലതും നടപ്പാക്കിത്തുടങ്ങിയെന്നും ഇതിനായുള്ള സ്പെഷൽ റൂൾ രൂപീകരണം അതിവേഗം നടക്കുമെന്നുമാണു മന്ത്രിയുടെ വിശദീകരണം.

മന്ത്രി വാക്കാൽ ഇങ്ങനെ പ്രഖ്യാപിച്ചെങ്കിലും അദ്ദേഹത്തിന്റെ ഓഫിസ് ഇറക്കിയ പത്രക്കുറിപ്പ് വ്യക്തമാക്കുന്നത് ഇങ്ങനെ: സ്പെഷൽ റൂൾ വികസിപ്പിക്കുന്നതിന്റെ ഉൾപ്പെടെ ഏകോപനത്തിനായി രൂപീകരിച്ച കോർ കമ്മിറ്റി അന്തിമ റിപ്പോർട്ട് സമർപ്പിച്ച ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കും.

ADVERTISEMENT

അന്തിമ റിപ്പോർട്ട് എന്നു ലഭിക്കുമെന്ന ചോദ്യത്തിന് ‘അതു വരും’ എന്നു മാത്രമായിരുന്നു മന്ത്രിയുടെ പ്രതികരണം. കമ്മിറ്റി രൂപീകരിച്ചിട്ടു നാലര വർഷം കഴിഞ്ഞെന്നു ചൂണ്ടിക്കാട്ടിയപ്പോൾ ‘ദോശ ചുടുംപോലെ ഇതു നടക്കില്ലല്ലോ’ എന്നായിരുന്നു മറുപടി. 2017 സെപ്റ്റംബറിൽ 3 മാസ കാലാവധി നിശ്ചയിച്ചു നിയോഗിച്ച കമ്മിറ്റിയുടെ കാലാവധി ഏഴാം തവണയും നീട്ടിക്കൊടുത്തത് ഏതാനും ദിവസം മുൻപാണ്. സെപ്റ്റംബർ 30 വരെയാണ് പുതിയ കാലാവധി.

2019 ജനുവരിയിലാണു പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചത്. 1 മുതൽ 10 വരെ ക്ലാസുകളും ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗങ്ങളും ഒറ്റ ഡയറക്ടറേറ്റിനു കീഴിൽ യോജിപ്പിക്കുക എന്നതായിരുന്നു പ്രധാന ശുപാർശ. 12–ാം ക്ലാസ് വരെയുള്ള സ്കൂളുകളുടെ സ്ഥാപനമേധാവിയായി ഹയർ സെക്കൻഡറി പ്രിൻസിപ്പലിനെ നിയോഗിക്കുക, ഹൈസ്കൂൾ ഹെഡ്മാസ്റ്ററെ വൈസ് പ്രിൻസിപ്പലായി നാമകരണം ചെയ്യുക തുടങ്ങിയ അനുബന്ധ ശുപാർശകളും ഉണ്ടായിരുന്നു. ഇതു സർക്കാർ അംഗീകരിച്ചെന്നും കെഇആർ പരിഷ്കരണത്തിലൂടെ നടപ്പാക്കിത്തുടങ്ങിയെന്നും മന്ത്രി പറഞ്ഞു. അധ്യാപകർക്ക് ഒരു ദോഷവും വരില്ല. അക്കാദമിക് നിലവാരം ഉയർത്തുന്ന നിർദേശങ്ങളാണു നടപ്പാക്കുന്നതെന്നും ശിവൻകുട്ടി പറഞ്ഞു.

ADVERTISEMENT

എന്നാൽ ഡയറക്ടറേറ്റ് ഒന്നായെങ്കിലും താഴെത്തട്ടിൽ ഈ ഏകോപനം പൂർണമായിട്ടില്ല. സ്കൂളുകളിലെ മറ്റു തസ്തിക, സേവന നിർണയം സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നു. അതിൽ വ്യക്തത വരുത്തേണ്ടത് രണ്ടാമത്തെ റിപ്പോർട്ടിലാണ്. സ്കൂൾ ഏകീകരണത്തെ പ്രതിപക്ഷ അധ്യാപക സംഘടനകൾ എതിർക്കുന്നതും അന്തിമ റിപ്പോർട്ട് വരട്ടെയെന്നു ചൂണ്ടിക്കാട്ടിയാണ്.

പാഠപുസ്തകങ്ങളിൽ ജെൻഡർ ഓഡിറ്റിങ്: മന്ത്രി

ADVERTISEMENT

സ്കൂൾ പാഠപുസ്തകങ്ങളിൽ ജെൻഡർ വിവേചനമുള്ള ഭാഗങ്ങളുണ്ടോ എന്നു പരിശോധിക്കാൻ ജെൻഡർ ഓഡിറ്റിങ് നടത്തുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കണമെന്നു സർക്കാരിനു നിർബന്ധബുദ്ധിയില്ല. പൊതുവേ സ്വീകാര്യമായതും കുട്ടികൾക്കു ധരിക്കാൻ സൗകര്യമുള്ളതുമായ യൂണിഫോം സ്കൂളുകൾക്ക് തിരഞ്ഞെടുക്കാം. തർക്കമുണ്ടെങ്കിൽ വിദ്യാഭ്യാസ വകുപ്പ് പരിശോധിച്ചു തീരുമാനമെടുക്കും.

ആൺ–പെൺ സ്കൂളുകളെയെല്ലാം പെട്ടെന്നു മിക്സ്ഡ് സ്കൂളാക്കാനാകില്ല. 381 സ്കൂളുകളാണ് ഇത്തരത്തിലുള്ളത്. പിടിഎയുടെയും തദ്ദേശസ്ഥാപനങ്ങളുടെയും അംഗീകാരത്തോടെ അപേക്ഷിച്ചാൽ അടിസ്ഥാനസൗകര്യവും മറ്റു സ്കൂളുകളെ ബാധിക്കുമോ എന്നതും പരിശോധിച്ച് മിക്സഡ് ആക്കാൻ അനുമതി നൽകും.

ക്ലാസുകളിൽ കുട്ടികളെ ആൺ–പെൺ ഭേദമില്ലാതെ ഇടകലർത്തി ഇരുത്തുന്നതു സംബന്ധിച്ചുള്ള അഭിപ്രായ രൂപീകരണത്തിനായി വിദ്യാഭ്യാസ വകുപ്പ് നിർദേശം മുന്നോട്ടുവച്ചത് ശ്രദ്ധയിൽപെട്ടിട്ടില്ല. എന്നാൽ കുട്ടികൾ ഇടകലർന്ന് ഇരിക്കുന്നതുകൊണ്ട് ഒരു ദോഷവും സംഭവിക്കാനില്ലെന്നും പറഞ്ഞു.

സ്കൂൾ പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരണ ചർച്ചയ്ക്കായി കരിക്കുലം കോർ കമ്മിറ്റിക്കു നൽകിയിരിക്കുന്ന കുറിപ്പിലാണ് ഈ നിർദേശമുള്ളത്. ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവയ്ക്കുന്ന ഫോക്കസ് പോയിന്റുകളുടെ ഭാഗമായാണ് ഈ നിർദേശവും ചർച്ച ചെയ്യുന്നതെന്നു പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് പറഞ്ഞു.

English Summary: Minister V Sivankutty on Gender Neutral Uniform