തിരുവനന്തപുരം ∙ മഴ കുറയുന്നുവെങ്കിലും വെള്ളിയാഴ്ച വരെ സംസ്ഥാനത്തു വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 8 ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും മറ്റന്നാളും വടക്കൻ കേരളത്തിലാണു കൂടുതൽ മഴ മുന്നറിയിപ്പുകൾ. ഈ ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ മുന്നറിയിപ്പില്ല. | Rain | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ മഴ കുറയുന്നുവെങ്കിലും വെള്ളിയാഴ്ച വരെ സംസ്ഥാനത്തു വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 8 ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും മറ്റന്നാളും വടക്കൻ കേരളത്തിലാണു കൂടുതൽ മഴ മുന്നറിയിപ്പുകൾ. ഈ ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ മുന്നറിയിപ്പില്ല. എന്നാൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയ മഴ പ്രവചനത്തിൽ, വെള്ളിയാഴ്ച ഒരു ജില്ലയിലും മുന്നറിയിപ്പില്ല. 

വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തീവ്രമാകാൻ സാധ്യതയുള്ളതി‍നാലാണു കേരളത്തിൽ വ്യാപക മഴ പ്രവചിക്കുന്നത്. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ബുധനാഴ്ച വരെയും കർണാടക തീരങ്ങളിൽ വ്യാഴാഴ്ച വരെയും മത്സ്യബന്ധനത്തിനു വിലക്കുണ്ട്. തീരത്തു മണിക്കൂറിൽ 45–55 കിലോമീറ്റർ വേഗ‍ത്തിൽ കാറ്റിനും സാധ്യതയുണ്ട്. 

ADVERTISEMENT

മലയോര പ്രദേശങ്ങളിൽ ഓറഞ്ച് അല‍ർട്ടിനു സമാനമായ ജാഗ്രത പാലിക്കണമെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. മലയോരങ്ങളിലെ മഴ മൂലവും അണക്കെട്ടുകൾ തുറന്നതിനാലും നദികളിലെ ഒഴുക്ക് ശക്തമായിരിക്കും. ജലാശയങ്ങളിൽ ഇറങ്ങരുത്. 

കാലവർഷക്കെടുതിയിൽ 8 ദിവസത്തിനിടെ ആകെ മരണം 22. ഏഴു പേരെ കാണാതായി. 254 ദുരിതാശ്വാസ ക്യാംപുകളിലായി 11,229 പേരെ പാർപ്പിച്ചു. ഇന്നലെ 2 വീടുകൾ പൂർണമായും 28 വീടുകൾ ഭാഗികമായും തകർന്നു. 

മത്സ്യബന്ധനത്തിനിടെ തിരുവനന്തപുരം അഞ്ചുതെങ്ങു മുതലപ്പൊഴിയിൽ കാണാതായ 2 പേർക്കായി തിരച്ചിൽ തുടരുന്നു. നെയ്യാർ ഡാമിൽ 4 ഷട്ടറുകളും തുറന്നു. പത്തനംതിട്ടയിൽ കക്കി- ആനത്തോട് ഡാമിന്റെ 4 ഷട്ടറുകളും പമ്പാ ഡാമിന്റെ 2 ഷട്ടറുകളും തുറന്നു. 

ആലപ്പുഴ കിഴക്കൻ മേഖലയിലും കുട്ടനാട്ടിലും ജലനിരപ്പ് താഴ്ന്നു. എസി റോഡിൽ ചങ്ങനാശേരിയിൽനിന്നുള്ള ബസ് സർവീസുകൾ പുനരാരംഭിച്ചു. കോട്ടയത്തും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ഇറങ്ങിത്തുടങ്ങി. 

ADVERTISEMENT

മൂന്നാറിൽ കനത്ത മഴ തുടരുന്നു. ഇടുക്കി ചെറുതോണി ഡാമിന്റെ 5 ഷട്ടറുകളും മുല്ലപ്പെരിയാർ ഡാമിന്റെ 10 ഷട്ടറുകളും ഉയർത്തി. ഉച്ചയോടെ പെരിയാറിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. തൃശൂരിൽ പീച്ചി ഡാമിന്റെ 4 ഷട്ടറുകൾ ഒരിഞ്ച് കൂടി ഉയർത്തി. 

മലമ്പുഴ ഡാമിന്റെ 4 ഷട്ടറുകളും പേ‍‍ാത്തുണ്ടി, കാഞ്ഞിരപ്പുഴ ഡാമുകളുടെ 3 ഷട്ടറുകൾ വീതവും ഉയർത്തി. മംഗലം ഡാമും തുറന്നു. മലപ്പുറം ജില്ലയിൽ മഴ കുറഞ്ഞെങ്കിലും 185 പേർ 5 ദുരിതാശ്വാസ ക്യാംപുകളിൽ തുടരുന്നു. വയനാട് ബാണാസുര സാഗർ അണക്കെട്ടിന്റെ 2 ഷട്ടറുകൾ തുറന്നു. 

യെലോ അലർട്ട് ഇന്ന്

ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് 

ADVERTISEMENT

നാളെ

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് 

മറ്റന്നാൾ

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് 

English Summary: Yellow alert in 8 districts