പാലക്കാട് ∙ അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു ആൾക്കൂട്ട ആക്രമണത്തെത്തുടർന്നു കൊല്ലപ്പെട്ട സംഭവത്തിൽ അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തിയെന്ന കേസിൽ ഒരാൾ അറസ്റ്റിലായി. അതേസമയം, മധു വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി 16ലേക്കു മാറ്റി. | Madhu murder case | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു ആൾക്കൂട്ട ആക്രമണത്തെത്തുടർന്നു കൊല്ലപ്പെട്ട സംഭവത്തിൽ അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തിയെന്ന കേസിൽ ഒരാൾ അറസ്റ്റിലായി. അതേസമയം, മധു വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി 16ലേക്കു മാറ്റി. ഇതു തീർപ്പാകുന്നതു വരെ സാക്ഷിവിസ്താരം നിർത്തിവയ്ക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു. 

പ്രതികളിലൊരാളായ അബ്ബാസിന്റെ മകളുടെ മകൻ മുക്കാലി പറയൻകുന്ന് ഷിഫാൻ (ഷാജി – 24) ആണ് അറസ്റ്റിലായത്. മധുവിന്റെ അമ്മ മല്ലിയെയും സഹോദരി സരസുവിനെയും ഭീഷണിപ്പെടുത്തുകയും പ്രതികൾക്ക് അനുകൂലമായി സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. ഷാജി ഓടിച്ച വാഹനത്തിലാണ് അബ്ബാസ് മധുവിന്റെ വീട്ടിൽ എത്തിയതെന്നാണു പൊലീസിന്റെ കണ്ടെത്തൽ. മധുവിന്റെ അമ്മ മല്ലിയുടെ പരാതിയിൽ കോടതി നിർദേശപ്രകാരമാണ് പൊലീസ് കേസ് എടുത്തത്. അബ്ബാസ് ഒളിവിലാണ്. ചിണ്ടക്കിയിൽ ഷാജി ജോലി ചെയ്യുന്ന വൈദ്യശാലയിൽ അഗളി ഡിവൈഎസ്പി എൻ.മുരളീധരന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 36 ലക്ഷം രൂപ കണ്ടെടുത്തു.

ADVERTISEMENT

English Summary: Driver of the accused in Madhu murder case arrested for threatening Madhu's family