കൊച്ചി ∙ മതരഹിതർക്കു സാമ്പത്തിക സംവരണം നിഷേധിക്കാൻ പുരോഗമന ചിന്താഗതിക്കാരെന്ന് അവകാശപ്പെടുന്ന സർക്കാരിനു കഴിയില്ലെന്ന് ഹൈക്കോടതി. മതമില്ലെന്നു പ്രഖ്യാപിച്ചിരിക്കുന്നവർക്കും ഇതിനായുള്ള സമുദായ സർട്ടിഫിക്കറ്റ് നൽകാൻ സർക്കാർ എത്രയുംവേഗം നയവും മാർഗനിർദേശങ്ങളും... | High Court | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ മതരഹിതർക്കു സാമ്പത്തിക സംവരണം നിഷേധിക്കാൻ പുരോഗമന ചിന്താഗതിക്കാരെന്ന് അവകാശപ്പെടുന്ന സർക്കാരിനു കഴിയില്ലെന്ന് ഹൈക്കോടതി. മതമില്ലെന്നു പ്രഖ്യാപിച്ചിരിക്കുന്നവർക്കും ഇതിനായുള്ള സമുദായ സർട്ടിഫിക്കറ്റ് നൽകാൻ സർക്കാർ എത്രയുംവേഗം നയവും മാർഗനിർദേശങ്ങളും തയാറാക്കാൻ ജസ്റ്റിസ് വി.ജി.അരുൺ നിർദേശിച്ചു. 

മതമില്ലെന്നു പ്രഖ്യാപിച്ച 5 വിദ്യാർഥികൾ നൽകിയ ഹർജിയാണു ഹൈക്കോടതി പരിഗണിച്ചത്. കോളജ് പ്രവേശനത്തിൽ സംവരണത്തിനായി സമുദായ സർട്ടിഫിക്കറ്റിനു സമീപിച്ചപ്പോൾ അധികൃതർ നിഷേധിച്ചതിനെതിരെയാണു ഹർജി. ഇവരെ മതമില്ലാത്ത വിഭാഗമായി കണക്കാക്കി സർട്ടിഫിക്കറ്റ് നൽകാൻ ഇടക്കാല ഉത്തരവിട്ട കോടതി ഹർജി ഓണാവധിക്കുശേഷം പരിഗണിക്കാൻ മാറ്റി. 

ADVERTISEMENT

തങ്ങളും മക്കളും മതരഹിതരാണെന്നുള്ള ചിലരുടെ പ്രഖ്യാപനം ഭരണഘടനാപരമായ ലക്ഷ്യത്തിലേക്കുളള ധീരമായ ചുവടുവയ്പാണെന്ന് ഹൈക്കോടതി പറഞ്ഞു. ഏതെങ്കിലും വിഭാഗത്തിലോ ജാതിയിലോ ജനിച്ചതിന്റെ പേരിലുള്ള ആനുകൂല്യമല്ല, എസ്‌സി, എസ്‌ടി, ഒബിസി ഇതര ജനവിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു ഭരണഘടന നൽകിയിട്ടുള്ള ഉറപ്പാണ് ഹർജിക്കാർ തേടുന്നത്. 

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10% സംവരണമുണ്ട്. ഇവരെ കണ്ടെത്താൻ നിയോഗിച്ച കമ്മിഷന്റെ റിപ്പോർട്ട് പ്രകാരം സർക്കാർ 164 സമുദായങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും തങ്ങളെ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. 

ADVERTISEMENT

English Summary: Reservation for Economically Backward in Non-Religious People