മോശയുടെ അംശവടി മുതൽ റസൂലിന്റെ വിളക്ക് വരെ വിൽക്കുന്ന തട്ടിപ്പുകാരുമായുള്ള ചങ്ങാത്തത്തിലാണ് ആഭ്യന്തര വകുപ്പ് എന്ന് സിപിഐ സംസ്ഥാന സമ്മേളനത്തിൽ വിമർശനം. പൊലീസും ആഭ്യന്തരവകുപ്പും ഇത്രയും പിന്നോട്ടടിക്കപ്പെട്ട കാലം ഉണ്ടായിട്ടില്ലെന്ന രൂക്ഷമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ മോശയുടെ അംശവടി മുതൽ റസൂലിന്റെ വിളക്ക് വരെ വിൽക്കുന്ന തട്ടിപ്പുകാരുമായുള്ള ചങ്ങാത്തത്തിലാണ് ആഭ്യന്തര വകുപ്പ് എന്ന് സിപിഐ സംസ്ഥാന സമ്മേളനത്തിൽ വിമർശനം. പൊലീസും ആഭ്യന്തരവകുപ്പും ഇത്രയും പിന്നോട്ടടിക്കപ്പെട്ട കാലം ഉണ്ടായിട്ടില്ലെന്ന രൂക്ഷമായ ആക്ഷേപം സമ്മേളനത്തിൽ ഉയർന്നു. ‘സിൽവർലൈൻ പദ്ധതി കേരളത്തിനു വേണ്ടേ വേണ്ട’ എന്ന അഭിപ്രായപ്രകടനവും ഉണ്ടായി.

സിപിഐ മന്ത്രിമാർക്കെതിരെയും കടുത്ത പരിഹാസമാണുയർന്നത്. എല്ലാവരെയും കൃഷിയിലേക്ക് ഇറക്കുമെന്നു പ്രഖ്യാപിക്കുന്ന കൃഷി വകുപ്പിന് ആരെയും ഇറക്കാൻ കഴിയുന്നില്ല എന്നതാണു യാഥാർഥ്യം. അഴിമതിയുടെ കൂത്തരങ്ങായി റവന്യു വകുപ്പ് മാറിയെന്നു രാഷ്ട്രീയ റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ ഇടുക്കിയിൽ നിന്നുള്ള പ്രതിനിധി ആരോപിച്ചു. ശിവശങ്കറിനെയും ശ്രീറാം വെങ്കിട്ടരാമനെയും പോലുളള കളങ്കിതരെ നട തള്ളാനുള്ള ഇടമായി പാർട്ടി മന്ത്രിമാരുടെ വകുപ്പുകൾ അധഃപതിച്ചത് എന്നു മുതലാണെന്ന ചോദ്യം ഉണ്ടായി. വിദ്യാഭ്യാസ വകുപ്പും ഒറ്റപ്പെട്ട വിമർശനത്തിനു വിധേയമായി. കൃഷി വകുപ്പ് പരാജയമാണെങ്കിൽ കഴിഞ്ഞ മന്ത്രിയുടെ പ്രവർത്തനം മുതൽ പരിശോധിക്കണമെന്നു പാലക്കാട്ടെ പ്രതിനിധി ആവശ്യപ്പെട്ടു.

ADVERTISEMENT

സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അനുകൂലവും പ്രതികൂലവുമായ പരാമർശങ്ങൾ ചർച്ചയിൽ ഉയർന്നു. തിരുവനന്തപുരത്തു നിന്നു സംസാരിച്ച പ്രതിനിധി കെ.ഇ.ഇസ്മായിലിനും സി.ദിവാകരനുമെതിരെ പരോക്ഷ വിമർശനം ഉയർത്തി. ക്യാമറ കണ്ടാൽ ചില നേതാക്കൾക്കു ഹാലിളകുന്നു എന്നായിരുന്നു പരിഹാസം. 

English Summary: CPI criticize Home department