തിരുവനന്തപുരം ∙ വ്യാപാര സ്ഥാപനങ്ങൾ ലഹരി പദാർഥങ്ങൾ വിൽക്കുന്നില്ലെന്ന ബോർഡ് പ്രദർശിപ്പിക്കണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു. ലഹരി വിൽപന ശ്രദ്ധയിൽപെട്ടാൽ അറിയിക്കേണ്ട പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറും വിലാസവും ബോർഡിലുണ്ട‍ാകണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ വ്യാപാര സ്ഥാപനങ്ങൾ ലഹരി പദാർഥങ്ങൾ വിൽക്കുന്നില്ലെന്ന ബോർഡ് പ്രദർശിപ്പിക്കണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു. ലഹരി വിൽപന ശ്രദ്ധയിൽപെട്ടാൽ അറിയിക്കേണ്ട പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറും വിലാസവും ബോർഡിലുണ്ട‍ാകണം. എല്ലാ എക്സൈസ് ഓഫിസുകളിലും ലഹരി ഉപഭോഗവും വിപണനവും സംബന്ധിച്ച വിവരം ശേഖരിക്കാൻ കൺട്രോൾ റൂം ആരംഭിക്കും. വിവരം നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കും. സംസ്ഥാനതലത്തിലും സ്റ്റേഷൻതലത്തിലും പൊലീസിന്റെയും എക്സൈസിന്റെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ ഡ്രൈവ് നടത്തും. 

എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ ക്ലബ്ബുകളായ ശ്രദ്ധ, നേർക്കൂട്ടം എന്നിവയുടെ പ്രവർത്തനം ഉറപ്പാക്കും. ഇത്തരം കൂട്ടായ്മകളിൽ പ്രവർത്തിക്കുന്നവർക്ക്, ലഹരി ഉപഭോഗം സൃഷ്ടിക്കുന്ന ശാരീരിക, മാനസിക, ആരോഗ്യ പ്രശ്നങ്ങൾ, സാമൂഹികാഘാതങ്ങൾ എന്നിവയെക്കുറിച്ച് പരിശീലനം നൽകും. പരിശീലന മൊഡ്യൂൾ വിമുക്തി മിഷനും എസ്‍സിഇആർടിയും ചേർന്നു തയാറാക്കും. 

ADVERTISEMENT

എല്ലാ കുടുംബശ്രീ യൂണിറ്റുകളിലും ലഹരി വിപത്ത് സംബന്ധിച്ച് ചർച്ച സംഘടിപ്പിക്കാൻ പ്രത്യേക യൂണിറ്റ് യോഗം േചർന്ന് ലഹരി ഉപഭോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ ചെയ്യേണ്ട കാര്യങ്ങൾ പരിശീല‍ിപ്പിക്കണം. 

കുട്ടികളിലെ ലഹരി ഉപയോഗം തടയാനുള്ള മാർഗ നിർദേശമടങ്ങിയ കരുതൽ എന്ന പുസ്തകവും വിദ്യാലയങ്ങൾ ലഹരി മുക്തമാക്കുന്നതിനുള്ള കവചം എന്ന പുസ്തകവും അടിസ്ഥാനമാക്കി വിദ്യാലയങ്ങളിൽ എല്ലാ മാസവും ചർച്ച സംഘടിപ്പിക്കും. 

കേസുകൾ ശക്തമാക്കും, കരുതൽ തടങ്കൽ വരും

∙ നർകോട്ടിക് കേസുകളിൽ കൂടിയ ശിക്ഷ ഉറപ്പാക്കാൻ കുറ്റപത്രത്തിൽ പ്രതികളുടെ മുൻകാല കുറ്റകൃത്യങ്ങൾ ഉൾപ്പെടുത്തും. 

ADVERTISEMENT

∙ ലഹരിവസ്തുക്കൾ കടത്തുന്നവരുടെ ഡേറ്റ ബാങ്ക് തയാറാക്കി ആവർത്തിച്ച് കുറ്റം ചെയ്യുന്നവരെ കരുതൽ തടങ്കലിലാക്കാൻ നടപടിയെടുക്കും. 

∙ കുറ്റകൃത്യം ആവർത്തിക്കില്ലെന്ന് ഉറപ്പാക്കാൻ ബോണ്ട് വയ്പിക്കും. 

∙ ട്രെയിൻ വഴിയുള്ള ലഹരിക്കടത്ത് തടയാൻ സ്നിഫർ ഡോഗ് സ്ക്വാഡ് ഉൾപ്പെടെ സംവിധാനം ഒരുക്കും. 

∙ വിദ്യാഭ്യാസ സ്ഥാപന പരിസരങ്ങളിലെ കടകളിൽ ലഹരി വിൽപന കണ്ടെത്തിയാൽ അത്തരം കടകൾ അടപ്പിക്കും. 

ADVERTISEMENT

∙ സ്കൂളുകളിൽ പ്രവേശിച്ചുള്ള കച്ചവടം പൂർണമായി തടയും. 

∙ ലഹരിക്കടത്ത് തടയാൻ പാർലമെന്റ് പാസാക്കിയ പിഐടിഎൻഡിപിഎസ് നിയമം കർശനമായി നടപ്പാക്കും. ഇത്തരത്തിൽ തടങ്കലിൽ പാർപ്പിക്കേണ്ടവരുടെ പട്ടിക നൽകാൻ പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. 

∙ ലഹരിക്കേസുകളിൽ ഒന്നിലധികം തവണ ഉൾപ്പെടുന്നവരുടെ ഹിസ്റ്ററി ഷീറ്റ് (കുറ്റകൃത്യ ചരിത്രം) ഉൾപ്പെടുന്ന പട്ടിക തയാറാക്കി പൊലീസ് സ്റ്റേഷനുകളിലും എക്സൈസ് റേഞ്ച് ഓഫിസുകളിലും സൂക്ഷിക്കാനും അവരെ നിരന്തരം നിരീക്ഷിക്കാനും നിർദേശിച്ചിട്ടുണ്ട്. 

English Summary: Anti drug campaign begins