മലപ്പുറം ∙ കാലിക്കറ്റ് സർവകലാശാല അസിസ്റ്റന്റ് പ്രഫസർ നിയമനത്തിൽ പട്ടികജാതി സംവരണം അട്ടിമറിച്ചതായി ആരോപണം. നിയമനത്തിൽ സമുദായ സംവരണക്രമം തെറ്റിയതായി ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷനിൽ 2–ാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം∙ കാലിക്കറ്റ് സർവകലാശാല അസിസ്റ്റന്റ് പ്രഫസർ നിയമനത്തിൽ പട്ടികജാതി സംവരണം അട്ടിമറിച്ചതായി ആരോപണം. നിയമനത്തിൽ സമുദായ സംവരണക്രമം തെറ്റിയതായി ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷനിൽ 2–ാം റാങ്ക് നേടിയ വ്യക്തിക്കു നിയമനം നൽകാൻ ഉത്തരവിട്ടിരുന്നു. പട്ടികജാതി സംവരണത്തിലും സമാന അട്ടിമറി നടന്നുവെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. അതേസമയം, അസോഷ്യേറ്റ് പ്രഫസർ, പ്രഫസർ തസ്തികകളിൽ നിയമനം നടത്തി ഒരു വർഷം കഴിഞ്ഞിട്ടും സംവരണക്രമം പുറത്തുവിടാൻ സർവകലാശാല തയാറായിട്ടില്ല. സംസ്ഥാനത്ത് കാലിക്കറ്റ് ഒഴികെ മറ്റെല്ലാ സർവകലാശാലകളും ഒഴിവ് വിജ്ഞാപനം ചെയ്യുമ്പോൾത്തന്നെ സംവരണക്രമം അറിയിക്കാറുണ്ട്.

2019 ഡിസംബറിലാണു സർവകലാശാല 63 അസിസ്റ്റന്റ് പ്രഫസർ നിയമനങ്ങൾക്ക് അപേക്ഷ ക്ഷണിച്ചത്. 2021 ഫെബ്രുവരിയോടെ നിയമനം നടത്തി. 10 തസ്തികകളിൽ ആളെ ലഭിക്കാത്തതിനാൽ നിയമിച്ചിട്ടില്ല. ആകെയുള്ള 63ൽ 6 പോസ്റ്റുകളാണ് പട്ടിക ജാതി, വർഗത്തിനു സംവരണം ചെയ്തിരുന്നത്. സംവരണക്രമ പ്രകാരം 4, 12, 24, 32, 44, 52 ക്രമത്തിലാണ് ഈ വിഭാഗത്തിൽനിന്നുള്ള ഉദ്യോഗാർഥികളെ നിയമിക്കേണ്ടത്. എന്നാൽ, സർവകലാശാല ഇത് 5, 13, 25, 34, 46, 55 എന്നാക്കി മാറ്റി.

ADVERTISEMENT

ശരിയായ സംവരണക്രമം പാലിച്ചിരുന്നെങ്കിൽ പട്ടികജാതി വിഭാഗത്തിലെ ആദ്യത്തെ ഉദ്യോഗാർഥിക്ക് മലയാളം വിഭാഗത്തിലാണു നിയമനം ലഭിക്കേണ്ടിയിരുന്നത്. പകരം 5 പരിഗണിച്ചതിനാൽ ഡ്രാമ ആൻഡ് ഫൈൻ ആർട്സിലാണ് ലഭിച്ചത്. 12 പരിഗണിച്ചിരുന്നെങ്കിൽ സൈക്കോളജിയിൽ നിയമനം ലഭിക്കേണ്ടതായിരുന്നു. പകരം 13 പരിഗണിച്ചതിനാൽ അത് അറബിക് വിഭാഗത്തിലായി. ഡ്രാമ ആൻഡ് ഫൈൻ ആർട്സിലും അറബിക്കിലും പട്ടികജാതി, വർഗ ഉദ്യോഗാർഥികൾ ഇല്ലാതിരുന്നതിനാൽ ഇവിടെ നിയമനം നടന്നതുമില്ല. ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ വിഭാഗത്തിൽ സമാന കേസിലാണു ഹൈക്കോടതി കഴിഞ്ഞ ദിവസം ഹർജിക്കാരിക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചത്.

അസിസ്റ്റന്റ് പ്രഫസർ നിയമനത്തിനു പിന്നാലെ സർവകലാശാലയിൽ 53 അസോഷ്യേറ്റ് പ്രഫസർ, പ്രഫസർ തസ്തികകളിൽ നിയമനം നടന്നിരുന്നു. ഇതിൽ പാലിച്ച സംവരണക്രമവും പുറത്തുവിട്ടിട്ടില്ല.

ADVERTISEMENT

English Summary: Calicut University assistant professor appointment allegations