തിരുവനന്തപുരം∙ ഇന്ധന സെസ് കുറയ്ക്കുന്നെങ്കിൽ അത് എൽഡിഎഫിന്റെയും സർക്കാരിന്റെയും തീരുമാനമായി പിന്നീടു പ്രഖ്യാപിച്ചാൽ മതിയെന്നു ധാരണയായി. പ്രതിപക്ഷ സമ്മർദത്തെത്തുടർന്ന് ബജറ്റ് തീരുമാനം തിരുത്തിയെന്നു വരുത്തേണ്ടെന്നാണ് സിപിഎം ഉന്നത നേതൃത്വം നിശ്ചയിച്ചത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഇന്ധന സെസ് കുറയ്ക്കുന്നെങ്കിൽ അത് എൽഡിഎഫിന്റെയും സർക്കാരിന്റെയും തീരുമാനമായി പിന്നീടു പ്രഖ്യാപിച്ചാൽ മതിയെന്നു ധാരണയായി. പ്രതിപക്ഷ സമ്മർദത്തെത്തുടർന്ന് ബജറ്റ് തീരുമാനം തിരുത്തിയെന്നു വരുത്തേണ്ടെന്നാണ് സിപിഎം ഉന്നത നേതൃത്വം നിശ്ചയിച്ചത്.

സെസിൽ മാറ്റം വരുത്താൻ നിർബന്ധിതമാകുമെന്ന പ്രതീക്ഷയിൽ സമരവുമായി നീങ്ങാനാണു പ്രതിപക്ഷ തീരുമാനം. 13,14 തീയതികളിൽ യുഡിഎഫിന്റെ രാപകൽ സമരം നടക്കും.

ADVERTISEMENT

കേന്ദ്ര ഉത്തരവിന്റെ ഫലമായി 2700 കോടി രൂപ കൂടി ബജറ്റിനു തൊട്ടുമുൻപ് സംസ്ഥാനത്തിനു നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ഇന്ധന സെസിലേക്ക് കടക്കേണ്ടിവന്നതെന്നാണു പാർട്ടി നേതൃത്വത്തെ മന്ത്രി കെ.എൻ.ബാലഗോപാൽ ധരിപ്പിച്ചത്. ഇന്ധന വിലവർധനയുടെ പേരിൽ കേന്ദ്രത്തിനെതിരെ നിരന്തര സമരം നടത്തുന്ന പാർട്ടിയും മുന്നണിയും എന്നതുകൊണ്ടുതന്നെ ഒരു പുനരാലോചന വേണ്ടേയെന്ന ചർച്ച ബജറ്റ് ദിനത്തിലും പിറ്റേന്നും എൽഡിഎഫിൽ നടന്നിരുന്നു. എന്നാൽ സംസ്ഥാനമാകെ പ്രതിപക്ഷം സമരം ആരംഭിക്കുകയും നാല് എംഎൽഎമാർ സത്യഗ്രഹം തുടങ്ങുകയും ചെയ്തതോടെ ഭരണനേതൃത്വത്തിന്റെ മനോഭാവം മാറി.

തൽക്കാലം സെസിനെ ന്യായീകരിക്കുന്ന നിലപാട് എടുക്കാനും പിന്നീട് ഒരു ഘട്ടത്തിൽ പിൻവലിക്കുകയോ കുറയ്ക്കുകയോ ചെയ്യാനുമാണ് ഇപ്പോൾ മുന്നണി എത്തിച്ചേർന്ന ധാരണ. ഫെബ്രുവരി 27 മുതൽ മാർച്ച് 30 വരെ നീളുന്ന സഭാസമ്മേളനത്തിൽ ബജറ്റ് പൂർണമായും പാസാക്കിയ ശേഷം ഏപ്രിൽ മുതലേ നിർദേശങ്ങൾ പ്രാബല്യത്തിൽ വരൂ. അതുകൊണ്ടുതന്നെ ഇന്ധന സെസ് ഈടാക്കിത്തുടങ്ങുന്നതിനു മുൻപ് വേണ്ടെന്നു വയ്ക്കാൻ അവസരമുണ്ട്.

ADVERTISEMENT

Read Also: കെട്ടിടത്തിനടിയിൽ കുടുങ്ങി, മഞ്ഞപ്പുതപ്പിൽ ജീവിതത്തിലേക്ക്; ആകെ മരണം 19,000 പിന്നിട്ടു

എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്നതും വിലക്കയറ്റത്തിനു വഴിവയ്ക്കുന്നതുമായ ഇന്ധന വിലവർധന സാധ്യമെങ്കിൽ ഒഴിവാക്കണമെന്ന അഭിപ്രായം തന്നെയാണ് ഘടകകക്ഷികൾക്ക്. ഇന്ധന വിലവർധന ചൂണ്ടിക്കാട്ടി കേന്ദ്രത്തിനെതിരെ സമരത്തിനിറങ്ങാനും ഇനി പ്രയാസമാവാം. ഒരു കേന്ദ്രവിരുദ്ധ മുദ്രാവാക്യം കൂടി നഷ്ടപ്പെടുത്തരുതെന്ന അഭിപ്രായമുള്ള സിപിഎം നേതാക്കളുമുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് മുഖ്യമന്ത്രി തന്നെ കാര്യങ്ങൾ വിശദീകരിക്കണമെന്ന അഭിപ്രായം സിപിഎം സംസ്ഥാന കമ്മിറ്റിക്ക് എത്തിയ മുതിർന്ന നേതാക്കൾ പങ്കുവച്ചതു കൂടി പരിഗണിച്ചാണ് പിണറായി വിജയൻ ഇന്നലെ മാധ്യമങ്ങളെ കണ്ടത്.

ADVERTISEMENT

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധജാഥ ഈ മാസം 20ന് കാസർകോട് ആരംഭിക്കുന്നതും കണക്കിലെടുക്കേണ്ടി വരും. കേന്ദ്രത്തിനെതിരെ തിരിയുമ്പോൾതന്നെ സംസ്ഥാന നികുതിവർധനയെ ന്യായീകരിക്കേണ്ട ബാധ്യതയും ജാഥാംഗങ്ങൾക്കു വരുന്നു.

ബജറ്റിനും ബുധനാഴ്ചത്തെ മന്ത്രിയുടെ മറുപടിപ്രസംഗത്തിനും ഇടയിൽ സിപിഎമ്മിൽ ചർച്ചകൾ നടന്നെങ്കിലും സിപിഎം–സിപിഐ ആശയവിനിമയം ഉണ്ടായിട്ടില്ല. ബജറ്റ് ധനമന്ത്രിയുടെ അധികാരാവകാശത്തിൽപെടുന്നത് ആയതിനാൽ അക്കാര്യത്തിൽ രാഷ്ട്രീയ ചർച്ച ആവശ്യമില്ലെന്ന നിലപാടിലാണു സിപിഐ.

English Summary: Fuel cess in Kerala