കൊച്ചി∙ പല തലങ്ങളിൽ പല കാരണങ്ങളാൽ അകറ്റി നിർത്തപ്പെട്ടവരുടെ ശബ്‌ദമാണു കൊച്ചി ബിനാലെ ഉയർത്തുന്നതെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. പുതിയ കലാവതരണങ്ങൾ പുതിയ വെളിപാടുകൾ നൽകുന്നു. കഴിഞ്ഞ കാലങ്ങളിൽ നിന്നു വ്യത്യസ്‌തമായി ആർട്ടിസ്റ്റുകളുടെ അഭിരുചികളിൽ ഉണ്ടായ പുരോഗമനപരമായ മാറ്റം ഏറെ ശ്രദ്ധേയവും അഭിനന്ദനീയവുമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നേരത്തെ പരിഗണിക്കപ്പെടാതെ പോയ പല വിഷയങ്ങളും മൂല്യവത്തായ ആവിഷ്‌കരണത്തിന് ആർട്ടിസ്റ്റുകൾ ആധാരമാക്കിയിരിക്കുന്നു. കോവിഡ് കാലം മനുഷ്യരാശിക്കു നൽകിയ കടുത്ത അനുഭവങ്ങൾ ഇതിനു കാരണമായിട്ടുണ്ട്. 

ADVERTISEMENT

അക്കാലത്ത് സാമൂഹിക ജീവിതത്തിൽ നിന്ന് ഒറ്റപ്പെട്ടതു കൂടുതൽ യാഥാർഥ്യബോധം നൽകി. ദൈനംദിന ജീവിതത്തിന്റെ വ്യഗ്രതയിലും യാന്ത്രികതയിലും വിവേചനങ്ങളടക്കം നാം ശ്രദ്ധിക്കാൻ മറന്നുപോകുന്ന പലതുമുണ്ട്. 

അതേക്കുറിച്ചെല്ലാം കോവിഡും ലോക്ഡൗണും അവബോധമുണ്ടാക്കി. ഈ വിഷയങ്ങൾ കലയിലും ശക്തമായി പ്രതിഫലിച്ചതിന്റെ തെളിവാണു ബിനാലെയിലെ സൃഷ്ടികൾ–യച്ചൂരി പറഞ്ഞു.  

ADVERTISEMENT

ഫോർട്ട്കൊച്ചി ആസ്‌പിൻവാൾ ഹൗസിൽ സീതാറാം യച്ചൂരിയെ ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, ട്രസ്റ്റി ബോണി തോമസ് എന്നിവർ ചേർന്നു സ്വീകരിച്ചു. ഡൽഹിയിൽ കേരള സർക്കാരിന്റെ  പ്രത്യേക പ്രതിനിധി കെ.വി.തോമസ്, സിപിഎം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ എന്നിവർ യച്ചൂരിക്ക് ഒപ്പമുണ്ടായിരുന്നു.

ബിനാലെയിൽ ഇന്ന് 

ADVERTISEMENT

ഫോർട്ട്കൊച്ചി കബ്രാൾയാഡ് പവിലിയൻ: അപ്ലൈഡ് ഡ്രാമ ശിൽപശാല. ശൈലജ പി അംബു, സാം ജോർജ് 10.00, ഡിജിറ്റൽ ടു അനലോഗ് പ്രിന്റിങ് ശിൽപശാല. ഔസോ ചാക്കോള 12.00, ആർടിസ്റ്റ്സ് സിനിമ ചലച്ചിത്ര പ്രവർത്തകരുമായി സംഭാഷണം 7.00 ആസ്‌പിൻവാൾ ഹൗസ്: എ സ്പ്രിങ് എഡിറ്റ്. ബിനാലെ വേദിയിലെ സഞ്ചാരം. അശ്വതി ജെറോം 5.00

English Summary : CPM general secretary Sitaram Yechury about Kochi Muziris Biennale