കോട്ടയം ∙ രാജ്യസഭാ സീറ്റ് വിഷയം ഇടതുമുന്നണിയിൽ ചർച്ച ചെയ്യുമെന്നും എൽഡിഎഫും സിപിഎമ്മും ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നാണു വിശ്വാസമെന്നും കേരള കോൺഗ്രസ് (എം) ചെയ‍ർമാൻ ജോസ് കെ.മാണി എംപി. പാ‍ർട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇടുക്കി, പത്തനംതിട്ട, മാവേലിക്കര, കോട്ടയം പാർലമെന്റ് സീറ്റുകളിൽ എൽഡിഎഫ് ഉജ്വലവിജയം നേടുമെന്ന് അദ്ദേഹം യോഗത്തിൽ പറഞ്ഞു. കേരള കോൺഗ്രസിന്റെ (എം) മുന്നണിപ്രവേശം എൽഡിഎഫിനു തുടർഭരണം ലഭിക്കാൻ വഴിയൊരുക്കി. പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലത്തിലും ഇത് ആവർത്തിക്കും. മോദി ഗാരന്റി പ്രചാരണം ബിജെപിക്കു തിരിച്ചടിയായി. 

ADVERTISEMENT

പ്രധാനമന്ത്രിയുടെ പദവിയിലിരുന്ന് ഒരിക്കലും പറയാൻ പാടില്ലാത്ത പച്ചയായ വർഗീയത പറഞ്ഞ് രാഷ്ട്രീയനേട്ടം കൊയ്യാനാണു മോദിയും കൂട്ടരും ശ്രമിക്കുന്നതെന്നും ജോസ് കെ.മാണി ആരോപിച്ചു.

മന്ത്രി റോഷി അഗസ്റ്റിൻ, കേരള കോൺഗ്രസ് (എം) വൈസ് ചെയർമാൻമാരായ തോമസ് ചാഴികാടൻ, എൻ.ജയരാജ്, പി.കെ.സജീവ്, ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, എംഎൽഎമാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായൺ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

രാജ്യസഭാ സീറ്റ് സിപിഐയ്ക്ക് തന്നെ വേണം: ബിനോയ് വിശ്വം

അന്തിക്കാട് (തൃശൂർ) ∙ സിപിഐയുടെ രാജ്യസഭാ സീറ്റ് സിപിഐയ്ക്കു തന്നെ ലഭിക്കണമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇതു സംബന്ധിച്ച് വിവാദത്തിനും ബഹളത്തിനുമില്ല. സീറ്റ് സംബന്ധിച്ച് പറയാനുള്ള വേദി എൽഡിഎഫ് യോഗങ്ങളാണ്. പറയേണ്ടതു പറയേണ്ട സമയത്തു പറയേണ്ട സ്ഥലത്തു പറയുമെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐ അന്തിക്കാട് വെസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫിസിന്റെയും വി.കെ.വാസു സ്മാരക മന്ദിരത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

English Summary:

Rajya Sabha seat to be discussed in LDF meeting says Kerala Congress (M)