തിരുവനന്തപുരം ∙ അവയവ മാഫിയയെക്കുറിച്ച് 3 വർഷം മുൻപ് ആരംഭിച്ച ക്രൈംബ്രാഞ്ചിന്റെ അന്വേഷണം എങ്ങുമെത്താതെ അവസാനിച്ചു. 2018 മുതൽ 2020 വരെ തൃശൂർ കൊടുങ്ങല്ലൂരിൽ നടന്ന 35 അവയവക്കച്ചവടങ്ങളെക്കുറിച്ച് ഇന്റലിജൻസും തുടർന്ന് ക്രൈംബ്രാഞ്ചും പരിശോധന നടത്തിയിരുന്നു. 2020 ഒക്ടോബർ 19ന് ക്രൈംബ്രാഞ്ച് ഐ.ജി.ശ്രീജിത്ത് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പ്രാഥമിക റിപ്പോർട്ട് നൽകി. തുടർന്ന് വിശദമായ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് തൃശൂർ യൂണിറ്റിനെ ഡിജിപി ചുമതലപ്പെടുത്തിയെങ്കിലും ആരെയും പിടികൂടിയില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ അവയവ മാഫിയയെക്കുറിച്ച് 3 വർഷം മുൻപ് ആരംഭിച്ച ക്രൈംബ്രാഞ്ചിന്റെ അന്വേഷണം എങ്ങുമെത്താതെ അവസാനിച്ചു. 2018 മുതൽ 2020 വരെ തൃശൂർ കൊടുങ്ങല്ലൂരിൽ നടന്ന 35 അവയവക്കച്ചവടങ്ങളെക്കുറിച്ച് ഇന്റലിജൻസും തുടർന്ന് ക്രൈംബ്രാഞ്ചും പരിശോധന നടത്തിയിരുന്നു. 2020 ഒക്ടോബർ 19ന് ക്രൈംബ്രാഞ്ച് ഐ.ജി.ശ്രീജിത്ത് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പ്രാഥമിക റിപ്പോർട്ട് നൽകി. തുടർന്ന് വിശദമായ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് തൃശൂർ യൂണിറ്റിനെ ഡിജിപി ചുമതലപ്പെടുത്തിയെങ്കിലും ആരെയും പിടികൂടിയില്ല . 

ക്രൈംബ്രാ‍ഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലുണ്ടായിരുന്നത് അവയവ മാഫിയയെക്കുറിച്ചുള്ള നിർണായക വിവരങ്ങളാണ്. വീടുനിർമാണം മുതൽ മക്കളുടെ വിവാഹം വരെയുള്ള കാര്യങ്ങൾക്കുള്ള പണം നൽകാമെന്നു പറഞ്ഞാണ് ഏജന്റുമാർ ദാതാക്കളെ വലയിലാക്കിയത്. അവയവ മാറ്റം കഴിയുമ്പോൾ വാഗ്ദാനം ചെയ്ത തുക നൽകിയില്ല. മതിയായ മരുന്നും ഭക്ഷണവും ഇല്ലാത്തതിനാൽ ദാതാക്കൾ പിന്നീട് രോഗങ്ങളുടെ പിടിയിലായി. 

ADVERTISEMENT

അവയവ കൈമാറ്റത്തിന്റെ പിന്നിൽ സർക്കാർ ഉദ്യോഗസ്ഥർ മുതൽ ആശുപത്രികൾ വരെയുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. 2020 വരെ 8 വർഷത്തിനുള്ളിൽ അയ്യായിരത്തിലേറെ അവയവക്കൈമാറ്റം നടന്നെന്നും റിപ്പോർട്ടിലുണ്ട്. അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ ആരംഭിച്ച മൃതസഞ്ജീവനി പദ്ധതിയെ മാഫിയകൾ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും റിപ്പോർട്ടിൽ വെളിപ്പെടുത്തിയിരുന്നു. ഏജന്റുമാർ, ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ എന്നിവരിലേക്ക് അന്വേഷണം നീണ്ടെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. 

നിലവിലുള്ള നിയമം അനുസരിച്ച് അവയവ മാഫിയയെ പിടികൂടാൻ സാങ്കേതിക തടസ്സങ്ങളുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം. ചട്ടങ്ങൾ പാലിക്കാതെ അവയവം സ്വീകരിക്കുന്നതുപോലെ തെറ്റാണു ചട്ടം ലംഘിച്ചുള്ള അവയവം നൽകൽ. അതിനാൽ ഈ കേസിൽ പരാതിക്കാരായി ആളെ കിട്ടുന്നില്ല. കേസിൽ പ്രതിയാകുമെന്നു കരുതി ദാതാക്കൾ മൗനം പാലിക്കും. 

ADVERTISEMENT

രേഖകൾ നൽകി; നടപടിയുണ്ടായില്ല

‘അവയവ മാഫിയയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ എന്നെ വന്നു കണ്ടിരുന്നു. തട്ടിപ്പുകളെക്കുറിച്ച് അറിയാവുന്ന വിവരങ്ങളും രേഖകളും കൈമാറി. സംഘം പിന്നീടു വിളിക്കുകയോ അന്വേഷണം എന്തായെന്നു വ്യക്തമാക്കുകയോ ചെയ്തില്ല. അവർക്കു കത്തയച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല.’ – ഡോ.എസ്.ഗണപതി (ചട്ടം ലംഘിച്ചുള്ള അവയവ കൈമാറ്റത്തിനെതിരായ ഹർജിക്കാരൻ) 

English Summary:

No developments in crime branch investigation that started 3 years ago regarding organ trafficking