കൊൽക്കത്ത∙ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തെ ജനങ്ങളെ ഇടനിലക്കാർക്കും സിൻഡിക്കേറ്റുകൾക്കും വിട്ടുകൊടുത്ത് മമതാ പ്രധാനമന്ത്രിയാകാൻ മോഹിച്ചു നടക്കുകയാണെന്നു നരേന്ദ്ര മോദി പറഞ്ഞു. ജല്‍പായ്ഗുരിയില്‍ 1938 കോടി രൂപയുടെ ദേശീയപാത പദ്ധതിക്ക് ..Narendra Modi

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത∙ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തെ ജനങ്ങളെ ഇടനിലക്കാർക്കും സിൻഡിക്കേറ്റുകൾക്കും വിട്ടുകൊടുത്ത് മമതാ പ്രധാനമന്ത്രിയാകാൻ മോഹിച്ചു നടക്കുകയാണെന്നു നരേന്ദ്ര മോദി പറഞ്ഞു. ജല്‍പായ്ഗുരിയില്‍ 1938 കോടി രൂപയുടെ ദേശീയപാത പദ്ധതിക്ക് തറക്കല്ലിടാൻ‌ എത്തിയപ്പോഴാണ് പ്രധാനമന്ത്രി, മമതാ ബാനർജിയെ കടന്നാക്രമിച്ചത്. ബംഗാളിൽ ഭരണം ദീദിയുടെ കയ്യിൽ ആണെങ്കിലും ഭരിക്കുന്നത് ‘ദാദ’കളാണെന്നു മോദി പറഞ്ഞു.

ഇന്ത്യയുടെ ഐക്യത്തിനായി പ്രവർത്തിച്ചയാളാണ് ബംഗാളിയായ നേതാജി. എന്നാൽ ഇപ്പോഴത്തെ ബംഗാൾ മുഖ്യമന്ത്രി ജനങ്ങളെ കൊള്ളയടിച്ചവർക്കുവേണ്ടി ധര്‍ണയിരിക്കുന്ന ആളാണെന്നു പ്രധാമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നു. യുവാക്കള്‍ തൊഴിലുതേടി നാടുവിടുകയാണ്. മമത സര്‍ക്കാര്‍ നുഴഞ്ഞുകയറ്റക്കാരെ സ്വാഗതം ചെയ്യുകയാണ്.

ADVERTISEMENT

ബംഗാളിലെ ജനങ്ങളെയാണ് മമതയ്ക്കു ഭയം. കമ്മ്യൂണിസ്റ്റ് ദുര്‍ഭരണത്തിന്‍റെ രണ്ടാം ഭാഗമാണ് തൃണമൂൽ സർക്കാൻ നടത്തുന്നത്. ത്രിപുരയില്‍ െചങ്കൊടി പിഴുതെറിഞ്ഞതുപോലെ ബംഗാളിലും ബിജെപി ചരിത്രമെഴുതുമെന്നും നരേന്ദ്ര മോദി പറഞ്ഞു. 42 ലോക്സഭാ സീറ്റുകൾ ഉള്ള ബംഗാളിൽ ഒരാഴ്ചയ്ക്കിടെ ഇതു മൂന്നാം തവണയാണ് പ്രധാനമന്ത്രി എത്തുന്നത്. ബിജെപി അധ്യക്ഷൻ അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും റാലികൾക്കായി ബംഗാളിൽ എത്തിയിരുന്നു.

അതേസയം, തിരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്ര മോദി മിസ്റ്റര്‍ ചായ്‍വാലയും തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മിസ്റ്റര്‍ റഫാലുമാണെന്ന് മമത ബാനര്‍ജി തിരിച്ചടിച്ചു. മോദിക്ക് ഇന്ത്യയെക്കുറിച്ച് എന്തറിയാം. കലാപങ്ങള്‍ കടന്നാണ് മോദി പ്രധാനമന്ത്രിയായത്. അദ്ദേഹത്തെക്കുറിച്ച് സംസാരിക്കാൻ തന്നെ നാണക്കേടാണെന്നും മമത പറഞ്ഞു.