നീരവ് മോദി ലണ്ടനിലുണ്ടെന്ന് മോദി സര്‍ക്കാറിനെ അറിയിച്ചപ്പോള്‍ പ്രതികരണം തണുത്തതായിരുന്നു. അമേരിക്കയിലെ നീരവ് മോദിയുടെ കമ്പനി ലോഞ്ചിനുള്ള ഒരുക്കങ്ങള്‍ തയാറാക്കിയത് ന്യൂയോര്‍ക്കിലെ ഏറ്റവും ചെലവേറിയ പിആര്‍ കമ്പനിയായ എംആൻഡ്സി.. Nirav Modi, PNB Scam, Mick Brown, Narendra Modi

നീരവ് മോദി ലണ്ടനിലുണ്ടെന്ന് മോദി സര്‍ക്കാറിനെ അറിയിച്ചപ്പോള്‍ പ്രതികരണം തണുത്തതായിരുന്നു. അമേരിക്കയിലെ നീരവ് മോദിയുടെ കമ്പനി ലോഞ്ചിനുള്ള ഒരുക്കങ്ങള്‍ തയാറാക്കിയത് ന്യൂയോര്‍ക്കിലെ ഏറ്റവും ചെലവേറിയ പിആര്‍ കമ്പനിയായ എംആൻഡ്സി.. Nirav Modi, PNB Scam, Mick Brown, Narendra Modi

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീരവ് മോദി ലണ്ടനിലുണ്ടെന്ന് മോദി സര്‍ക്കാറിനെ അറിയിച്ചപ്പോള്‍ പ്രതികരണം തണുത്തതായിരുന്നു. അമേരിക്കയിലെ നീരവ് മോദിയുടെ കമ്പനി ലോഞ്ചിനുള്ള ഒരുക്കങ്ങള്‍ തയാറാക്കിയത് ന്യൂയോര്‍ക്കിലെ ഏറ്റവും ചെലവേറിയ പിആര്‍ കമ്പനിയായ എംആൻഡ്സി.. Nirav Modi, PNB Scam, Mick Brown, Narendra Modi

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ നീരവ് മോദിയെ കുറിച്ചുളള തന്റെ വാർ‌ത്ത ഇത്രയധികം തരംഗം സൃഷ്ടിക്കുമെന്നു സ്വപ്നത്തിൽപോലും വിചാരിച്ചിരുന്നില്ലെന്നു ബ്രിട്ടനിലെ തലമുതിർന്ന പത്രപ്രവർത്തകൻ മിക്ക് ബ്രൗൺ (69). ഇന്ത്യയിൽ ഈ വാർത്ത സൃഷ്ടിച്ച തരംഗം വല്ലാതെ അദ്ഭുതപ്പെടുത്തി. ഈ വാർത്ത ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇത്രയും കോലാഹലം ഉണ്ടാക്കുമെന്നു കരുതിയിരുന്നില്ല. നീരവ് മോദി പഞ്ചാബ് നാഷനല്‍ ബാങ്കിനെ എങ്ങനെ പറ്റിച്ചു എന്നതായിരുന്നില്ല കൗതുകം. ലണ്ടനിലെ അത്യാഡംബര വൃത്തങ്ങളെ നീരവ് എങ്ങനെ തന്റെ കൈക്കുള്ളിലാക്കി എന്നതായിരുന്നു ആകർഷിച്ച ഘടകം– മിക്ക് പറഞ്ഞു.

നീരവിന്റെ വാർത്തയ്ക്കു പിന്നാലെ താരമായി മാറിയിരിക്കുകയാണ് മിക്ക് ബ്രൗൺ. വായ്പത്തട്ടിപ്പു കേസിൽ ഇന്ത്യ തിരയുന്ന പിടികിട്ടാപ്പുള്ളി ലണ്ടനിൽ സ്വതന്ത്രനായി വിഹരിക്കുന്നു എന്ന വാർത്ത ആദ്യമായി പുറത്തെത്തിച്ചപ്പോൾ മുതൽ മിക്ക് താരമാണ്. കഴിഞ്ഞ ദിവസം നീരവ് മോദി പിടിയിലായതോടെ മിക്കിനെ ആഘോഷിക്കുകയാണ് ലോകം. 1990 മുതൽ ടെലഗ്രാഫിലുണ്ട് മിക്ക്. ബഹിരാകാശ യാത്രാപദ്ധതികളുമായി പ്രശസ്തനായ വിർജിൻ ഗ്രൂപ്പ് സ്ഥാപകൻ റിച്ചർഡ് ബ്രാൻസന്റെ ജീവചരിത്രകാരനാണ്.

ADVERTISEMENT

‘ലണ്ടനില്‍ താമസിക്കുന്നതിന്റെ നിയമസാധുത അടക്കം നിരവധി ചോദ്യങ്ങള്‍ ഉയർത്തിയപ്പോൾ ‘എനിക്കൊന്നും പറയാനില്ല’എന്നതു മാത്രമായിരുന്നു നീരവിന്റെ മറുപടി. ടെലഗ്രാഫ് മാഗസിന്‍ കൈകാര്യം ചെയ്യുന്ന സാഷാ സ്ലാറ്റര്‍ ആണ് ഇത്തരമൊരു റിപ്പോർട്ടിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയത്. നീരവ് മോദി ആരാണെന്നായിരുന്നു അപ്പോൾ ഞാൻ ചോദിച്ച മറുചോദ്യം.

സാഷാ പറഞ്ഞത് ശരിയെന്ന് ബോധ്യപ്പെട്ടപ്പോൾ അതിനായി അടുത്ത ശ്രമം. ഡിസംബറിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. നീരവ് മോദി ആരാണ്, ഹ്രസ്വ കാലത്തിനുള്ളില്‍ ലണ്ടനിലെ ആഡംബര കൂട്ടായ്മയുടെ ഭാഗമാവാന്‍ എങ്ങനെ സാധിച്ചു എന്നിവയെപ്പറ്റി കൃത്യമായ ചിത്രമായിരുന്നു ആ റിപ്പോർട്ട്. 

നീരവ് മോദി ലണ്ടനിലുണ്ടെന്ന് മോദി സര്‍ക്കാറിനെ അറിയിച്ചപ്പോള്‍ പ്രതികരണം തണുത്തതായിരുന്നു. അമേരിക്കയിലെ നീരവ് മോദിയുടെ കമ്പനി ലോഞ്ചിനുള്ള ഒരുക്കങ്ങള്‍ തയാറാക്കിയത് ന്യൂയോര്‍ക്കിലെ ഏറ്റവും ചെലവേറിയ പിആര്‍ കമ്പനിയായ എംആൻഡ്സി സാച്ചിയെയായിരുന്നു.ആഡംബര ആഭരണ രംഗത്തു ചെറിയ കാലയളവില്‍ എങ്ങനെ വലിയ സ്വാധീനം ചെലുത്തി എന്ന അന്വേഷണമാണ് നീരവിനെ തുറന്നു കാട്ടാൻ തുണച്ചതും. 

ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ ഉണ്ടായിരുന്ന ആളായിരുന്നു നീരവ് മോദി. എന്നാൽ അതിസമ്പന്നൻ എന്ന നിലയിൽ നിന്ന് പിടികിട്ടാപ്പുളളിയായി അയാൾ മാറിയപ്പോൾ രാഷ്ടീയക്കാർ കയ്യൊഴിഞ്ഞു. നരേന്ദ്ര മോദിയുമായി നീരവ് ഹസ്തദാനം ചെയ്യുന്ന ചിത്രങ്ങൾ വൻതോതിൽ ചർച്ചയായതുമാണ്. നീരവിനെ ലണ്ടൻ ഉൾപ്പെടെ പല നഗരങ്ങളിൽ കണ്ടതോടെ എന്ത് അടിസ്ഥാനത്തിലാണ് ഇവിടെ തങ്ങുന്നതെന്ന ചിന്ത ഉടലെടുത്തു. അത് കൂടുതല്‍ ചോദ്യങ്ങൾ ചോദിക്കാൻ നിർബന്ധിതമാക്കി. 

ADVERTISEMENT

നീരവിന്റെ അടുത്തെത്തി ചുമലിൽ തൊട്ടപ്പോൾ അയാൾ ഞെട്ടിത്തെരിച്ചു. എന്നിൽ നിന്ന് ഒളിച്ചോടാൻ പോലും അയാൾക്കൊരു സ്ഥലവും ഉണ്ടായിരുന്നില്ല. നീരവ് മോദി ധരിച്ചിരുന്നത് 10 ലക്ഷത്തോളം രൂപ മൂല്യമുള്ള ജാക്കറ്റ് ആണെന്ന് ചൂണ്ടിക്കാട്ടിയത് ഡെയ്‌ലി ടെലഗ്രാഫിന്റെ ഫാഷന്‍ ഡെസ്‌ക് ആയിരുന്നു.

നീരവിന്റെ ഓൾഡ് ബോണ്ട് സ്ട്രീറ്റിലെ വിൽപനശാല ഉൾപ്പെടെ സകല ബിസിനസും പൂട്ടിപ്പോയെന്നാണു പരക്കെയുള്ള ധാരണ. സോഹോയിൽ നീരവ് പുതിയ വജ്രാഭരണശാല തുടങ്ങിയിരുന്നു. ഇതിന്റെ ഓഫിസിലേക്കു സെന്റർ പോയിന്റ് ടവറിലെ അപാർട്മെന്റിൽ നിന്ന് നടക്കാനുള്ള ദൂരം മാത്രം. പുതിയ ബിസിനസിന് ഇതേ അപാർട്മെന്റിന്റെ ഉടമകളുമായി ബന്ധമുണ്ടെന്നും അറിഞ്ഞു’– മിക്ക് ബ്രൗൺ പറഞ്ഞു.

നീരവിന്റെ അറസ്റ്റിൽ ആഘോഷം

നീരവ് മോദി പിടിയിലായത് വൻ നേട്ടമായി ആഘോഷിക്കുകയാണ് മോദി സർക്കാർ. കേന്ദ്രമന്ത്രിമാരായ രവിശങ്കര്‍ പ്രസാദും ഹര്‍ദീപ് സിങ് പുരിയും നീരവിന്റെ അറസ്റ്റിനെ നരേന്ദ്ര മോദിയുടെ വിജയമായാണ് ആഘോഷിച്ചത്. 'നിങ്ങള്‍ക്ക് ഓടാം, എന്നാല്‍ രാജ്യത്തിന്റെ കാവല്‍ക്കാരനില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കില്ല- ഇരുവരും പറഞ്ഞു.

ADVERTISEMENT

നീരവിന്റെ അറസ്റ്റ് തിരഞ്ഞെടുപ്പ് നാടകമെന്ന് പ്രതിപക്ഷം ആരോപിച്ചു. നീരവിനെ അറസ്റ്റ് ചെയ്യാൻ ആവശ്യമായ രേഖകൾ നിരവധി തവണ ആവശ്യപ്പെട്ടിട്ടും മോദി സർക്കാർ മൗനം പാലിക്കുകയായിരുന്നുവെന്ന ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രധാനമന്ത്രി തള്ളിയിരുന്നു. എന്നാൽ കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കുന്നതാണു ടെലഗ്രാഫിന്റെയും മിക്ക് ബ്രൗണിന്റെയും റിപ്പോർട്ടുകൾ. 

നീരവിന് നാഷനൽ ഇൻഷുറൻസ് നമ്പർ 

തീരദേശ നിർമാണ ചട്ടങ്ങളെല്ലാം കാറ്റിൽ പറഞ്ഞി മഹാരാഷ്ട്രയിൽ നീരവ് നിർമിച്ച ബംഗ്ലാവ് അധികൃതർ തകർത്തതിന്റെ പിറ്റേന്നാണു ലണ്ടനിലുണ്ടെന്ന വിവരം പുറത്തുവന്നത്. കൊങ്കൺ മേഖലയിലെ കടലോര ടൂറിസ്റ്റ് കേന്ദ്രമായ അലിബാഗിൽ പണിത 30,000 ചതുരശ്ര അടിയുടെ ബംഗ്ലാവ് നിയന്ത്രിത സ്ഫോടനത്തിലൂടെയാണു തകർത്തത്. 

ഇന്ത്യയിൽ നിന്നുള്ള പിടികിട്ടാപ്പുള്ളിക്ക് നാഷനൽ ഇൻഷുറൻസ് നമ്പർ അനുവദിച്ചു കൊടുത്ത് ബ്രിട്ടിഷ് സർക്കാർ ആയിരുന്നു. വർക്ക് ആൻഡ് പെൻഷൻസ് വകുപ്പിൽ നിന്ന് ഇതു കിട്ടിയിട്ട് ഏതാനും മാസങ്ങളേ ആയുള്ളൂ. ബ്രിട്ടനിൽ ജോലി ചെയ്യാനുളള അനുമതിയാണിത്. ഓൺലൈനായി പണമിടപാടു നടത്താനും തടസ്സങ്ങളില്ല. ഇത്രയും ആഡംബരങ്ങളുടെ നടുവിൽ സ്വതന്ത്രനായി വിഹരിക്കാൻ അനുവാദം കൊടുത്തത് എന്തിനാണെന്ന് ഒരു പിടിയും കിട്ടിയിരുന്നില്ല. 

പ്രാദേശിക സമയം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞു മധ്യ ലണ്ടനിലെ ഹോൾബോണിൽനിന്നാണു സ്കോട്‌ലൻഡ് യാർഡ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്ത്യയിൽ നിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടതു പ്രകാരമുള്ള നടപടികളുടെ ഭാഗമായി ലണ്ടനിലെ കോടതി കഴിഞ്ഞയാഴ്ച അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. പഞ്ചാബ് നാഷനൽ ബാങ്കിൽ (പിഎൻബി) നിന്നു വൻതുക വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ കഴിഞ്ഞവർഷം ജനുവരിയിലാണു നീരവ് മോദിയും (48) അമ്മാവൻ മെഹുൽ ചോക്സിയും ഇന്ത്യയിൽ നിന്നു മുങ്ങിയത്. 

തിരഞ്ഞെടുപ്പ് നാടകമെന്ന് പ്രതിപക്ഷം

ആയിരക്കണക്കിന് കോടികള്‍ തട്ടിച്ച് രാജ്യം വിട്ട് ആഡംബര ജീവിതം നയിക്കുന്ന നീരവ് മോദിയെ ലണ്ടനില്‍ അറസ്റ്റ് ചെയ്തത് പതിവു തിരഞ്ഞെടുപ്പ് തട്ടിപ്പാണെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിച്ചു. നീരവിനെ അറസ്റ്റ് ചെയ്തത് പ്രകടനം മാത്രമാണെന്നും മോദി സര്‍ക്കാരിന് ഒരു മേന്മയും അവകാശപ്പെടാനില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് വിമര്‍ശിച്ചു.

ബിജെപി അദ്ദേഹത്തെ രാജ്യം വിടാന്‍ സഹായിക്കുക മാത്രമാണു ചെയ്തത്. തിരഞ്ഞെടുപ്പിന് വേണ്ടിയാണ് നീരവിനെ ഇന്ത്യയിലേക്ക്‌ കൊണ്ടുവരാന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ തിരിച്ചു വിടുമെന്നും അദ്ദേഹം പറഞ്ഞു. ലണ്ടനിലെ ടെലഗ്രാഫ് പത്രവും അതിന്റെ ലേഖകനുമാണ് മോദിയെ കണ്ടെത്തി കാണിച്ചു െകാടുത്തതിന്റെ ക്രെഡിറ്റെന്നും മോദി ഇതിന് അവകാശം ഉന്നയിക്കുന്നത് രസകരമാണെന്നായിരുന്നു നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ലയുടെ ട്വീറ്റ്.

നീരവ് മോദിയെ അറസ്റ്റു ചെയ്തതിന്റെ ക്രെഡിറ്റ് മോദി സര്‍ക്കാരിനല്ലെന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചു. ഇതുപോലുള്ള നിരവധി സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി പുറത്തിറക്കും. സിനിമയുടെ തിരക്കഥപോലെയാണ് ഇതെല്ലാം തയാറാക്കിയിരിക്കുന്നത്. കേന്ദ്രം ബോധപൂര്‍വം ഇത്തരം കാര്യങ്ങള്‍ ചെയ്യും– മമത കുറ്റപ്പെടുത്തി.

English Summary: Events leads to Nirav Modi arrest Mick Brown describes