ന്യൂഡൽഹി ∙ പുൽവാമ പോലുളള ഭീകരാക്രമണം പലപ്പോഴും സംഭവിക്കുന്നതാണെന്നും ചിലർ നടത്തിയ ആക്രമണത്തിന്റെ പേരിൽ പാക്കിസ്ഥാനെ പഴിചാരുന്നതു ശരിയല്ലെന്നും കോണ്‍ഗ്രസ് നേതാവും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്... sam pitroda, pulwama attack, balakot air strike

ന്യൂഡൽഹി ∙ പുൽവാമ പോലുളള ഭീകരാക്രമണം പലപ്പോഴും സംഭവിക്കുന്നതാണെന്നും ചിലർ നടത്തിയ ആക്രമണത്തിന്റെ പേരിൽ പാക്കിസ്ഥാനെ പഴിചാരുന്നതു ശരിയല്ലെന്നും കോണ്‍ഗ്രസ് നേതാവും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്... sam pitroda, pulwama attack, balakot air strike

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പുൽവാമ പോലുളള ഭീകരാക്രമണം പലപ്പോഴും സംഭവിക്കുന്നതാണെന്നും ചിലർ നടത്തിയ ആക്രമണത്തിന്റെ പേരിൽ പാക്കിസ്ഥാനെ പഴിചാരുന്നതു ശരിയല്ലെന്നും കോണ്‍ഗ്രസ് നേതാവും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്... sam pitroda, pulwama attack, balakot air strike

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പുൽവാമ പോലുളള ഭീകരാക്രമണം പലപ്പോഴും സംഭവിക്കുന്നതാണെന്നും ചിലർ നടത്തിയ ആക്രമണത്തിന്റെ പേരിൽ പാക്കിസ്ഥാനെ പഴിചാരുന്നതു ശരിയല്ലെന്നും കോണ്‍ഗ്രസ് നേതാവും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഗ്ലോബല്‍ ചെയര്‍മാനുമായ സാം പിത്രോദ. പ്രസ്താവനക്കെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. വിവാദമായതോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പിത്രോദയെ വസതിയിലേക്കു വിളിപ്പിച്ചു.

പിത്രോദ പറഞ്ഞത്: ഇന്ത്യക്കെതിരേ പാക്കിസ്ഥാൻ തീവ്രവാദികൾ പലപ്പോഴും ആക്രമണം നടത്താറുണ്ട്. മുംബൈയിലും മുമ്പ് ആക്രമണം നടന്നതാണ്. ഏതാനും തീവ്രവാദികളുെട ആക്രമണത്തിനു പാക്കിസ്ഥാൻ എന്ന രാജ്യത്തെ നാം ആക്രമിക്കുന്നത് ശരിയല്ല. നാം നടത്തിയ േവ്യാമാക്രമണത്തിന്റെ വിശദാംശങ്ങൾ അറിയാൻ ഇന്ത്യയിലെ ജനങ്ങൾക്ക് അവകാശമുണ്ട്.

ADVERTISEMENT

പിത്രാദയുടെ പരാമർശം ചർച്ചയായതോടെ പ്രധാനമന്ത്രി മറുപടിയുമായി രംഗത്തെത്തി. പ്രതിപക്ഷം വീണ്ടും വീണ്ടും നമ്മുടെ സേനയെ അപമാനിക്കുകയാണ്. പ്രതിപക്ഷ നേതാക്കളുടെ ഇത്തരം പ്രസ്താവനകളെ ജനങ്ങൾ ചോദ്യം ചെയ്യണം. തീവ്രവാദികളുടെ ആക്രമണത്തെ നേരിടാൻ കോൺഗ്രസ് തയാറല്ല. ഇത് പുതിയ ഇന്ത്യയാണ്. തീവ്രവാദികൾക്ക് അതേ ഭാഷയിൽ മറുപടി നൽകും, പലിശ സഹിതം– മോദി വ്യക്തമാക്കി.

എഎൻഐയ്ക്കു നൽകിയ അഭിമുഖത്തിലായിരുന്നു പിത്രോദയുടെ പ്രസ്താവന. പുൽവാമ ആക്രമണത്തിനു ശേഷം ചർച്ചയ്ക്ക് സാധ്യതയുണ്ടായിരുന്നോ എന്ന ചോദ്യത്തിനുള്ള മറുപടിയാണു വിവാദമായത്. നമ്മൾ ശരിക്കും ആക്രമണം നടത്തിയോ? 300 പേരെ കൊന്നോ? എനിക്കറിയില്ല. രാജ്യത്തെ പൗരൻ എന്ന നിലയിൽ ഇത്തരം കാര്യങ്ങളെ കുറിച്ചറിയാൻ അവകാശമുണ്ട്. ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നുവെന്ന ഒറ്റ കാരണത്താൽ ഞാൻ ദേശീയവാദി അല്ലാതാകുമോ?– പിത്രോദ ചോദിച്ചു.

ADVERTISEMENT

മുബൈ ഭീകരാക്രമണത്തിലും ഇതു തന്നെയായിരുന്നു സ്ഥിതി. എട്ടുപേർ ചേർന്ന് നടത്തിയ ആക്രമണത്തിനു പാക്കിസ്ഥാൻ ഉത്തരവാദി ആകുന്നത് എങ്ങനെയാണ്? അന്നും നമുക്കു ശക്തമായി പ്രതികരിക്കാമായിരുന്നു യുദ്ധവിമാനങ്ങൾ അയക്കാമായിരുന്നു, എന്നാൽ അതൊന്നും ശരിയായ രീതിയല്ല. ലോകത്തിനു മുമ്പിൽ ഇന്ത്യ പ്രതികരിക്കേണ്ട രീതി ഇങ്ങനെയല്ല. കോൺഗ്രസിന്റെ വക്താവായല്ല ഈ കാര്യങ്ങൾ പറയുന്നത്. വ്യക്തിപരമായ അഭിപ്രായങ്ങൾ മാത്രമാണ്.

വൈകാരികമായല്ല, യുക്തിയോടെ, ശാസ്ത്രജ്ഞനെ പോലെയാണു സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ സ്ഥാനത്ത് മൻമോഹൻ ആയിരുന്നെങ്കിൽ ഇത്ര പെട്ടെന്ന് നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന്, ഇന്ത്യ കണ്ട മികച്ച പ്രധാനമന്ത്രിയായിരുന്നു മൻമോഹൻ എന്നായിരുന്നു മറുപടി. മൻമോഹനെതിരെയുളള പരിഹാസവും പ്രചാരണവുമെല്ലാം വ്യാജമായിരുന്നു. 2014 മുതൽ കയ്യടി നേടാൻ ശ്രമിക്കുന്ന ഭരണകൂടമാണ് ഇന്ത്യയിലും അമേരിക്കയിലും ഉള്ളത്. നിങ്ങളുടെ ശത്രു അതിർത്തിയിലുണ്ട് എന്ന ഭയം ഉണ്ടാക്കുകയാണ് ഇവർ ചെയ്യുന്നത്– പിത്രോദ കുറ്റപ്പെടുത്തി.

ADVERTISEMENT

പുൽവാമയിൽ 40 സിആർപിഎഫ് ജവാൻമാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം ഗൂഢാലോചനയെന്ന സമാജ്‍വാദി പാർട്ടി നേതാവ്
രാംഗോപാൽ യാദവിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് പിത്രോദയുടെ അഭിപ്രായപ്രകടനം. വോട്ടിനു വേണ്ടിയാണു ജവാൻമാരെ ബലികൊടുത്തതെന്നായിരുന്നു യാദവിന്റെ ആരോപണം. പുതിയ സർക്കാർ അധികാരത്തിൽ വന്നാൽ ഗുഢാലോചന അന്വേഷിക്കുമെന്നും ഒരുപക്ഷെ ചെന്നെത്തുക മുതിർന്ന നേതാക്കളിൽ ആകാമെന്നും യാദവ് തുറന്നടിച്ചിരുന്നു.