പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തെക്കുറിച്ചു വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതു പ്രധാനമന്ത്രി സ്ഥാനത്തിനു നിരക്കുന്നതല്ല. ദൈവനാമം പറയുന്നവര്‍ക്കെതിരെ കള്ളക്കേസ് | Pinarayi Against Modi | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തെക്കുറിച്ചു വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതു പ്രധാനമന്ത്രി സ്ഥാനത്തിനു നിരക്കുന്നതല്ല. ദൈവനാമം പറയുന്നവര്‍ക്കെതിരെ കള്ളക്കേസ് എടുക്കുന്നുവെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

ഇത്തരത്തില്‍ ഒരു കേസെങ്കിലും ചൂണ്ടിക്കാട്ടാന്‍ കഴിയുമോയെന്നു മുഖ്യമന്ത്രി ചോദിച്ചു. മതത്തിന്റെ പേരില്‍ അക്രമം നടത്തുന്നവര്‍ക്കു സംരക്ഷണം ലഭിക്കുന്നത് ബിജെപി ഭരിക്കുന്ന ഇടങ്ങളിലാണ്. കോടതി കുറ്റവിമുക്തനാക്കിയ തന്നെ പ്രതിയാക്കുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. റഫാലില്‍ പ്രതിസ്ഥാനത്തുള്ളയാള്‍ക്ക് ഒരക്ഷരം പറയാന്‍ കഴിഞ്ഞില്ലെന്നും പിണറായി പറഞ്ഞു.

ADVERTISEMENT

മോദി പറഞ്ഞതു പച്ചക്കള്ളം: കോടിയേരി

കേരളത്തിൽ ദൈവത്തിന്റെ പേരുപറഞ്ഞാൽ കേസെടുക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതു പച്ചക്കള്ളമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തെ അപമാനിക്കുന്ന പരാമർശമാണിത്. ദൈവത്തിന്റെ പേരു പറഞ്ഞതിന് ആരുടെ പേരിലാണു കേസെടുത്തതെന്നു മോദി വ്യക്തമാക്കണം. ഒരാളുടെ പേരിൽ പോലും കേസെടുത്തിട്ടില്ല. അക്രമങ്ങൾ നടത്തിയവർക്കെതിരെയാണു കേരളത്തിൽ കേസെടുത്തിട്ടുള്ളത്. വിശ്വാസം സംരക്ഷിക്കാൻ കാവൽ നിൽക്കുമെന്നാണു മോദി പറയുന്നത്. ശബരിമല വിഷയത്തിൽ 12 വർഷം സുപ്രീം കോടതിയിൽ കേസ് നടന്നപ്പോൾ ഈ കാവൽക്കാർ ഉറങ്ങുകയായിരുന്നോ? സുപ്രീം കോടതി വിധി വന്നപ്പോൾ ഓർഡിൻസ് ഇറക്കാൻ കേന്ദ്രസർക്കാർ തയാറാകാത്തത് എന്തുകൊണ്ടാണെന്നും കോടിയേരി ചോദിച്ചു. 

ADVERTISEMENT

കേരളത്തിൽ അഴിമതി സർക്കാരാണെന്നും മുഖ്യമന്ത്രി ലാവ്‌ലിൻ കേസിന്റെ നിഴലിലാണെന്നുമാണു പ്രധാനമന്ത്രി പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രിയുടെ പേരിൽ ഒരു കേസുപോലുമില്ല. റഫാൽ അഴിമതിയിൽ പ്രതിസ്ഥാനത്തുള്ള മോദിയാണു കേരളത്തിലുള്ള മന്ത്രിമാരെല്ലാം അഴിമതിക്കാരാണെന്നു പറയുന്നത്. കേരളത്തിൽ ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടില്ലെന്നറിഞ്ഞ മോദിയുടെ സമനില തെറ്റി. നമ്പി നാരായണനെ സർക്കാർ പീഡിപ്പിച്ചെന്ന മോദിയുട പ്രസംഗം വേദിയിലുണ്ടായിരുന്ന മുൻ ഡിജിപി ടി.പി.സെൻകുമാറിന്റെ കരണത്തേറ്റ അടിയാണെന്നും കോടിയേരി പറഞ്ഞു. 

കേസെടുത്ത കാര്യം കോടിയേരി മറച്ചുവയ്ക്കുന്നു: പി.എസ്.ശ്രീധരൻപിള്ള

ADVERTISEMENT

കോഴിക്കോട്∙ ശബരിമല പ്രശ്നത്തിൽ ദൈവനാമം ജപിച്ചവരുടെ പേരിൽ കേസെടുത്ത കാര്യം മറച്ചുവച്ച് കോടിയേരി ബാലകൃഷ്ണനാണ് കള്ളംപറയുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള. ദൈവത്തിന്റ പേരുപറഞ്ഞാൽ കേരളത്തിൽ കേസെടുക്കുമെന്ന് മോദി കള്ളം പറയുകയാണെന്ന കോടിയേരിയുടെ പ്രസ്താവനയോട് കോഴിക്കോട് പ്രസ് ക്ലബിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.