പാലക്കാട് ∙ സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ രണ്ട് ട്രെയിൻ സർവീസുകൾ സ്വകാര്യ ഏജൻസിക്കു കൈമാറാൻ തീരുമാനം. ഐആർസിടിസിക്ക് (ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടിക്കറ്റിങ് കേ‍ാർപറേഷൻ) ട്രെയിൻ കൈമാറാനാണ് | Indian Railway | Privatisation |Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ രണ്ട് ട്രെയിൻ സർവീസുകൾ സ്വകാര്യ ഏജൻസിക്കു കൈമാറാൻ തീരുമാനം. ഐആർസിടിസിക്ക് (ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടിക്കറ്റിങ് കേ‍ാർപറേഷൻ) ട്രെയിൻ കൈമാറാനാണ് റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനമെങ്കിലും നടത്തിപ്പ് ചുമതല ലേലത്തിലൂടെ സ്വകാര്യ ഏജൻസിക്കു ലഭിക്കും.

റെയിൽവേ സ്വകാര്യവൽക്കരിക്കുന്നതിനെതിരെ ജീവനക്കാരുടെ സംഘടനകളുടെയും പ്രതിപക്ഷത്തിന്റെയും ആരേ‍ാപണവും എതിർപ്പും ഒഴിവാക്കാനാണ് കേ‍ാർപറേഷനെ മുൻനിർത്തിയുള്ള നീക്കം. തേജസ് ട്രെയിൻ സ്വകാര്യവൽക്കരിക്കുമെന്നാണ് പ്രചാരണമെങ്കിലും കൈമാറേണ്ട ട്രെയിനുകൾ പിന്നീട് തീരുമാനിക്കുമെന്നാണ് ബേ‍ാർഡിന്റെ ഉത്തരവിലുള്ളത്. ഇതു സംബന്ധിച്ചു വിശദമായ റിപ്പേ‍ാർട്ട് 12 നകം നൽകാൻ റെയിൽവേ ബേ‍ാർഡ് കേ‍ാർപറേഷനു നിർദേശം നൽകി.

ADVERTISEMENT

വിനോദ സഞ്ചാരം, തീർഥാടനം തുടങ്ങിയവയ്ക്കു പ്രാമുഖ്യമുള്ള കേന്ദ്രങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന ട്രെയിനുകൾ പദ്ധതിയിൽ ഉൾപ്പെടുത്താനാണു സാധ്യത. പരിപാലനം, ടിക്കറ്റ് അടക്കമുള്ള സർവീസ്, കേ‍ാച്ചിലെ സൗകര്യങ്ങൾ, ഡിസൈൻ പരിഷ്കാരം, ഭക്ഷണ സംവിധാനം തുടങ്ങിയ ചുമതലകളായിരിക്കും സ്വകാര്യ ഏജൻസിക്ക് നൽകുക. റെയിൽവേയുടെ അടിസ്ഥാന സൗകര്യങ്ങൾ ഉപയ‍ാഗിക്കുന്നതിനുള്ള നിശ്ചിത വിഹിതം കേ‍ാർപറേഷനു നൽകുന്ന വ്യവസ്ഥയിലായിരിക്കും ലേലനടപടിയെന്ന് റെയിൽവേ ഉന്നത ഉദ്യ‍ാഗസ്ഥർ സൂചിപ്പിച്ചു.

സുരക്ഷ ഉൾപ്പെടെയുളള പ്രധാന ചുമതലയും നിയന്ത്രണവും റെയിൽവേക്കു തന്നെയായിരിക്കും. പ്രധാനമായും ഇ–ടിക്കറ്റിങ് നടത്തിപ്പിന് രൂപീകരിച്ച സംയുക്ത സംരംഭമായ ഐആർസിടിസി നിലവിൽ സ്വകാര്യ സ്ഥാപനങ്ങളുമായി ചേർന്ന് വിനോദ സഞ്ചാര യാത്ര, വിമാന സർവീസുകൾ, തീർഥാടന കേന്ദ്രങ്ങളിലേക്കുളള യാത്ര എന്നിവ നടത്തുന്നുണ്ട്. ലാഭകരമായ സംരംഭങ്ങൾ മാത്രമാണ് ഏറ്റെടുക്കുക. സ്വകാര്യ കമ്പനികളെ പങ്കാളികളാക്കി വിവിധ പദ്ധതികൾ നടപ്പാക്കുന്ന വിധത്തിലാണു കേ‍ാർപറേഷന്റെ സംവിധാനം.

ADVERTISEMENT

മികച്ച സൗകര്യം ഏർപ്പെടുത്തിയിട്ടും നഷ്ടത്തിലേ‍ാടുന്ന ട്രെയിനുകൾ ലാഭത്തിലാക്കാനുള്ള പദ്ധതികളും കേന്ദ്ര സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി നടപ്പാക്കും. പ്രധാനമായും ജീവനക്കാരുടെ കാര്യക്ഷമതയില്ലായ്മയാണു സർവീസുകളെ ബാധിക്കുന്നതെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. റെയിൽവേ പൂർണമായി കുത്തക സ്വകാര്യകമ്പനികൾക്കു തീറെഴുതികെ‍ാടുക്കാനാണ് കേന്ദ്ര നീക്കമെന്നാണു ജീവനക്കാരുടെ സംഘടനകളുടെ ആരോപണം.

English summary: Indian Railways to give two trains to private agencies