ന്യൂഡൽഹി∙ കഠിനാധ്വാനത്തിലൂടെ ഭൂട്ടാനെ അത്യുന്നതങ്ങളിലെത്തിക്കാൻ വിദ്യാർഥികളോട് ആഹ്വാനം ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവത്വമുള്ളപ്പോഴല്ലാതെ നല്ലൊരു സമയം വേറെയില്ല. കഠിനാധ്വാനത്തിലൂടെ ഭൂട്ടാൻ ഉയരങ്ങളിലെത്തുമ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കഠിനാധ്വാനത്തിലൂടെ ഭൂട്ടാനെ അത്യുന്നതങ്ങളിലെത്തിക്കാൻ വിദ്യാർഥികളോട് ആഹ്വാനം ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവത്വമുള്ളപ്പോഴല്ലാതെ നല്ലൊരു സമയം വേറെയില്ല. കഠിനാധ്വാനത്തിലൂടെ ഭൂട്ടാൻ ഉയരങ്ങളിലെത്തുമ്പോൾ 1.3 ബില്യൻ വരുന്ന ഇന്ത്യൻ ജനത വെറുതെ നോക്കി നിൽക്കില്ല. സന്തോഷവും അഭിമാനവും കൊണ്ട് അവർ നിങ്ങളെ പ്രോൽസാഹിപ്പിക്കും. അവർ‌ നിങ്ങളോടൊപ്പമുണ്ടാകും, നിങ്ങളുമായി പങ്കുവയ്ക്കും, നിങ്ങളിൽനിന്നു പഠിക്കും– ഭൂട്ടാൻ റോയൽ യുണിവേഴ്സിറ്റിയിലെ വിദ്യാർഥികളുമായി തിമ്പുവിൽ നടത്തിയ കൂടിക്കാഴ്ചയിൽ മോദി പറഞ്ഞു.

ഇതുവരെയില്ലാത്തവിധം ലോകം ഇന്ന് അവസരങ്ങൾ നൽകുന്നുണ്ട്. അസാധാരണമായ കാര്യങ്ങൾ ചെയ്യാൻ നിങ്ങൾക്കു കഴിവുണ്ട്. വരാനിരിക്കുന്ന തലമുറകളിലും അതു സ്വാധീനം ചെലുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വന്തമായി കൃത്രിമ ഉപഗ്രഹം എന്ന നേട്ടത്തിന്റെ പാതയിലാണ് ഭൂട്ടാൻ. ഭൂട്ടാനിലെ യുവശാസ്ത്രജ്ഞർ ഉപഗ്രഹ നിർമാണത്തിനും വിക്ഷേപണത്തിനും ഇന്ത്യയിലേക്കു വരുന്നതിൽ ഏറെ സന്തോഷമേയുള്ളു. കുറച്ചുനാളുകൾ കഴിഞ്ഞാൽ നിങ്ങൾ ശാസ്ത്രജ്ഞരും എൻജിനീയർമാരുമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്– മോദി പറഞ്ഞു.

ADVERTISEMENT

ഭയത്തെ മറികടക്കുന്നതിനും യുവാക്കൾക്കു പ്രധാനമന്ത്രി ഉപദേശം നൽകി. മോദിയുടെ പുസ്തകമായ ‘എക്സാം വാരിയേഴ്സ്’ലെ ഭാഗങ്ങൾ പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. എന്റെ പുസ്തകത്തിൽ ബുദ്ധന്റെ തത്വങ്ങള്‍ ഏറെ സ്വാധീനം ചെലുത്തി. ഭയത്തെ മറികടക്കുന്നത്, ഏകത്വം, പ്രകൃതി മാതാവ് തുടങ്ങിയ ആശയങ്ങളുടെ പ്രധാന്യമാണ് അതിലുള്ളതെന്നും മോദി വിദ്യാർഥികളോടു പറഞ്ഞു. പ്രധാനമന്ത്രിയായ ശേഷം ഇതു രണ്ടാം തവണയാണ് മോദി ഭൂട്ടാൻ സന്ദർശിക്കുന്നത്.

ശനിയാഴ്ച നരേന്ദ്ര മോദി ഭൂട്ടാൻ പ്രധാനമന്ത്രി ലോതെ ഷെറിങ്ങുമായി ചർച്ചകൾ നടത്തിയിരുന്നു. ബഹിരാകാശ ഗവേഷണം, വ്യോമഗതാഗതം, ഐടി, ഊർജം, വിദ്യാഭ്യാസം തുടങ്ങിയ 10 കരാറുകളിലാണ് ഇന്ത്യയും ഭൂട്ടാനും സഹകരണത്തിനായി ഒപ്പുവച്ചത്. സന്ദർശനത്തിനിടെ റൂപെയ് കാർഡും ഭൂട്ടാനിൽ പ്രധാനമന്ത്രി അവതരിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് പ്രധാനമന്ത്രി ഭൂട്ടാനിൽനിന്ന് ഇന്ത്യയിലേക്കു മടങ്ങും. ജല വൈദ്യുത പദ്ധതികളുടെ സഹകരണത്തിൽ ഇന്ത്യ– ഭൂട്ടാൻ ബന്ധം അ‍ഞ്ചാം ദശകത്തിലേക്കു പ്രവേശിക്കുന്നതിന്റെ സ്മരണയ്ക്കായി ഭൂട്ടാൻ സർക്കാർ ഇറക്കിയ സ്റ്റാമ്പും മോദി പുറത്തിറക്കി. ഭൂട്ടാനിലെ ബുദ്ധവിഹാരങ്ങളും സ്മാരകങ്ങളും സന്ദർശിച്ച മോദി ഭൂട്ടാന്‍ രാജാവുമായും കൂടിക്കാഴ്ച നടത്തി.

ADVERTISEMENT

English Summary: PM Modi addressed students of the Royal University of Bhutan in Thimphu