ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അനൗപചാരിക ഉച്ചകോടിക്കു മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, കശ്മീർ വിഷയം ‘സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്’ എന്നുപറഞ്ഞ ചൈനീസ് Narendra Modi, Xi Jinping, India, China, Chennai, Manorama News, Jammu Kashmir

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അനൗപചാരിക ഉച്ചകോടിക്കു മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, കശ്മീർ വിഷയം ‘സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്’ എന്നുപറഞ്ഞ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനു മറുപടിയുമായി ഇന്ത്യ. ഓരോ രാജ്യങ്ങളുടെയും ആഭ്യന്തര വിഷയങ്ങളിൽ മറ്റു രാജ്യങ്ങൾ ഇടപെടാതിരിക്കുന്നതാണ് ഏവർക്കും നല്ലതെന്ന് ഇന്ത്യ വ്യക്തമാക്കി. നാളെയും മറ്റന്നാളുമായി തമിഴ്നാട്ടിലെ മഹാബലിപുരത്താണു മോദി– ഷി രണ്ടാം അനൗപചാരിക ഉച്ചകോടി നടക്കുന്നത്.

‘ഷി ചിൻപിങ്ങും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായുള്ള കൂടിക്കാഴ്ചയുടെ റിപ്പോർട്ടുകൾ ഞങ്ങൾ കണ്ടിരുന്നു. കശ്മീർ വിഷയത്തിൽ ഇരുവരും ചർച്ച നടത്തിയതായും അറിഞ്ഞു. ജമ്മു കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ് എന്നതാണ് നമ്മുടെ എക്കാലത്തെയും സുവ്യക്തമായ നിലപാട്. ഇതു ചൈനയ്ക്കു നന്നായി അറിയാം. ആഭ്യന്തര വിഷയങ്ങളിൽ മറ്റു രാജ്യങ്ങൾ പരാമർശങ്ങൾ നടത്തേണ്ടതില്ല. അതാണ് ഏവർക്കും നല്ലത്’– വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു.

ADVERTISEMENT

യുഎൻ രക്ഷാസമിതിയിലുൾപ്പെടെ കശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ അനുകൂല നിലപാടാണ് ചൈന സ്വീകരിച്ചിരുന്നതെങ്കിലും ഇന്ത്യയും പാക്കിസ്ഥാനും ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കേണ്ടതാണു പ്രശ്നമെന്ന് കഴിഞ്ഞ ദിവസം നിലപാടു മാറ്റി. മഹാബലിപുരം ഉച്ചകോടിയെക്കുറിച്ച് ഒൗദ്യോഗിക പ്രഖ്യാപനമുണ്ടായിനു പിന്നാലെ, ഇന്നലെ ഇമ്രാനും ഷിയും ബെയ്ജിങ്ങിൽ നടത്തിയ കൂടിക്കാഴ്ചയെപ്പറ്റി പുറത്തിറക്കിയ സംയുക്ത പത്രക്കുറിപ്പിൽ ചൈന വീണ്ടും പഴയ നിലപാടിലേക്കു മാറുകയായിരുന്നു.

English Summary: To Chinese President Xi Jinping's Remark On Kashmir, India's Reply