ടോക്കിയോ∙ഇന്ത്യക്കാരടക്കം 3,711 പേരുമായി യോകോഹാമയിൽ പിടിച്ചിട്ടിരിക്കുന്ന ജപ്പാൻ ആഡംബര വിനോദക്കപ്പൽ ഡയമണ്ട് പ്രിൻസസിൽ കൊറോണ വൈറസ്(കോവിഡ്–19) ബാധിച്ച് രണ്ടു പേർ മരിച്ചു. ഇതാദ്യമായാണ് കപ്പലിൽ കൊറോണ ബാധിച്ച മരണം സംഭവിക്കുന്നത്...Diamond Princess Ship, Covid-19, Manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടോക്കിയോ∙ഇന്ത്യക്കാരടക്കം 3,711 പേരുമായി യോകോഹാമയിൽ പിടിച്ചിട്ടിരിക്കുന്ന ജപ്പാൻ ആഡംബര വിനോദക്കപ്പൽ ഡയമണ്ട് പ്രിൻസസിൽ കൊറോണ വൈറസ്(കോവിഡ്–19) ബാധിച്ച് രണ്ടു പേർ മരിച്ചു. ഇതാദ്യമായാണ് കപ്പലിൽ കൊറോണ ബാധിച്ചു മരണം സംഭവിക്കുന്നത്. 87 വയസ്സുള്ള പുരുഷനും 84 വയസ്സുള്ള സ്ത്രീയുമാണ് മരിച്ചത്. രണ്ടു പേർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും സ്ത്രീയുടെ മരണ കാരണം ന്യുമോണിയ ആണെന്നാണ് ജപ്പാൻ ആരോഗ്യ മന്ത്രാലയം പറയുന്നത്. 

അതേസമയം, ഡയമണ്ട് പ്രിൻസസിലെ എട്ട് ഇന്ത്യക്കാര്‍ക്ക് കോവിഡ് ബാധയുണ്ടെന്നു വിദേശകാര്യമന്ത്രാലയം അറിയിച്ചു. നിരീക്ഷണ കാലാവധി പൂര്‍ത്തിയായതോടെ രോഗ ബാധയില്ലാത്തവരെ കപ്പലില്‍ നിന്ന് പുറത്തിറക്കാന്‍ തുടങ്ങി. ചൈനയില്‍ നിന്ന് മൂന്നാംഘട്ട രക്ഷാനടപടികളുടെ ഭാഗമായി നൂറോളം ഇന്ത്യക്കാരെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തും. 

ADVERTISEMENT

നിലവിൽ കപ്പലിലുള്ള എട്ട് ഇന്ത്യക്കാരടക്കം 621 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയ്ക്കു പുറത്ത് ഏറ്റവും അധികം ആളുകൾക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ഡയമണ്ട് പ്രിൻസസിലാണ്. 138 ഇന്ത്യക്കാരടക്കം 3,711 ആളുകളുമായി ഫെബ്രുവരി 3നാണ് ജപ്പാനിലെ യോകോഹാമ തുറമുഖത്ത് കപ്പൽ പിടിച്ചിട്ടത്.

English Summary :Two passengers from coronavirus-hit cruise ship in Japan die, authorities defend quarantine

ADVERTISEMENT