വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുളള ചര്‍ച്ചയില്‍ മതസ്വാതന്ത്ര്യം ചര്‍ച്ചയാകുമെന്ന് വൈറ്റ് ഹൗസ്. പൗരത്വ ഭേദഗതി നിയമം അടക്കം... | Donald Trump | PM Modi | White House | Religious Freedom | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുളള ചര്‍ച്ചയില്‍ മതസ്വാതന്ത്ര്യം ചര്‍ച്ചയാകുമെന്ന് വൈറ്റ് ഹൗസ്. പൗരത്വ ഭേദഗതി നിയമം അടക്കം ചര്‍ച്ചയില്‍ ഉന്നയിക്കപ്പെടാം. സംയുക്ത പ്രസ്താവനയിലും വിഷയം പരാമര്‍ശിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു.

ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യങ്ങളോടും സ്ഥാപനങ്ങളോടും യുഎസിനു വലിയ ബഹുമാനമുണ്ട്. ആ പാരമ്പര്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നത് ഞങ്ങൾ തുടരുമെന്നും പ്രസ്താവനയിൽ പറയുന്നു.

ADVERTISEMENT

അതേസമയം, നമസ്തേ ട്രംപ് പരിപാടിയോട് അനുബന്ധിച്ച് കനത്ത സുരക്ഷയിലാണ് അഹമ്മദാബാദ് നഗരം. ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരാണു നഗരത്തിനു കാവലിരിക്കുന്നത്. ‌നമസ്തേ ട്രംപ്  പരിപാടി നടക്കുന്ന മൊട്ടേര സ്റ്റേഡിയത്തില്‍ മൂന്ന് തലങ്ങളിലായാണ് സുരക്ഷ ക്രമീകരിച്ചിരിക്കുന്നത്. മോദിയും ട്രംപും ജനങ്ങളെ അഭിസംബോധന ചെയ്യുന്ന വേദിക്കരികില്‍ യുഎസ് പ്രസിഡന്റിന്റെ സുരക്ഷാവിഭാഗമായ സീക്രട്ട് സര്‍വീസസും പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗമായ എസ്പിജിയും നിലയുറപ്പിച്ചിട്ടുണ്ടാകും. സ്റ്റേഡിയത്തിന്റെ പുറത്തുള്ള തുണുകളോ‍ടു ചേര്‍ന്ന് സിആര്‍പിഎഫിന്റെ സായുധ സൈനികരും കാവലിരിക്കും. ഏറ്റവും ഒടുവില്‍ സ്റ്റേഡിയത്തിന് പുറത്ത് ഗുജറാത്ത് പൊലീസിനാണ് സുരക്ഷാച്ചുമതല.

നമസ്തേ ട്രംപ് പരിപാടി തുടങ്ങുന്നതിന് മൂന്നുമണിക്കൂര്‍ മുൻപ് കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കും. വിവിഐപികള്‍ ഒരുമണിക്കൂര്‍ മുമ്പ് പ്രവേശിക്കണം. പരിപാടി അവസാനിച്ച് ഇരുനേതാക്കളും വേദി വിട്ടതിന് ശേഷമെ കാണികള്‍ക്ക് പുറത്തു കടക്കാന്‍ അനുവാദമുള്ളു. ട്രംപ് ഡല്‍ഹിക്ക് തിരിച്ചതിനു ശേഷം മാത്രമാകും അഹമ്മദാബാദ് വിമാനത്താവളത്തിന്റെ രാജ്യാന്തര ടെര്‍മിനല്‍ സാധാരണ യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കുക.

ADVERTISEMENT

English Summary: Trump Will Raise Religious Freedom With PM Modi In India: US Official