ലണ്ടൻ ∙ കോവിഡ് മഹാമാരിയിൽ ലോകം പകച്ചുനിൽക്കുമ്പോൾ കേരളത്തിലെ നഴ്സുമാരുടെ പ്രവർത്തന മികവിനെ അഭിനന്ദിക്കുന്ന പഴയൊരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി... Kerala Nurse, Britain, Manorama News

ലണ്ടൻ ∙ കോവിഡ് മഹാമാരിയിൽ ലോകം പകച്ചുനിൽക്കുമ്പോൾ കേരളത്തിലെ നഴ്സുമാരുടെ പ്രവർത്തന മികവിനെ അഭിനന്ദിക്കുന്ന പഴയൊരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി... Kerala Nurse, Britain, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ കോവിഡ് മഹാമാരിയിൽ ലോകം പകച്ചുനിൽക്കുമ്പോൾ കേരളത്തിലെ നഴ്സുമാരുടെ പ്രവർത്തന മികവിനെ അഭിനന്ദിക്കുന്ന പഴയൊരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ബ്രിട്ടനിലെ മുൻ എംപി അന്ന സൗബ്രി ബിബിസി ചാനലിലെ ചർച്ചയ്ക്കിടെ നടത്തിയ പരാമർശമാണു ഇപ്പോഴത്തേതെന്ന മട്ടിൽ പ്രചരിക്കുന്നത്.

‘ഏറ്റവും മികച്ച നഴ്സുമാരാണു നമുക്കുള്ളത്. ദക്ഷിേണന്ത്യയിൽനിന്ന്, കൃത്യമായി പറഞ്ഞാൽ കേരളത്തിൽനിന്നുള്ള നഴ്സുമാർ. ഇവരിൽനിന്നു നാം പഠിക്കേണ്ടിയിരിക്കുന്നു. നമ്മൾ അവരെ തീർച്ചയായും ആശ്രയിക്കുകയാണ്. കേരളത്തിൽ നിന്നെത്തിയ മികച്ച നഴ്സുമാരുടെ സേവനം ബ്രിട്ടനു ഗുണം ചെയ്യുന്നുണ്ട്.’– അന്ന സൗബ്രി അഭിപ്രായപ്പെട്ടു. വിദേശികൾ ബ്രിട്ടന്റെ ആരോഗ്യസംവിധാനത്തിലെ പ്രധാനകണ്ണികളാണെന്നും വിഡിയോയിൽ അന്ന പറയുന്നുണ്ട്.

ADVERTISEMENT

ലോകത്താകെ ഇതുവരെ 4,87,000 ലേറെ പേർക്കാണു കോവിഡ് പിടിപെട്ടത്. ഇതിൽ 22,000 ലേറെ ആളുകൾ മരണപ്പെട്ടു. ബ്രിട്ടനിൽ 9,500ലേറെ ആളുകളാണ് അസുഖബാധിതർ. 460ലേറെ പേർ മരിച്ചു. കോവിഡ് ഭീതിയിൽ ബ്രിട്ടൻ സമ്പൂർണ ലോക്ഡൗണിലാണ്. ചാൾസ് രാജകുമാരനും രോഗമുണ്ടെന്ന വിവരം പുറത്തുവന്നതോടെ ആശങ്കയിലാണു ജനങ്ങൾ. മരണനിരക്ക് കുറഞ്ഞിട്ടുള്ളത് ആശ്വാസകരമാണെന്നു അധികൃതർ പറഞ്ഞു.

English Summary: Former British MP Anna Soubry praises Kerala nurses in BBC interview viral