പാലക്കാട് ∙ എക്സൈസിന്റെ സ്റ്റേ‍ാക്കു തീർന്നതേ‍ാടെ സാനിറ്റൈസർ നിർമാണത്തിന്റെ പ്രധാനഘടകമായ സ്പിരിറ്റിന് ക്ഷാമം രൂക്ഷം. പകരം ഉപയേ‍ാഗിക്കാവുന്ന മെഡിസ്പിരിറ്റിനു വില ഇരട്ടിയാവുകയും ചെയ്തു. കെ‍ാറേ‍ാണ വൈറസിനെതിരെയുള്ള പ്രധാന പ്രതിരേ‍ാധ മാർഗമായ...Covid 19, Sanitizer,Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ എക്സൈസിന്റെ സ്റ്റേ‍ാക്കു തീർന്നതേ‍ാടെ സാനിറ്റൈസർ നിർമാണത്തിന്റെ പ്രധാനഘടകമായ സ്പിരിറ്റിന് ക്ഷാമം രൂക്ഷം. പകരം ഉപയേ‍ാഗിക്കാവുന്ന മെഡിസ്പിരിറ്റിനു വില ഇരട്ടിയാവുകയും ചെയ്തു. കെ‍ാറേ‍ാണ വൈറസിനെതിരെയുള്ള പ്രധാന പ്രതിരേ‍ാധ മാർഗമായ കൈകഴുകലിനുള്ള സാനിറ്റൈസർ നിർമാണം വ്യാപകമായതേ‍ാടെയാണ് സ്പിരിറ്റ് സ്റ്റേ‍ാക്ക് പെട്ടെന്ന് തീർന്നത്.

കള്ളിന്റെ വീര്യം വർധിപ്പിക്കാനും വ്യാജ കള്ള്, മദ്യ നിർമാണത്തിനും തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന സ്പിരിറ്റ് പിടികൂടി പാലക്കാട് വാളയാറിൽ പൂട്ടിക്കിടക്കുന്ന ചിപ്കേ‍ാസിലാണ് എക്സൈസ് സൂക്ഷിക്കാറ്. സാനിറ്റൈസർ നിർമാണത്തിന് ആരേ‍ാഗ്യവകുപ്പ്, ഡിഎംഒയുടെ അനുമതിയേ‍ാടെ വിദ്യാലയങ്ങൾക്കും സ്വകാര്യ ഏജൻസികൾക്കും സംഘടനകൾക്കും ഇതു സൗജന്യമായാണു നൽകുന്നത്. ഒരാഴ്ചക്കുള്ളിൽ 7000 ലീറ്റർ സ്പിരിറ്റ് വിതരണം ചെയ്തു. ജില്ലാ എക്സൈസ് ഡപ്യൂട്ടി കമ്മിഷണറുടെ ഒ‍ാഫിസിൽ ഇപ്പേ‍ാഴും അപേക്ഷകരുടെ തിരക്കാണ്.

ADVERTISEMENT

സ്പിരിറ്റ് സ്വന്തമായി വാങ്ങുന്നത് നിയമവിരുദ്ധമാണ്. സ്വകാര്യ വിപണിയിൽ ലീറ്ററിന് 400 രൂപയാണ് വില. സ്പിരിറ്റിനു പകരം ഉപയേ‍ാഗിക്കാവുന്ന മെഡി സ്പിരിറ്റിന്റെ (ഐസൊപ്രൊപ്പൈൽ ആൽക്കഹോൾ) വില മൂന്നു ദിവസത്തിനിടെ ഇരട്ടിയായതും സന്നദ്ധ സംഘടനകളും ജനകീയ കൂട്ടായ്മകളും നടത്തുന്ന സൗജന്യ സാനിറ്റൈസർ നിർമാണത്തെ പ്രതിസന്ധിയിലാക്കി.

നാലര ലീറ്റർ മെഡി സ്പിരിറ്റിന് മൂന്നു ദിവസം മുൻപുവരെ 1568 രൂപയായിരുന്നത് 3050 രൂപയായാണ് വർധിച്ചത്. അടിസ്ഥാന വില 761 രൂപയും. 400 മില്ലി ലിറ്ററിന്റെ ചെറിയ കുപ്പിക്ക് 167 രൂപയിൽ നിന്ന് ഒറ്റയടിക്കാണ് 330 രൂപയായത്. ഐസേ‍ാ പ്രെ‍ാപ്പൈയിൽ ആൽക്കഹേ‍ാൾ തമിഴ്നാട്ടിൽ നിന്നു ലൈസൻസ് ഇല്ലാതെ കെ‍ാണ്ടുവരാമെങ്കിലും അവിടെ കേ‍ാവിഡ് രേ‍ാഗബാധ കുടിയതേ‍ാടെ ആ വഴിയും അടഞ്ഞു.

ADVERTISEMENT

200 മില്ലി ലീറ്ററിന് ചെലവ് 40 രൂപ

നേരത്തേ 200 മില്ലി ലീറ്റർ സാനിറ്റൈസർ നിർമിക്കാൻ ചെലവ് 35 മുതൽ 40 രൂപ വരെയാണ്. ഹൈഡ്രജൻ പെറോക്സൈഡ് അടക്കം എല്ലാ അസംസ്കൃത വസ്തുക്കളും ചേർത്തുള്ള ഏകദേശ നിർമാണച്ചെലവാണിത്. സ്പിരിറ്റ് കിട്ടാതാവുകയും മെഡി സ്പിരിറ്റിന് വില കൂടുകയും ചെയ്തതേ‍ാടെ നിർമാണച്ചെലവ് ഇരട്ടിയാകും. വിതരണം സൗജന്യമായതിനാൽ സംഘടനകൾക്ക് ചെലവു താങ്ങാനാകില്ല.

ADVERTISEMENT

English Summary : Due to lack of spirit,sanitizer production in crisis