തിരുവനന്തപുരം∙ കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടപടികൾ തുടങ്ങി. ലോക്ഡൗൺ വിലക്കു ലംഘിച്ചതിന് കണ്ണൂരിൽ 30 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. വ്യാഴാഴ്ച ആറുപേര്‍ ഇതുവരെ അറസ്റ്റിലായി. 14... Corona, Covid, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടപടികൾ തുടങ്ങി. ലോക്ഡൗൺ വിലക്കു ലംഘിച്ചതിന് കണ്ണൂരിൽ 30 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. വ്യാഴാഴ്ച ആറുപേര്‍ ഇതുവരെ അറസ്റ്റിലായി. 14 പേർക്കെതിരെ പൊലീസ് കേസെടുത്തു.

സാധനങ്ങൾ‌ക്ക് അമിത വില ഈടാക്കിയതിന് തിരുവനന്തപുരം ചാലയിൽ രണ്ടു കടകൾ അടപ്പിച്ചു. ഇവിടെ ഉള്ളിക്ക് കിലോയ്ക്ക് 110 രൂപ വരെ ഈടാക്കിയതായി കണ്ടെത്തി. വില കൂട്ടുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി കടകളിൽ പരിശോധന തുടങ്ങി. ജില്ലകളിൽ കൺട്രോൾ റൂമുകളും തുറന്നിട്ടുണ്ട്. കട പരിശോധനയ്ക്കിടെ കൊണ്ടോട്ടി നഗരസഭ സെക്രട്ടറിക്കു മർദനമേറ്റു. കൂടിനിന്നവരെ വിരട്ടിയോടിച്ചപ്പോൾ ആളറിയാതെ സംഭവിച്ചതാണെന്നാണു പൊലീസിന്റെ വിശദീകരണം.

ADVERTISEMENT

നിരോധനാജ്ഞ ലംഘിച്ച് എത്തുന്ന വാഹനങ്ങള്‍ തടയുമ്പോള്‍ അത്യാവശ്യമാണെങ്കില്‍ മാത്രമേ വാഹനത്തിന്‍റെ രേഖകള്‍ പരിശോധിക്കണ്ടതുള്ളൂവെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഇക്കാര്യം വ്യക്തമാക്കി നിര്‍ദേശം നല്‍കി. പരിശോധന നടത്തുമ്പോള്‍ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുന്നത് ഒഴിവാക്കണം. ഒന്നോ രണ്ടോ പ്രധാന ജംഗ്ഷനുകള്‍ മാത്രം കേന്ദ്രീകരിച്ചു പരിശോധ നടത്താതെ വിവിധ സ്ഥലങ്ങളിലായി പരിശോധന നടത്തണം.  വൈറസ് പകരാനുളള സാധ്യത പരമാവധി ഒഴിവാക്കാന്‍ ഇതുമൂലം കഴിയുമെന്നും ബെഹ്‍റ അറിയിച്ചു.

കാസർകോട് ജില്ലയിൽ ഇപ്പോഴും ചിലർ ആവശ്യമില്ലാതെ പുറത്തിറങ്ങുന്നുണ്ടെന്ന് ഐജി വിജയ് സാഖറെ പ്രതികരിച്ചു. അവശ്യ സാധനങ്ങൾ സ്റ്റോക്ക് ചെയ്യണമെന്ന നിര്‍ദേശവും പാലിക്കുന്നില്ല. ഈ സമീപനം തുടർന്നാൽ നിലപാട് കടുപ്പിക്കേണ്ടിവരുമെന്ന് വിജയ് സാഖറെ പ്രതികരിച്ചു. പാൽ വീട്ടിൽ എത്തിച്ചു നൽകുന്നതിനുള്ള സർവീസ് ചാർജ് പിന്‍വലിച്ചതായി മിൽമ അറിയിച്ചു. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലായിരുന്നു സേവനം. 15 രൂപയാണ് സർവീസ് ചാര്‍ജായി അധികം ഈടാക്കിയിരുന്നത്. മനോരമ ന്യൂസ് വാര്‍ത്തയെ തുടർന്ന് മിൽമ ചെയർമാൻ ഇടപെട്ടാണ് ചാർജ് പിൻവലിച്ചത്.

ADVERTISEMENT

English Summary: Covid Lockdown, Police action against shops