കൊച്ചി∙ എറണാകുളം ജില്ലയിൽ കഴിഞ്ഞ ദിവസം രണ്ടു യുവാക്കൾക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ ആരോഗ്യ വകുപ്പിന് കാര്യമായി ആശങ്കപ്പെടേണ്ടി വന്നില്ല. വിദേശത്തുനിന്നു വന്ന ഇവർ ആ ദിവസം മുതൽ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ച് സ്വയം സമ്പർക്ക വിലക്കിൽ...Covid 19, Ernakulam, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ എറണാകുളം ജില്ലയിൽ കഴിഞ്ഞ ദിവസം രണ്ടു യുവാക്കൾക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ ആരോഗ്യ വകുപ്പിന് കാര്യമായി ആശങ്കപ്പെടേണ്ടി വന്നില്ല. വിദേശത്തുനിന്നു വന്ന ഇവർ ആ ദിവസം മുതൽ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ച് സ്വയം സമ്പർക്ക വിലക്കിൽ കഴിയുകയായിരുന്നു. അതിനാൽ തന്നെ റൂട്ട് മാപ്പ് തയാറാക്കുകയെന്ന ശ്രമകരമായ ജോലി ആരോഗ്യ വകുപ്പിന് ഒഴിവാകുകയും ചെയ്തു. ഇവരിൽനിന്നു മറ്റാർക്കും വൈറസ് പകർന്നിട്ടില്ലെന്നതും ആരോഗ്യവകുപ്പിന് ആശ്വാസമായി.

പാരിസിൽ നിന്നു പിജി വിദ്യാർഥികളായ നാല് സുഹൃത്തുക്കൾ മാർച്ച് 16നാണ് ഡൽഹിയിലേക്ക് യാത്ര തിരിച്ചത്. പാരിസിൽവച്ചു തന്നെ കോവിഡ് രോഗബാധിതനുമായി സമ്പർക്കമുള്ളതായി ഇവർ ആശങ്കപ്പെട്ടിരുന്നു. അതിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ 12 മണിക്കൂർ നിരീക്ഷണത്തിൽ കഴിഞ്ഞു. മാർച്ച് 17ന് ഡൽഹിയിൽ നിന്നു നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തി. ഇവിടുത്തെ സ്ക്രീനിങ്ങിനു ശേഷം രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചു. ഇവരിൽ രണ്ടു പേർ തൃശൂരിലേക്കും രണ്ടു പേർ എറണാകുളത്തേക്കും സ്വന്തമായി വാഹനമോടിച്ചു വീടുകളിൽ എത്തി. 

ADVERTISEMENT

എറണാകുളത്ത് നിരീക്ഷണത്തിൽ കഴിഞ്ഞ രണ്ടു സുഹൃത്തുക്കളും മറ്റാരുമില്ലാത്ത ഒരു വീട്ടിലാണ് കഴിഞ്ഞത്. ഒരാളുടെ രക്ഷിതാവ് ഇവർക്കുള്ള ഭക്ഷണം വീടിന്റെ പുറത്ത് വച്ചിട്ട് പോകുന്നതായിരുന്നു പതിവ്. അങ്ങനെ ആറു ദിവസം എല്ലാ  മാർഗ നിർദേശങ്ങളും പാലിച്ച് നിരീക്ഷണത്തിൽ കഴിയുമ്പോഴാണ് 23-ാം തീയതി ഇവർക്ക് ചെറിയ പനി ഉണ്ടായത്. തുടർന്ന് ജില്ലാ കൺട്രോൾ റൂമുമായി ബന്ധപ്പെട്ടു. രോഗലക്ഷണങ്ങൾ പ്രകടമായതിനാലും പാരിസിൽ കോവിഡ് രോഗബാധിതനുമായി സമ്പർക്കമുണ്ടായെന്ന് സംശയിച്ചിരുന്നതിനാലും ഇവരെ പ്രത്യേക ആംബുലൻസിൽ കളമശ്ശേരി മെഡിക്കൽ കോളജിൽ എത്തിച്ച് സാംപിൾ പരിശോധനയ്ക്ക് അയച്ചു. 25ന് ഇവരുടെ പരിശോധന ഫലം കോവിഡ് പോസിറ്റീവായി സ്ഥിരീകരിച്ചപ്പോൾ ഇരുവരും മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലായിരുന്നു. 

വിമാനത്താവളത്തിൽ നിന്നു സ്വന്തമായി വാഹനമോടിച്ച്, പ്രത്യേകം മറ്റൊരു വീട്ടിൽ താമസിച്ച് ആരുമായും സമ്പർക്കത്തിൽ ഏർപ്പെടാതിരുന്നതിനാൽ സമ്പർക്ക പട്ടിക ശേഖരിക്കുവാൻ ആരോഗ്യവകുപ്പിന് ബുദ്ധിമുട്ടേണ്ടി വന്നില്ല. ഇവർ സഞ്ചരിച്ച വിമാനത്തിലെ യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. നാടുനീളെ നടന്നു റൂട്ട് മാപ്പ് തയാറാക്കുക, സമ്പർക്ക പട്ടികയിലെ ആളെ കണ്ടെത്തുക എന്നീ ശ്രമകരമായ ജോലി ഇവരുടെ കാര്യത്തിൽ വേണ്ടി വന്നില്ല എന്ന ആശ്വാസത്തിലാണ് ആരോഗ്യവകുപ്പ്.

ADVERTISEMENT

English Summary :Travel History of Covid patients, Ernakulam