കൊല്ലം ∙ ക്വാറന്റിന്‍ ലംഘിച്ച് ഉത്തര്‍പ്രദേശിലേക്കു മുങ്ങിയ യുവ ഐഎഎസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. ഗണ്‍മാനെതിരെയും അന്വേഷണം തുടങ്ങി. അനുപം മിശ്രയ്ക്കൊപ്പം ക്വാറന്‍റിനില്‍ .. Covid 19, Corona, Coronavirus Latest News, Manorama News, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ ക്വാറന്റിന്‍ ലംഘിച്ച് ഉത്തര്‍പ്രദേശിലേക്കു മുങ്ങിയ യുവ ഐഎഎസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. ഗണ്‍മാനെതിരെയും അന്വേഷണം തുടങ്ങി. അനുപം മിശ്രയ്ക്കൊപ്പം ക്വാറന്‍റിനില്‍ പോയെങ്കില്‍ ഗണ്‍മാനെതിരെ നടപടിയുണ്ടാകില്ല. അല്ലെങ്കില്‍ വിവരം ഒളിച്ചുവച്ചതിനു കേസെടുക്കും. ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിലായിരുന്ന കൊല്ലം സബ് കലക്ടർ അനുപം മിശ്ര ചെയ്തതു ഗുരുതര പിഴവാണെന്നും നടപടിയുണ്ടാകുമെന്നും ജില്ലയുടെ ചുമതലയുള്ള മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞിരുന്നു.

2016 ബാച്ച് ഉദ്യോഗസ്ഥനായ അനുപം മിശ്ര ഉത്തർപ്രദേശ് സുൽത്താൻപുർ സ്വദേശിയാണ്. മധുവിധുവിനായി ഒന്നിലധികം രാജ്യങ്ങൾ സന്ദർശിച്ച ശേഷം ഈ മാസം 18നാണ് കൊല്ലത്ത് മടങ്ങിയെത്തിയത്. ജില്ലാ കലക്ടർ ബി.അബ്ദുൽ നാസറുടെ നിർദേശ പ്രകാരം 19 മുതൽ ഔദോഗിക വസതിയിൽ ക്വാറന്റിനിലായിരുന്നു. ആരോഗ്യസ്ഥിതി അന്വേഷിക്കാനായി വ്യാഴാഴ്ച ഉദ്യോഗസ്ഥരെത്തിയപ്പോൾ സബ് കലക്ടറില്ല. എവിടെ പോയെന്നു സുരക്ഷാ ചുമതലയിലുള്ള ഉദ്യോഗസ്ഥനും അറിയില്ലായിരുന്നു.

ADVERTISEMENT

തുടർന്ന് കലക്ടർ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടു. വിളിച്ചപ്പോൾ ബെംഗളൂരുവിൽ എന്നാണ് പറഞ്ഞത്. എന്നാൽ ടവർ ലൊക്കേഷൻ കാൻപുരായിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ച കലക്ടർ ചീഫ് സെക്രട്ടറി ഉൾപ്പടെയുള്ളവരെ അറിയിച്ചു. തിരുവനന്തപുരം അസി. കലക്ടറായും പെരിന്തൽമണ്ണ സബ്കലക്ടറായും സേവനമനുഷ്ഠിച്ചിട്ടുള്ള അനുപം മിശ്രയ്ക്കെതിരെ മുൻപും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. തൈക്കാട് ഗെസ്റ്റ് ഹൗസ് വിലാസത്തിൽ തോക്ക് ലൈസൻസ് എടുക്കാൻ ശ്രമിച്ചതു വിവാദമായിരുന്നു.

English Summary: Government take strong action against Kollam sub collector, who escape from home quarantine