പത്തനംതിട്ട ∙ ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികളുടെ കോവിഡ് ഭേദമായെന്ന് പത്തനംതിട്ട കലക്ടർ പി.ബി.നൂഹ്. ഇവരുടെ രണ്ട് അടുത്ത ബന്ധുക്കളുടെ പരിശോധനാ ഫലവും നെഗറ്റീവായതായി കലക്ടർ....Pathanamthitta

പത്തനംതിട്ട ∙ ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികളുടെ കോവിഡ് ഭേദമായെന്ന് പത്തനംതിട്ട കലക്ടർ പി.ബി.നൂഹ്. ഇവരുടെ രണ്ട് അടുത്ത ബന്ധുക്കളുടെ പരിശോധനാ ഫലവും നെഗറ്റീവായതായി കലക്ടർ....Pathanamthitta

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികളുടെ കോവിഡ് ഭേദമായെന്ന് പത്തനംതിട്ട കലക്ടർ പി.ബി.നൂഹ്. ഇവരുടെ രണ്ട് അടുത്ത ബന്ധുക്കളുടെ പരിശോധനാ ഫലവും നെഗറ്റീവായതായി കലക്ടർ മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. സംസ്ഥാനത്ത് രണ്ടാംഘട്ടത്തിൽ ആദ്യം രോഗം സ്ഥിരീകരിച്ചത് റാന്നി സ്വദേശികൾക്കാണ്.

കൊച്ചിയിൽ കോവിഡ് ചികിത്സയിലായിരുന്ന വിദേശിയും ശനിയാഴ്ച സുഖം പ്രാപിച്ചതായി നേരത്തേ മുഖ്യമന്ത്രി അറിയിച്ചിരുന്നു. കോവിഡ് ബാധിച്ചു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞ ചെങ്ങളം സ്വദേശിയും ഭാര്യയും ഡിസ്ചാർജായി. ഇവർ രോഗമുക്തരായെന്നു കണ്ടെത്തിയിരുന്നു. ഇവരുടെ മകളും ഒപ്പമുണ്ട്. ഇതോടെ നിലവിൽ 165 പേരാണ് കേരളത്തിൽ കോവിഡിന് ബാധിതരായുള്ളത്.

ADVERTISEMENT

ആകെ 1,34,370 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 1,33,750പേർ വീടുകളിലും 620 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. 148 പേരെ ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 6067 സാംപിൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 5276 ഫലങ്ങൾ നെഗറ്റീവാണ്.

ശനിയാഴ്ച സംസ്ഥാനത്ത് ആറ് പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്നു കുറവുണ്ടായെങ്കിലും ആശങ്ക ഒഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി കോവിഡ് ബാധിതരുടെ പേരുവിവരങ്ങള്‍ സർക്കാർ പുറത്ത് വിടില്ലെന്നും അറിയിച്ചു.

ADVERTISEMENT

English Summary: Covid Patients from Ranni Tested negative, Says Collector