ന്യൂഡൽഹി ∙ രണ്ടായിരത്തിലേറെ രോഗികളുമായി മഹാരാഷ്ട്രയ്ക്കു പിന്നിലുള്ള രാജ്യതലസ്ഥാനത്തു മൂന്നാമത്തെ വലിയ കോവിഡ് ഹോട്സ്പോട്ട് കേന്ദ്രം കണ്ടെത്തി. സൗത്ത് ഡൽഹിയിലെ തുഗ്ലക്കാബാദ് എക്സ്ടൻഷൻ ആണ് പുതിയ ഹോട്സ്പോട്ട്. ഇവിടെയുള്ള 38 Tughlakabad Extension, Delhi, Coronavirus, Covid 19, Coronavirus Latest News, Manorama News, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ രണ്ടായിരത്തിലേറെ രോഗികളുമായി മഹാരാഷ്ട്രയ്ക്കു പിന്നിലുള്ള രാജ്യതലസ്ഥാനത്തു മൂന്നാമത്തെ വലിയ കോവിഡ് ഹോട്സ്പോട്ട് കേന്ദ്രം കണ്ടെത്തി. സൗത്ത് ഡൽഹിയിലെ തുഗ്ലക്കാബാദ് എക്സ്ടൻഷൻ ആണ് പുതിയ ഹോട്സ്പോട്ട്. ഇവിടെയുള്ള 38 താമസക്കാർക്കു കോവിഡ് പോസിറ്റീവായി. ഒരു കടക്കാരന് ഉൾപ്പെടെ 3 പേർക്കാണ് ആദ്യം രോഗം കണ്ടെത്തിയത്. ഇവരിൽനിന്നാണ് ഇത്രയും പേരിലേക്കു കോവിഡ് വ്യാപനമുണ്ടായത്.

മൂന്നു പേർക്കു പോസിറ്റീവ് ആയതോടെ ഇവിടെയുള്ള 94 പേരെ പരിശോധനയ്ക്ക് അയച്ചപ്പോഴാണ് 35 പേർക്കു കൂടി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ തുഗ്ലക്കാബാദിലെ നിരവധി തെരുവുകൾ അടച്ചിട്ടു. നിസാമുദ്ദീൻ ആണു ഡൽഹിയിലെ വലിയ ഹോട്സ്പോട്ട്. ഇവിടെ നടന്ന തബ്‍ലിഗ് സമ്മേളനത്തിൽ പങ്കെടുത്ത അനേകമാളുകൾക്കു കൊറോണ വൈറസ് ബാധിച്ചിരുന്നു. രണ്ടാമത്തെ ഹോട്സ്പോട്ടായി കണ്ടെത്തിയതു ചാന്ദ്നി മഹൽ ആണ്.

ADVERTISEMENT

ജനിച്ച് 45 ദിവസം മാത്രമായ കുഞ്ഞ് കഴിഞ്ഞദിവസം കോവിഡ് ബാധിച്ചു ഡൽഹിയിൽ മരിച്ചിരുന്നു. ഇന്ത്യയിൽ മരിച്ച ഏറ്റവും പ്രായം കുറഞ്ഞ രോഗിയാണിത്.  നേരത്തേ മലയാളി ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്കു കോവിഡ് സ്ഥിരീകരിച്ച കലാവതി സരൺ ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ മരണം. കുട്ടികൾക്കായുള്ള, ഏഷ്യയിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നാണ് കലാവതി. ഇവിടെ കോവിഡ് ബാധിച്ചു 10 മാസമുള്ള കുട്ടിയും ചികിത്സയിലുണ്ട്.

തിങ്കളാഴ്ച രാവിലെ വരെയുള്ള കണക്കനുസരിച്ചു രാജ്യത്ത് 17,265 പേർക്കാണു കോവിഡ് ബാധിച്ചത്. 543 പേർക്കു ജീവൻ നഷ്ടമായി. 4202 കേസുകളുമായി മഹാരാഷ്ട്രയാണു മുന്നിൽ. ഡൽഹി (2003), ഗുജറാത്ത് (1743), രാജസ്ഥാൻ (1478), തമിഴ്നാട് (1477), മധ്യപ്രദേശ് (1407), ഉത്തർപ്രദേശ് (1084) എന്നീ സംസ്ഥാനങ്ങളിലാണു കോവിഡ് ബാധിതർ 1000 കടന്നത്. രാജ്യമാകെ 2547 പേർ രോഗമുക്തരായി.

ADVERTISEMENT

English Summary: 38 Patients From Same Place In Third-Biggest COVID-19 Hotspot In Delhi