വാഷിങ്ടൻ∙ മാരകമായ കൊറോണ വൈറസ് ചൈനയിൽ നിന്നാണ് വന്നതെന്നും യുഎസ് അതിനെ നിസ്സാരമായി കാണില്ലെന്നും പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ‘ഇത് ചൈനയിൽ നിന്നാണ് വന്നത് | Coronavirus | US | Donald Trump | China | Covid-19 | Coronavirus World | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ∙ മാരകമായ കൊറോണ വൈറസ് ചൈനയിൽ നിന്നാണ് വന്നതെന്നും യുഎസ് അതിനെ നിസ്സാരമായി കാണില്ലെന്നും പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ‘ഇത് ചൈനയിൽ നിന്നാണ് വന്നത്. ഞങ്ങൾക്ക് അതിൽ സന്തോഷമില്ല. അടുത്തിടെയാണു ചൈനയുമായി ഞങ്ങള്‍ വ്യാപാര കരാര്‍ ഒപ്പിട്ടത്. അതിലെ മഷി ഉണങ്ങിയിട്ടില്ല. അപ്പോഴാണ് പെട്ടെന്ന് പുതിയ പ്രശ്‌നം ഉണ്ടായത്. ഇതു നിസാരമായി കരുതാനാവില്ല’– ട്രംപ് ആഫ്രിക്കൻ-അമേരിക്കൻ നേതാക്കളുമായുള്ള യോഗത്തിൽ പറഞ്ഞു.

കൊറോണ വൈറസ് വ്യാപനത്തെ നിയന്ത്രിക്കാനുള്ള ചൈനയുടെ കഴിവില്ലായ്മയെ ട്രംപ് കഴിഞ്ഞ ഏതാനും ആഴ്ചകളായി വിമർശിച്ചിരുന്നു. എന്നാൽ ചൈനയ്‌ക്കെതിരായ നടപടികളെക്കുറിച്ച് ഇതുവരെ ഒരു സൂചനയും നൽകിയിട്ടില്ല. അതേസമയം, ചൈനയ്‌ക്കെതിരെ നടപടിക്കായി റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരില്‍ നിന്നു ശക്തമായ സമ്മര്‍ദമാണ് ട്രംപ് ഭരണകൂടത്തിനു മേല്‍ ഉള്ളത്. കോവിഡ് 19 ബാധിച്ച് യുഎസിൽ ഇതുവരെ 94,702 പേർ മരിച്ചു. 15,77,147 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ADVERTISEMENT

English Summary: Coronavirus Came From China, US Not Going To Take It Lightly, Says Donald Trump